പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഖത്തർ ലോകകപ്പ് നിരാശയുടേതായിരുന്നു. വേൾഡ് കപ്പിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന 38 കാരന്റെ സ്ഥാനം പലപ്പോഴും ബെഞ്ചിലായിരുന്നു.ലോകകപ്പിന് ശേഷം മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് വിടപറഞ്ഞ റൊണാൾഡോ സൗദി പ്രൊ ലീഗ് ക്ലബ് അൽ നാസ്സറിലേക്ക് ചേക്കേറുകയും ചെയ്തു.
ഇതോടെ ക്രിസ്റ്റ്യാനോയുടെ അന്താരാഷ്ട്ര കരിയറിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു തുങ്ങുകയും ചെയ്തു. വേൾഡ് കപ്പിന് ശേഷം പോർച്ചുഗൽ പരിശീലക സ്ഥാനത്തേക്ക് മുൻ ബെൽജിയൻ മാനേജർ റോബർട്ടോ മാർട്ടിനെസിനെ നിയമിക്കുകയും ചെയ്തു. എന്നാൽ റൊണാൾഡോയുടെ പോർച്ചുഗൽ കരിയർ ഇതുവരെ അവസാനിച്ചിട്ടില്ല, പുതിയ ബോസ് റോബർട്ടോ മാർട്ടിനെസ് വരാനിരിക്കുന്ന യൂറോ 2024 യോഗ്യതാ മത്സരങ്ങളിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ ഒരുങ്ങുകയാണ്. റൊണാൾഡോ ടീമിലേക്ക് തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി മാർട്ടിനെസ് ഈ ആഴ്ച വെറ്ററൻ ഫോർവേഡുമായി ചർച്ച നടത്തിയതായി അത്ലറ്റിക്സ് റിപ്പോർട്ട് ചെയ്തിരുന്നു.
യോഗ്യതാ മത്സരങ്ങളിലെ റൊണാൾഡോയുടെ പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ ഉറപ്പുകൾ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ അദ്ദേഹം പ്രതിജ്ഞാബദ്ധനാണെന്ന് തോന്നുന്നു, കാരണം അത് സ്വന്തം വ്യക്തിഗത അംഗീകാരങ്ങൾ പിന്തുടരാനുള്ള അവസരവും നൽകും.കുവൈത്തിന്റെ ബാദർ അൽ മുതവയ്ക്കൊപ്പം പുരുഷ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമാണ് പോർച്ചുഗൽ താരം.യോഗ്യത മത്സരത്തിൽ ലിച്ചെൻസ്റ്റൈനെതിരെയാണ് പോർച്ചുഗൽ കളിക്കുക.
Cristiano Ronaldo to be included in Portugal squad for upcoming Euro 2024 qualifiers.
— TCR. (@TeamCRonaldo) March 15, 2023
(@TheAthleticFC) pic.twitter.com/dSuCs678p0
ലോകകപ്പിന് ശേഷം ബെൽജിയം ഡ്യൂട്ടിയിൽ നിന്ന് രാജിവച്ചതിന് ശേഷം പോർച്ചുഗൽ ടീമിനൊപ്പം മാർട്ടിനെസിന്റെ ആദ്യ മത്സരമാണിത്. ഇതോടെ റൊണാൾഡോയുടെ 20 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ കളിച്ച അഞ്ചാമത്തെ മാനേജരായി മാർട്ടിനെസ് മാറും. ബെൻഫിക്ക താരം ഗോങ്കലോ റാമോസിന്റെ മിന്നുന്ന ഫോം കണക്കിലെടുക്കുമ്പോൾ റൊണാൾഡോക്ക് ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കുവാൻ ബുദ്ധിമുട്ടാണ്.ലിച്ചെൻസ്റ്റെയ്നും അയർലൻഡിനുമെതിരെ പകരക്കാരന്റെ വേഷമായിരിക്കും 38 കാരനെ കാത്തിരിക്കുക,