ക്രിസ്റ്റ്യാനോയാണ് GOAT എന്ന് റിയാദ് താരം, 20 മിനിറ്റിന് ശേഷം മെസ്സിയും GOAT ആയി, പിന്തുണയുമായി സോഷ്യൽ മീഡിയ!

ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം അഥവാ ചരിത്രത്തിലെ ഏറ്റവും മികച്ച താരം എന്നതിന്റെ ഷോട്ട് ഫോമാണ് GOAT എന്നുള്ളത്.ഒരു താരത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണിത്. ഓരോ ഫുട്ബോൾ ആരാധകനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ GOAT ഉണ്ടായിരിക്കും. ലയണൽ മെസ്സിയെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി പരിഗണിക്കുന്നവരും റൊണാൾഡോയെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി പരിഗണിക്കുന്നവരും ഈ ലോകത്തുണ്ട്.

പക്ഷേ കഴിഞ്ഞദിവസം രസകരമായ ഒരു സംഭവം നടന്നിട്ടുണ്ട്.പിഎസ്ജിയും റിയാദ് ഓൾ സ്റ്റാർ ഇലവനും നടന്ന സൗഹൃദ മത്സരത്തിൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഈ മത്സരത്തിന്റെ ഭാഗമാവാൻ അൽ ഹിലാൽ താരമായ സൗദ് അബ്ദുൽ ഹമീദിന് സാധിച്ചിരുന്നു.റിയാദ് ഓൾ സ്റ്റാർ ഇലവന് വേണ്ടിയായിരുന്നു ഇദ്ദേഹം കളിച്ചിരുന്നത്. അദ്ദേഹം ആദ്യം തന്റെ ട്വിറ്ററിൽ ക്രിസ്റ്റ്യാനോക്കൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ് പങ്കുവെച്ചത്. അതിന്റെ ക്യാപ്ഷൻ ആയി കൊണ്ട് CR7 GOAT എന്നുള്ള ഇമോജി അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.

20 മിനിട്ടിനു ശേഷം അദ്ദേഹം ലയണൽ മെസ്സിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു. അതിന്റെ ക്യാപ്ഷനും GOAT എന്നുള്ള ഇമോജി ആയിരുന്നു. ചുരുക്കത്തിൽ രണ്ട് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങമോ എന്ന ചോദ്യം പലർക്കിടയിലും ഉണ്ടായി. പക്ഷേ അദ്ദേഹത്തിന് പിന്തുണയുമായി പല ആരാധകരും രംഗത്ത് വന്നിട്ടുണ്ട്.

ഇതിൽ തെറ്റുകൾ ഒന്നും കാണേണ്ടതില്ലെന്നും രണ്ടുപേരെയും ഒരുപോലെ അദ്ദേഹം ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യുന്നു എന്നാണ് ഒരു ആരാധകൻ കുറിച്ചിട്ടുള്ളത്.ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടു താരങ്ങളെ അഭിനന്ദിക്കാനും ഇഷ്ടപ്പെടാനും ഇവിടെ അവകാശമുണ്ട്.ക്രിസ്റ്റ്യാനോ Vs മെസ്സി എന്നതിന് പകരം ക്രിസ്റ്റ്യാനോ ആൻഡ് മെസ്സി എന്നാണ് നമ്മൾ പരിഗണിക്കേണ്ടത്. അതുകൊണ്ടുതന്നെ ഇതിൽ തെറ്റുകൾ ഒന്നും കാണേണ്ടതില്ല എന്നാണ് ഒരു ആരാധകൻ അഭിപ്രായപ്പെട്ടിരിക്കുന്നത്.

അതായത് രണ്ട് താരങ്ങളെയും ഒരുപോലെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അബ്ദുൽ ഹമീദ്.അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രണ്ടുപേരും ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ബഹുമാനിക്കണമെന്നാണ് ഭൂരിഭാഗം ആരാധകരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

Rate this post
Cristiano RonaldoLionel Messi