ലയണൽ മെസ്സിക്കും അർജന്റീനക്കും ശക്തമായ മുന്നറിയിപ്പ് നൽകി റോബർട്ടോ കാർലോസ് | Roberto Carlos 

2024 കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി ലോക ചാമ്പ്യൻമാരായ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസ്. .വരാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീലിനെ വില കുറച്ച്‌ കുറച്ചു കാണുന്നതിനെതിരെയും കാർലോസ് മുന്നറിയിപ്പ് നൽകി.

ലയണൽ സ്കലോനിയുടെ അര്ജന്റീന കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ്. ലോകകപ്പ് യോഗ്യത റൗണ്ടിൽ തുടർച്ചയായ തോൽവികൾ നേരിട്ട ബ്രസീൽ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. 2022 ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെക്ക് പകരമായി ഒരു സ്ഥിരം പരിശീലകനെ പോലും കണ്ടെത്താൻ ബ്രസീലിന് സാധിച്ചിട്ടില്ല. ഇടക്കാല പരിശീലകൻ ദിനിസിനു കീഴിലാണ് ബ്രസീൽ കളിച്ചുകൊണ്ടിരിക്കുന്നത്.കോപ്പ അമേരിക്ക 2021 ഫൈനലിൽ അർജന്റീനയോട് തോറ്റതിന് ശേഷമാണ് ബ്രസീലിന്റെ ഫോം കൂടുതൽ മോശമായതെന്നു പറയേണ്ടി വരും.

2022 ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ക്രൊയേഷ്യയോട് പെനാൽറ്റിയിൽ പരാജയപ്പെടുകയും ചെയ്തു.2026 ലോകകപ്പ് യോഗ്യതാ ഗ്രൂപ്പിൽ ബ്രസീൽ ആറാം സ്ഥാനത്താണ്, മാരക്കാന സ്റ്റേഡിയത്തിൽ അർജന്റീനയോട് പരാജയപ്പെടുകയും ചെയ്തു.ബ്രസീലിന്റെ മോശം ഫോം ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീനയെ യുഎസിൽ അടുത്ത വര്ഷം നടക്കുന്ന കോപ്പ അമേരിക്കയിൽ കിരീടം നേടാനുള്ള പ്രിയപ്പെട്ടവരാക്കി മാറ്റുന്നു.ലയണൽ മെസ്സിയുടെ അർജന്റീനയുടെ അര്ജന്റീന മിന്നുന്ന ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.2022 ഫിഫ ലോകകപ്പിൽ സൗദി അറേബ്യയോട് ഗ്രൂപ്പ് ഘട്ടത്തിൽ തോറ്റതിന് ശേഷം അർജന്റീനയെ പിടിച്ചു കെട്ടാൻ സാധിച്ചിരുന്നില്ല.

1986 ന് ശേഷം ലയണൽ മെസ്സി അർജന്റീന ടീമിനെ അവരുടെ ആദ്യ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു.ലോക ചാമ്പ്യൻമാരായതിന് ശേഷം അർജന്റീനിയൻ ടീം ഒരു മത്സരത്തിൽ മാത്രം പരാജയപ്പെട്ടു. മെസ്സിയുടെ അർജന്റീന ആറ് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി CONMEBOL ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്താണ്, രണ്ടാം സ്ഥാനത്തുള്ള ഉറുഗ്വേയോട് മാത്രം തോറ്റു. കോപ്പക്ക് മുന്നോടിയായി റോബർട്ടോ കാർലോസ് ഒരു മുന്നറിയിപ്പ് നൽകി.

ബ്രസീലിനെ വിലകുറച്ച് കാണരുതെന്ന് റോബർട്ടോ കാർലോസ് അർജന്റീന ടീമിന് ഉപദേശം നൽകി, കോപ്പ അമേരിക്ക മികച്ചൊരു ടൂർണമെന്റായിരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതെയും അദ്ദേഹം പറഞ്ഞു.“ബ്രസീൽ ദേശീയ ടീമിനെ ഒരിക്കലും വിലകുറച്ച് കാണരുത്, ഞാൻ അനുഭവത്തിൽ നിന്നാണ് സംസാരിക്കുന്നത്. ഞങ്ങൾക്ക് ഇപ്പോൾ ഒരു പുതിയ മാനേജരെ ലഭിച്ചു, അദ്ദേഹത്തിന് ജോലി ചെയ്യാൻ കുറച്ച് സമയം നൽകേണ്ടതുണ്ട്. ഞങ്ങൾക്ക് മികച്ച കളിക്കാരും നല്ല മാനേജരുമുണ്ട്, കോപ്പ അമേരിക്ക കടുത്തതും ആവേശകരവുമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, ”കാർലോസ് മിറർ സ്‌പോർട്ടിനോട് പറഞ്ഞു.

2.2/5 - (4 votes)
ArgentinaBrazil