ലോക ഫുട്ബോളിലെ 2 വമ്പൻ ശക്തികൾ പരസ്പരം ഏറ്റുമുട്ടുന്ന ഒരു മത്സരമാണ് ഇന്ന് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്.ജർമ്മനിയിലെ നിലവിലെ ചാമ്പ്യന്മാരായ ബയേണിന്റെ എതിരാളികൾ ഫ്രാൻസിലെ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിയാണ്. പാരീസിൽ വെച്ചാണ് ഈ മത്സരം നടക്കുക.രാത്രി 1:30നാണ് നമുക്ക് ഈ മത്സരം കാണാൻ കഴിയുക.
ഈ മത്സരത്തിൽ പിഎസ്ജി നിരയിൽ സൂപ്പർതാരമായ കിലിയൻ എംബപ്പേ ഉണ്ടാവാൻ സാധ്യതയില്ല.അദ്ദേഹം സ്‌ക്വാഡിൽ ഉണ്ടെങ്കിലും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായേക്കില്ല. എന്നാൽ ലയണൽ മെസ്സി പിഎസ്ജിയുടെ നിരയിൽ തിരിച്ചെത്തിയേക്കും. മെസ്സിയും നെയ്മറും ആയിരിക്കും പാരീസിന്റെ മുന്നേറ്റങ്ങളെ നയിക്കുക.
മറുഭാഗത്ത് ശക്തമായ ഒരു ഡിഫൻസ് തന്നെ ഇപ്പോൾ ജർമൻ ക്ലബ്ബിന് അവകാശപ്പെടാൻ ഉണ്ട്.ഉപമെക്കാനോ,പവാർഡ്,ഡി ലിറ്റ് എന്നിവരെയാണ് ഇവർക്ക് മറികടക്കേണ്ടത്. ഇപ്പോൾ മെസ്സി,നെയ്മർ എന്നിവരെക്കുറിച്ച് ഡിഫന്ററായ ഡി ലിറ്റ് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ ആശങ്ക മറച്ചു വെച്ചിട്ടില്ല.മെസ്സിയുടെയും നെയ്മറുടെയും കാര്യത്തിൽ ജാഗ്രത പുലർത്തണം എന്നാണ് ഈ ഡച്ച് താരത്തിന്റെ അഭിപ്രായം.
‘ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം.മെസ്സി,നെയ്മർ എന്നിവരുടെ ക്വാളിറ്റി എന്താണ് എന്നുള്ളത് എല്ലാവർക്കും അറിയാം.അവർ രണ്ടുപേരും അതിശയപ്പെടുത്തുന്ന താരങ്ങളാണ്.അതുകൊണ്ടുതന്നെ ഞങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട്.ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നുള്ളത് ശ്രദ്ധ തെറ്റരുത് എന്നതാണ്,മാത്രമല്ല ഫിറ്റായി കൊണ്ട് കളിക്കളത്തിൽ തുടരുകയും വേണം ‘ഇതാണ് ബയേൺ ഡിഫന്റർ പറഞ്ഞത്.
Matthijs de Ligt reveals his mindset to facing PSG’s Lionel Messi, Neymar in the Champions League round of 16 https://t.co/qWXZMvU3rH
— PSG Talk (@PSGTalk) February 12, 2023
പിഎസ്ജി ഒരു കടുപ്പമേറിയ സമയത്തിലൂടെയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും അവർ പരാജയപ്പെട്ടിരുന്നു.ബയേൺ വേൾഡ് കപ്പിന് ശേഷം കളിച്ച ഒരുപാട് മത്സരങ്ങൾ സമനില വഴങ്ങിയിരുന്നു.പക്ഷേ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിക്കാൻ കഴിഞ്ഞത് അവരുടെ കോൺഫിഡൻസ് വർദ്ധിപ്പിക്കുന്ന ഒരു കാര്യമാണ്.