“ലോകത്തിലെ ഏറ്റവും മികച്ച ദേശീയ ടീമാണ് ഞങ്ങളുടേത്” : ബ്രസീലിനെതിരെയുള്ള വിജയത്തിന് ശേഷം റോഡ്രിഗോ ഡി പോൾ | Rodrigo De Paul 

പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയോടു പരാജയപെട്ട് ബ്രസീൽ. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയം നേടിയെടുത്തത് . 63–ാം മിനിറ്റിൽ ലോ സെൽസോ എടുത്ത കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ നിക്കോളാസ് ഓട്ടമെൻഡിയാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത് . 81–ാം മിനിറ്റിൽ ബ്രസീലിന്റെ ജോലിന്‍ടന്‍ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതോടെ പത്തുപേരുമായാണ് ബ്രസീൽ മത്സരം പൂർത്തിയാക്കിയത്.

യോഗ്യത റൗണ്ടിൽ സ്വന്തമാ മൈതാനത്തെ ബ്രസീലിന്റെ ആദ്യത്തെ തോൽവിയാണിത്.ബ്രസീലിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ ധീരമായ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. അര്ജന്റീനയാണ് ഏറ്റവും മികച്ച ദേശീയ ടീമെന്ന് മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഡി പോൾ അവകാശപ്പെട്ടു.അടുത്തിടെ ഉറുഗ്വേയോട് തോറ്റതിന് ശേഷം തന്റെ ടീമിന് ലഭിച്ച വിമർശനങ്ങൾക്കും അദ്ദേഹം തിരിച്ചടിച്ചു.

“ഞങ്ങൾ ചരിത്രം സൃഷ്ടിച്ചു. ഞങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ദേശീയ ടീമാണ്. ഞങ്ങൾ കളിക്കളത്തിൽ സംസാരിക്കുന്നു,ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിന് ശേഷം ഞങ്ങൾക്കെതിരെ ചിലർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.എന്നാൽ ഈ ജേഴ്സിക്കായി ഞാൻ എല്ലാം നല്കാൻ തയ്യാറാണെന്ന് വീണ്ടും കാണിച്ചു” ഡി പോൾ പറഞ്ഞു.

“ക്ലാസിക്കുകൾ അങ്ങനെയാണ്, അവ എല്ലായ്പ്പോഴും ഇങ്ങനെയാണ് കളിക്കുന്നത്. ഞങ്ങളുടെ കയ്യിൽ പന്തുണ്ടെങ്കിൽ ഞങ്ങൾ സ്കോർ ചെയ്യും.അതുകൊണ്ടാണ് ഞങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ടീമായത്.ദേശീയ ടീമിനൊപ്പം ഇത് ഒരു മികച്ച വർഷമാണ്. ഇതുപോലെ പൂർത്തിയാക്കുന്നത് അതിശയകരമായിരിക്കും ” ഡി പോൾ കൂട്ടിച്ചേർത്തു.”ഞാൻ വളരെ സന്തോഷവാനാണ്. ഞങ്ങൾ വീണ്ടും ചരിത്രം സൃഷ്ടിച്ചു, ഞങ്ങളുടെ ആരാധകർക്ക് സന്തോഷം നൽകി” അദ്ദേഹം കൂട്ടിച്ചേർത്തു.

മാരക്കാനയിലെ വിജയത്തോടെ അർജന്റീന CONMEBOL ലോകകപ്പ് യോഗ്യതാ പട്ടികയിൽ ഓനൻമ സ്ഥാനം നിലനിർത്തി.ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും മൂന്ന് തോൽവിയുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് ബ്രസീൽ.

Rate this post