കരീം ബെൻസിമയുടെ ഫ്രീകിക്ക് ഗോൾ vs ലെവെൻഡോസ്‌കിയുടെ ബാക്ക് ഹീൽ ഗോൾ , നെയ്മറുടെ നിർണായക പെനാൽറ്റി

റയോ വല്ലെക്കാനോയ്‌ക്കെതിരെ ഹോം ഗ്രൗണ്ടിൽ നിരാശാജനകമായ ഗോൾരഹിത സമനിലയോടെയാണ് ബാഴ്സലോണ അവരുടെ സീസൺ ആരംഭിച്ചത്. എന്നാൽ ബാഴ്‌സലോണയും അവരുടെ പുതിയ സൈനിംഗ് റോബർട്ട് ലെവൻഡോവ്‌സ്‌കിയും മികച്ച രീതിയിൽ തിരിച്ചെത്തിയിരിക്കുകയാണ്.കഴിഞ്ഞയാഴ്ച റയൽ സോസിഡാഡിനെ 4-1ന് പരാജയപ്പെടുത്തിയ ബാഴ്‌സലോണ, ഞായറാഴ്ച റയൽ വല്ലാഡോളിഡിനെതിരെ 4-0ന് വിജയിച്ചു.

ബാഴ്‌സലോണയ്ക്ക് വേണ്ടിയുള്ള മത്സരത്തിലെ താരം തീർച്ചയായും റോബർട്ട് ലെവൻഡോവ്‌സ്‌കി ആയിരുന്നു, തുടർച്ചയായ രണ്ടാം ബ്രെസിലൂടെ ബാഴ്‌സലോണ ആരാധകരെ ആഹ്ലാദിപ്പിച്ചിട്ടുണ്ട്.രണ്ട് തവണ ഫിഫ ബെസ്റ്റ് പ്ലെയർ ഓഫ് ദി ഇയർ ജേതാവ് റയൽ വല്ലാഡോലിഡിനെതിരെ അവിശ്വസനീയമായ ബാക്ക്ഹീൽ ഗോൾ നേടി. മത്സരത്തിന്റെ 64 ആം മിനുട്ടിൽ ഡെംബലിയിൽ നിന്നും പന്ത് സ്വീകരിച്ച ലെവെൻഡോസ്‌കി തന്റെ ബാക്ക്ഹീൽ ഉപയോഗിച്ച് എതിർ പ്രതിരോധ താരത്തെ കബളിപ്പിച്ച് മനോഹരമായി വലയിൽ ആക്കുകയായിരുന്നു.

വല്ലാഡോളിഡ് ഗോൾകീപ്പര്ക്ക് നിസ്സാഹായനായി നോക്കി നിൽക്കാനേ സാധിച്ചുള്ളൂ.ഏകദേശം 50 മില്യൺ ഡോളറിന് ബയേണിൽ നിന്ന് സൈൻ ചെയ്‌ത 34 കാരനായ ലെവൻഡോവ്‌സ്‌കി 24 ആം മിനുട്ടിൽ റാഫിൻഹയുടെ പാസിൽ നിന്നുമാണ് ആദ്യ ഗോൾ നേടിയത്.പെഡ്രി,സെർജി റോബർട്ടോ എന്നിവർ ബാഴ്സയുടെ മറ്റു ഗോളുകൾ നേടി.

തുടർച്ചയായ മൂന്നാം വിജയത്തോടെ റയൽ മാഡ്രിഡ് ല ലീഗയിൽ തങ്ങളുടെ ആധിപത്യം തുടക്കത്തിൽ തന്നെ ഉറപ്പിച്ചിരിക്കുകയാണ്.കരിം ബെൻസെമയുടെ ഇരട്ട ഗോളി അവർ എസ്പാൻയോളിൽ 3-1 ന് തോൽപ്പിച്ചു.ഒമ്പത് പോയിന്റുമായി റയൽ മാഡ്രിഡ് പട്ടികയിൽ ഒന്നാമതാണ്.വിനീഷ്യസ് ജൂനിയർ ആദ്യ പകുതിയുടെ തുടക്കത്തിൽ ഔറേലിയൻ ചൗമേനിയുടെ ഉജ്ജ്വലമായ പാസിൽ നിന്ന് ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ സ്‌കോറിംഗ് ആരംഭിച്ചു. 88 ആം മിനുട്ടിൽ റോഡ്രിഗോയുടെ മനോഹരമായ പാസിൽ നിന്നും ബേനസീമ റയലിന്റെ രണ്ടമത്തെ ഗോൾ നേടി. എന്നാൽ ഇഞ്ചുറി ടൈമിൽ റയലിനായി തന്റെ ആദ്യ ഫ്രീകിക്ക് ഗോൾ ബെൻസീമ നേടി. ബോക്‌സിന് അരികിൽ നിന്നും ലഭിച്ച ഫ്രീകിക്ക് പ്രതിരോധ കബളിപ്പിച്ച് ഗോൾ കീപ്പര്ക്ക് ഒരു അവസരം നൽകാതെ ഫ്രഞ്ച് താരം വലയിലാക്കി.

ലീഗ് 1ൽ എഎസ് മൊണാക്കോയോട് ഹോം ഗ്രൗണ്ടിൽ 1-1ന് സമനില വഴങ്ങിയതിന് ശേഷം പിഎസ്ജിയുടെ സീസണിലെ വിജയ പരമ്പര അവസാനിച്ചു.വിഎആർ റിവ്യൂവിന് ശേഷം നെയ്മറുടെ 70-ാം മിനിറ്റിലെ പെനാൽറ്റി കെവിൻ വോളണ്ടിന്റെ 20-ാം മിനിറ്റിലെ ഗോൾ റദ്ദാക്കി.നെയ്മർ തന്നെയാണ് പെനാൽറ്റി നേടിയെടുത്തത്. ബ്രസീലിയൻ താരത്തിന്റെ ഈ സീസണിലെ അഞ്ചാം ഗോളായിരുന്നു ഇത്.നാല് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ചാമ്പ്യന്മാർ ഒന്നാം സ്ഥാനത്താണ്.