ബ്രസീലിനെതിരെയുള്ള ആ ഫൈനൽ മത്സരം ജീവിതത്തിൽ ഒരിക്കലും മറക്കുകയില്ല : ഡി പോൾ

സമീപകാലത്ത് അർജന്റീനയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായി വളർന്നുവന്ന താരമാണ് മിഡ്ഫീൽഡറായ റോഡ്രിഗോ ഡി പോൾ. അർജന്റീനയുടെ ഇപ്പോഴത്തെ ഈ കുതിപ്പിൽ ഡി പോളിന്റെ പങ്ക് വിസ്മരിക്കാനാവാത്ത ഒന്നാണ്. ടീമിനോട് വളരെയധികം ആത്മാർത്ഥതയും പാഷനും വെച്ച് പുലർത്തുന്ന താരങ്ങളിൽ ഒരാളാണ് റോഡ്രിഗോ ഡി പോൾ. നിലവിൽ അർജന്റീനക്കൊപ്പം വരുന്ന ഫ്രണ്ട്ലി മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ഡി പോൾ ഉള്ളത്.

ഇതിന് മുമ്പ് നൽകിയ അഭിമുഖത്തിൽ അർജന്റീനയുടെ ദേശീയ ടീമിനെ കുറിച്ചും അതിൽ കളിക്കുന്ന അനുഭവത്തെ കുറിച്ചുമൊക്കെ ഡി പോൾ സംസാരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ബ്രസീലിനെ കീഴടക്കിക്കൊണ്ട് കോപ്പ അമേരിക്ക കിരീടം ചൂടിയ, ആ മത്സരത്തെയാണ് ഇദ്ദേഹം ഉയർത്തി കാണിക്കുന്നത്.ജീവിതത്തിൽ ഒരിക്കലും മറക്കില്ല എന്നാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.

‘അർജന്റൈൻ നാഷണൽ ടീമിന്റെ ജേഴ്സിയുമായുള്ള എന്റെ ബന്ധം അത് വളരെ സ്ട്രോങ്ങ് ആണ്.രണ്ട് കിരീടങ്ങൾ നേടി, ഏറ്റവും വലിയ അപരാജിത കുതിപ്പ് നടത്തുന്ന ടീമിന്റെ ഭാഗമായി,മാത്രമല്ല പല വലിയ ടീമുകളെയും കീഴടക്കാൻ കഴിഞ്ഞു. ഒരുപാട് മികച്ച താരങ്ങൾ ഉള്ള ടീമാണ് ഞങ്ങളുടേത്.അതുകൊണ്ടുതന്നെ സ്ഥാനം നിലനിർത്തണമെങ്കിൽ എപ്പോഴും ഞങ്ങൾ വർക്ക് ചെയ്യണം. ആളുകൾ എന്നെ ഇഷ്ടപ്പെടുകയും ടീം എന്നെ അഭിനന്ദിക്കുകയും ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതായി എനിക്ക് അനുഭവപ്പെടുന്നു ‘ ഡി പോൾ തുടർന്നു.

‘ ഈ ജഴ്സി എപ്പോഴും നിങ്ങൾക്ക് ഒരു പോസിറ്റീവ് ആണ് നൽകുന്നത്. ഈ ജേഴ്സി അണിയുമ്പോൾ വളരെയധികം നല്ല പ്രധാനപ്പെട്ട ഒരു ഫീൽ നമുക്ക് ഉണ്ടാവുന്നുണ്ട്. ഇന്ന് എനിക്ക് അത് അനുഭവപ്പെടുന്നുണ്ട്. എന്തെന്നാൽ ഞാൻ വളരെയധികം കോൺഫിഡൻസ് ഉള്ള താരമാണ്. അതിന് കാരണം ഈ ജേഴ്സിയാണ്. ഞാൻ എപ്പോഴും കളത്തിൽ അർജന്റീനക്ക് വേണ്ടി എല്ലാം നൽകും.ബ്രസീലിനെതിരെയുള്ള ആ ഫൈനൽ മത്സരം ഞാൻ ഒരിക്കലും മറക്കില്ല. എന്റെ ജീവിതത്തിൽ ഓർമ്മിക്കാൻ വേണ്ടി ഒരുപാട് നല്ല മുഹൂർത്തങ്ങൾ അർജന്റീന സമ്മാനിച്ചിട്ടുണ്ട്. അർജന്റീനയിൽ ജനിച്ചതിനോട് എനിക്ക് ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട് ‘ ഡി പോൾ പറഞ്ഞു.

ഹോണ്ടുറാസ്,ജമൈക എന്നിവരാണ് വരുന്ന ഫ്രണ്ട്ലി മത്സരങ്ങളിൽ അർജന്റീനയുടെ എതിരാളികൾ. ഈ രണ്ടു മത്സരങ്ങളിലും ഡി പോൾ അർജന്റീനയുടെ മിഡ്ഫീൽഡിൽ ഉണ്ടായേക്കും.ഈ രണ്ടു മത്സരങ്ങളിലും പരാജയപ്പെടാതെ ഇരുന്നാൽ അപരാജിത കുതിപ്പ് 35 മത്സരങ്ങളായി ഉയർത്താൻ അർജന്റീനക്ക് കഴിയും.

Rate this post
ArgentinaRodrigo De Paul