ഖത്തർ ലോകകപ്പ് നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമിനെ വ്യക്തമാക്കി ലവന്റോസ്കി

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള മുന്നൊരുക്കങ്ങൾ എല്ലാ ടീമുകളും ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. വേൾഡ് കപ്പിനുള്ള പ്രാഥമിക ലിസ്റ്റ് എല്ലാവരും ഫിഫക്ക് സമർപ്പിച്ചു കഴിഞ്ഞു.35 താരങ്ങൾ മുതൽ 55 താരങ്ങൾ വരെയാണ് പ്രാഥമിക ലിസ്റ്റിൽ ഇടം നേടുക. നവംബർ പതിനാലാം തീയതിയാണ് ഫൈനൽ സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള അവസാന തീയതി.

ഏതായാലും ഖത്തർ വേൾഡ് കപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ സജീവമാവുകയാണ്.ഇത്തവണത്തെ കിരീട ഫേവറേറ്റുകളാണ് എല്ലായിടത്തും ചർച്ചയായി നിലകൊള്ളുന്നത്. സമീപകാലത്ത് ഫുട്ബോൾ ലോകത്ത് സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന അർജന്റീനക്ക് വലിയ സാധ്യതകൾ എല്ലാവരും കൽപ്പിക്കുന്നുണ്ട്.കൂടാതെ ബ്രസീൽ, ഫ്രാൻസ് എന്നിവരും കിരീട ഫേവറൈറ്റുകളാണ്.

കഴിഞ്ഞ ദിവസം പോളണ്ട് സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കി ഫിഫയോട് സംസാരിക്കുന്ന വേളയിൽ തങ്ങളുടെ എതിരാളികളായ അർജന്റീനയെ പറ്റി സംസാരിച്ചിരുന്നു. ലയണൽ മെസ്സിയെന്ന ഇതിഹാസമാണ് അർജന്റീനയുടെ ലീഡറെന്നും ഇത്തവണ അർജന്റീനക്ക് വലിയ കിരീട സാധ്യതയുണ്ട് എന്നുമാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.

‘ എന്നെ സംബന്ധിച്ചിടത്തോളം കിരീട സാധ്യതയുള്ള ടീമുകളിൽ ഒന്ന് അർജന്റീനയാണ്. ലയണൽ മെസ്സി എന്ന ഇതിഹാസമാണ് അവരുടെ നായകൻ. ഒരു സംശയവും ഇല്ലാതെ പറയാൻ കഴിയും,അർജന്റീനക്കെതിരെയുള്ള ഞങ്ങളുടെ മത്സരം വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരിക്കും.ഒരുപാട് പ്രതിഭാധനരായ താരങ്ങൾ ഉള്ള ഒരു മഹത്തായ ടീമിനെതിരെ കളിക്കാൻ സാധിക്കുന്നത് മികച്ച ഒരു കാര്യമാണ് ‘ ലെവന്റോസ്ക്കി പറഞ്ഞു.

ഖത്തർ വേൾഡ് കപ്പിന്റെ ഗ്രൂപ്പ് സിയിലാണ് അർജന്റീനയും പോളണ്ടും ഉൾപ്പെട്ടിരിക്കുന്നത്.ഇവരെ കൂടാതെ മെക്സിക്കോ, സൗദി അറേബ്യ,എന്നിവരാണ് ഈ ഗ്രൂപ്പുകളിൽ ഉള്ളത്. ലയണൽ മെസ്സിയും റോബർട്ട് ലെവൻഡോസ്ക്കിയും വേൾഡ് കപ്പിൽ മുഖാമുഖം വരുന്നു എന്ന പ്രത്യേകത അർജന്റീനയും പോളണ്ടും തമ്മിലുള്ള മത്സരത്തിനുണ്ടാവും.

Rate this post
LewendowskiLionel Messi