“ചിലി ഞങ്ങളെ ബാത്ത്റൂമിൽ പോകാൻ വരെ അനുവദിച്ചില്ല ” ,പരാതിയുമായി റോഡ്രിഗോ ഡി പോൾ

ലോകകപ്പ് യോഗ്യതയിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ലയണൽ മെസ്സിയില്ലാത്ത അര്ജന്റീന ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചിലിയെ പരാജയപ്പെടുത്തി. എന്നാൽ വിജയത്തിനിടയിലും ചിലിയുടെ ആതിഥേയത്വത്തിനെതിരെ വിമർശനം ഉയർന്നു വരികയാണ്. മത്സരത്തിനായി കാലാമയിലേക്കുള്ള യാത്രയ്ക്കിടെ ചിലി അർജന്റീനയോട് മോശമായി പെരുമാറിയെന്ന് റോഡ്രിഗോ ഡി പോൾ അഭിപ്രായപ്പെട്ടു.സസ്‌പെൻഷൻ കാരണം ഡി പോളിന് കൊളംബിയക്കെതിരായ അർജന്റീനയുടെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരം നഷ്ടമാകും. എന്നിരുന്നാലും, ചിലിക്കെതിരായ 2-1 വിജയത്തിൽ നിർണായക പ്രകടനം പുറത്തെടുക്കുകയും ചെയ്തു.

തങ്ങളുടെ വിമാനം പുറപ്പെടുമ്പോൾ ആതിഥേയർ തന്റെ ടീമിനെ ബാത്ത്റൂം ഉപയോഗിക്കാൻ അനുവദിച്ചില്ലെന്നും ഡി പോൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.വാഷ്‌റൂമിൽ പോകാൻ കഴിയാതെ ഏകദേശം മൂന്ന് മണിക്കൂറോളം ഞങ്ങൾ എയർപോർട്ടിൽ കിടക്കേണ്ടി വന്നു, രണ്ടര മണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങളുടെ ബാഗുകൾ വളരെ വൈകിയാണ് ലഭിച്ചത് അത്ലറ്റികോ മാഡ്രിഡ് മിഡ്ഫീൽഡർ പറഞ്ഞു.

“ഞങ്ങൾ ഹോട്ടലിൽ എത്തി, മുറികളിൽ 32° ആയിരുന്നു ചൂട് , എയർ കണ്ടീഷൻ പ്രവർത്തിക്കുന്നില്ല. ഞങ്ങൾ ജനാലകൾ തുറന്നു, സൈറണുകളുടെ ശബ്ദം കാരണം , പലർക്കും ഉറങ്ങാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ ഞങ്ങൾക്ക് വെള്ളമില്ലായിരുന്നു. നല്ലതോ ചീത്തയോ എന്ന് ഞാൻ പറയുന്നില്ല, ഒരു അർജന്റീനക്കാരൻ എന്ന നിലയിലും ഒരു കളിക്കാരൻ എന്ന നിലയിലും അർജന്റീന ദേശീയ ടീമിന്റെ പ്രതിനിധി എന്ന നിലയിലും ഞാൻ പറയുന്നു, നമ്മുടെ രാജ്യത്തേക്ക് വരുന്ന ഏതൊരു ദേശീയ ടീമും അവർക്ക് സുഖകരമാക്കാൻ ഞങ്ങൾ ശ്രമിക്കും.അദ്ദേഹം പറഞ്ഞു.

ആദ്യ പകുതിയിൽ അഞ്ചൽ ഡി മരിയ ലാറ്റൂരോ മാർട്ടിനെസ് എന്നിവർ നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ വിജയം. ഡി പോളിന്റെ 40 വാര അകലെ നിന്നുള്ള മികച്ചൊരു ലോങ്ങ് റേഞ്ച് ഷോട്ട് റീ ബൗണ്ടിൽ തിരിച്ചു വന്നപ്പോൾ മാർട്ടിനെസ് അനായാസം വലയിൽ ആക്കുകയായിരുന്നു. മെസ്സിയില്ലാതെയും ടീമിന് വിജയിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഇന്നലത്തെ മത്സരത്തിൽ അർജന്റീനയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

Rate this post