നിലവിൽ യൂറോ ചാമ്പ്യന്മാരായ ഇറ്റലി ഈ മാസം അവസാനം ഇംഗ്ലണ്ടിനും മാൾട്ടയ്ക്കുമെതിരായി നടക്കുന്ന യൂറോ 2024 യോഗ്യത മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു.ഇറ്റലി കോച്ച് റോബർട്ടോ മാൻസിനി 30 അംഗ ടീമിൽ മൂന്ന് അൺക്യാപ്ഡ് കളിക്കാരെ ഉൾപ്പെടുത്തി.
ലെക്സി ഗോൾകീപ്പർ വ്ളാഡിമിറോ ഫാൽക്കോൺ, ടൊറിനോ ഡിഫൻഡർ അലസ്സാൻഡ്രോ ബുവോൻജിയോർണോ, അത്ലറ്റിക്കോ ടൈഗ്രെ സ്ട്രൈക്കർ മറ്റിയോ റെറ്റെഗുയി എന്നിവരെല്ലാം ആദ്യമായി ദേശീയ ടീമിൽ ഇടംനേടി. പരിശീലകനായ സമയത്ത് 102 കളിക്കാരെയാണ് മാൻസിനി ഇറ്റാലിയൻ ടീമിലേക്ക് വിളിച്ചത്. അർജന്റീനയിൽ ജനിച്ച ഫോർവേഡ് മറ്റിയോ റെറ്റെഗുയിയുടെ തെരഞ്ഞെടുപ്പാണ് ഏറ്റവും പ്രധാനപ്പെട്ടത്.
അണ്ടർ 19, അണ്ടർ 20 തലങ്ങളിൽ അർജന്റീനയെ പ്രതിനിധീകരിച്ചിട്ടുള്ള റെറ്റെഗുയി സീനിയർ ടീമിനായി കളിച്ചിട്ടില്ല, അമ്മൂമ്മ വഴി അദ്ദേഹം ഇറ്റാലിയൻ പൗരത്വം നേടിയിട്ടുണ്ട്.ബൊക്ക ജൂനിയേഴ്സിൽ നിന്ന് ലോണിൽ ടൈഗ്രെക്കൊപ്പം ചേർന്ന താരം അർജന്റീനിയൻ ലീഗിലെ ടോപ് സ്കോററാണ്.“ഞങ്ങൾ കുറച്ചുകാലമായി റെറ്റെഗുയിയെ പിന്തുടരുന്നു, അദ്ദേഹം രണ്ട് സീസണുകളായി അർജന്റീന ലീഗിൽ പതിവായി കളിക്കുന്നു” മാൻസിനി പറഞ്ഞു.
ബൊക്ക ജൂനിയേഴ്സിലൂടെ കരിയർ ആരംഭിച്ച മാറ്റിയോ റെറ്റെഗുയി ഇറ്റാലിയൻ ലീഗിൽ കളിക്കാതെയാണ് ദേശീയ ടീമിലേക്ക് വിളി വന്നതെന്ന് കൗതുകമുണർത്തുന്ന കാര്യമാണ്.ഇന്റർ മിലാൻ ഡിഫൻഡർ മാറ്റിയോ ഡാർമിയൻ അഞ്ച് വർഷത്തിന് ശേഷം ആദ്യമായി ഇറ്റലി ടീമിൽ ഇടം നേടി.ഇറ്റലി വ്യാഴാഴ്ച നേപ്പിൾസിൽ ഇംഗ്ലണ്ടിന് ആതിഥേയത്വം വഹിക്കും, തുടർന്ന് മാർച്ച് 26 ന് മാൾട്ടയിലേക്ക് പോകും.
Mateo Retegui fue oficialmente convocado a la selección de Italia 🇮🇹. Es parte de la nómina de Roberto Mancini para los partidos de Eliminatorias hacia la Eurocopa 2024 vs. Inglaterra y Malta. Fue goleador del último torneo 🇦🇷 y es el máximo artillero ⚽️ del actual. pic.twitter.com/48Ju8zxOr5
— VarskySports (@VarskySports) March 17, 2023
ഗോൾകീപ്പർമാർ: ജിയാൻലൂജി ഡോണാരുമ്മ, വ്ലാഡിമിറോ ഫാൽക്കൺ, അലക്സ് മെററ്റ്, ഇവാൻ പ്രൊവെഡൽ.
ഡിഫൻഡർമാർ: ഫ്രാൻസെസ്കോ അസെർബി, ലിയോനാർഡോ ബൊണൂച്ചി, അലസാന്ദ്രോ ബുവോൻജിയോർണോ, മാറ്റിയോ ഡാർമിയൻ, ജിയോവാനി ഡി ലോറെൻസോ, ഫെഡറിക്കോ ഡിമാർക്കോ, അലെസിയോ റൊമാഗ്നോലി, ജോർജിയോ സ്കാൽവിനി, ലിയോനാർഡോ സ്പിനാസോള, റാഫേൽ ടോളോയ്.
മിഡ്ഫീൽഡർമാർ: നിക്കോളോ ബരെല്ല, ബ്രയാൻ ക്രിസ്റ്റാന്റേ, ഡേവിഡ് ഫ്രാട്ടെസി, ജോർഗിഞ്ഞോ, ലോറെൻസോ പെല്ലെഗ്രിനി, മാറ്റിയോ പെസിന, സാന്ദ്രോ ടൊനാലി, മാർക്കോ വെറാട്ടി.
Mateo Retegui – The Argentine Harry Kane ⚽️🇦🇷 pic.twitter.com/ugRI8Xdmjj
— josh 👉🦁👈 (@memphisprop) February 26, 2023
ഫോർവേഡ്: ഡൊമെനിക്കോ ബെരാർഡി, ഫെഡറിക്കോ ചീസ, വിൽഫ്രഡ് ഗ്നോണ്ടോ, വിൻസെൻസോ ഗ്രിഫോ, സിമോൺ പഫുണ്ടി, മാറ്റിയോ പൊളിറ്റാനോ, മാറ്റിയോ റെറ്റെഗുയി, ജിയാൻലൂക്ക സ്കാമാക്ക.