ദയവായി ജേഴ്‌സി നൽകണേ : പിഎസ്ജിയുടെ ഗ്രൂപ്പിൽ പെട്ട ഉടനെ നെയ്മറോടും മെസ്സിയോടും അപേക്ഷയുമായി എതിരാളികൾ!

ഈ സീസണിൽ ഉജ്ജ്വല പ്രകടനമാണ് ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ഇപ്പോൾ കാഴ്ചവെക്കുന്നത്. 7 ഗോളുകൾ ഇപ്പോൾതന്നെ ഈ സീസണിൽ നെയ്മർ നേടിക്കഴിഞ്ഞു. മെസ്സിയാവട്ടെ 4 ഗോളുകൾ നേടി കൊണ്ട് ഒട്ടും മോശമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പിഎസ്ജിക്ക് ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗിൽ വലിയ പ്രതീക്ഷകൾ വെച്ച് പുലർത്താം.

ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് നിർണയം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.ഗ്രൂപ്പ് എച്ചിൽ പിഎസ്ജിക്കൊപ്പം യുവന്റസ്,ബെൻഫിക,മക്കാബി ഹൈഫ എന്നിവരാണ് സ്ഥാനം നേടിയിട്ടുള്ളത്. ഇതിൽ വലിയ ഒരു കാലയളവിന് ശേഷമാണ് മക്കാബി ഇപ്പോൾ വീണ്ടും UCL ന് യോഗ്യത നേടിയിട്ടുള്ളത്.

ഈ ഗ്രൂപ്പ് നിർണയം കഴിഞ്ഞ ഉടനെ ഇസ്രായേലി ക്ലബായ മക്കാബിയുടെ മിഡ്ഫീൽഡറായ ഒമർ അറ്റ്സിലി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഒരു റിക്വസ്റ്റ് നടത്തിയിട്ടുണ്ട്. അതായത് പിഎസ്ജിക്കെതിരെയുള്ള മക്കാബിയുടെ മത്സരശേഷം നിങ്ങളുടെ ജേഴ്സികൾ ദയവായി നൽകാമോ എന്നാണ് മെസ്സി, നെയ്മർ എന്നിവരോട് ഇവർ റിക്വസ്റ്റ് ചെയ്തിട്ടുള്ളത്. മെസ്സിയുടെ പേര് മെൻഷൻ ചെയ്തിടത്ത് GOAT എന്ന ഇമോജിയും അവർ ആഡ് ചെയ്തിട്ടുണ്ട്.

ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളാണ് പിഎസ്ജി മക്കാബിക്കെതിരെ കളിക്കുക. മത്സരം തീരുമാനമായ ഉടൻതന്നെ മെസ്സിയുടെയും നെയ്മറുടെയും ജേഴ്സിക്ക് ആവശ്യക്കാർ വർദ്ധിച്ചുവരുന്ന ഒരു സാഹചര്യമാണ് കാണാൻ സാധിച്ചിട്ടുള്ളത്. ഇതോടുകൂടി സോഷ്യൽ മീഡിയയിൽ ഈ റിക്വസ്റ്റ് നിറഞ്ഞ് നിൽക്കുകയും ചെയ്തു.

ഇത്തവണത്തെ ഗ്രൂപ്പ് മത്സരങ്ങളുടെ പ്രത്യേകത എന്തെന്നാൽ വളരെ പെട്ടെന്ന് തന്നെ അവസാനിക്കും എന്നുള്ളതാണ്. വേൾഡ് കപ്പ് നടക്കാനുള്ളതിനാൽ നവംബർ ആദ്യവാരം തന്നെ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. ഇത്തവണത്തെ കിരീടം ഫേവറേറ്റ്കളിൽ പ്രധാനിയാണ് പിഎസ്ജി.

Rate this post