‘മെസ്സി പരാജയപ്പെട്ടപ്പോൾ, അദ്ദേഹത്തെ പിന്തുണക്കാൻ ഞങ്ങൾ പിന്നിലുണ്ടെന്ന് കാണിച്ചു കൊടുത്തു ‘ : ഡി പോൾ |Qatar 2022
ലോകകപ്പിൽ മൂന്ന് മത്സരങ്ങളും ആരംഭിച്ച ഒരേയൊരു അർജന്റീനിയൻ മിഡ്ഫീൽഡറാണ് ഡി പോൾ. ലോകകപ്പിലെ പ്രകടനവുമായി ബന്ധപ്പെട്ട് ചില ആരാധകരിൽ നിന്ന് നിരവധി വിമർശനങ്ങൾക്ക് വിധേയമായെങ്കിലും പോളണ്ടിനെതിരെയുള്ള നിർണായക മത്സരത്തിൽ മികച്ച പ്രകടനമാണ് ഡി പോൾ പുറത്തെടുത്തത്.മത്സരത്തിൽ കളം നിറഞ്ഞു കളിച്ച ഡീപോൾ 137 പാസുക്കൾ ആണ് പൂർത്തിയാക്കിയത്.
അടുത്ത റൗണ്ടിൽ സ്ഥാനം ഉറപ്പിക്കാൻ അർജന്റീനയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ജയം അനിവാര്യമായിരുന്നു. ആദ്യ പകുതിയിൽ മെസ്സി ഒരു പെനാൽറ്റി പാഴാക്കിയെങ്കിലും അലക്സിസ് മാക് അലിസ്റ്ററും ജൂലിയൻ അൽവാരസും നേടിയ ഗോളുകൾ 2-0 ന് ജയം ഉറപ്പിച്ചു. മത്സരത്തിൽ പെനാൽറ്റി പാഴാക്കിയെങ്കിലും ലയണൽ മെസിയെ റോഡ്രിഗോ ഡി പോൾ പിന്തുണച്ചു.
” ലയണൽ മെസ്സി ഞങ്ങളുടെ ക്യാപ്റ്റൻ ആണ്,മെക്സിക്കോയ്ക്കെതിരെ മെസ്സി ഗെയിം തുറന്നു തന്നു . പോളണ്ടിനെതിരെ മെസ്സി പെനാൽട്ടി നഷ്ടപെടുത്തിയപ്പോൾ അദ്ദേഹത്തെ പിന്തുണയ്ക്കാൻ ഞങ്ങൾ പിന്നിലുണ്ടെന്ന് കാണിച്ചു” ഡി പോൾ പറഞ്ഞു.എന്നാൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ ശേഷമാണ് മെസ്സിയുടെ മികച്ച പ്രകടനം മത്സരത്തിൽ കാണാൻ സാധിച്ചത്. നിരവധി തവണ ഗോൾ മുഖം ലക്ഷ്യമാക്കി മെസ്സി കുതിച്ചെങ്കിലും പോളിഷ് കീപ്പറെ മറികടക്കാൻ സാധിച്ചില്ല .
Rodrigo De Paul's game by numbers vs Poland:
— Squawka (@Squawka) November 30, 2022
165 touches (most by 66)
137 passes complete (most by 49)
94.48% passing accuracy
14 final third entries (most)
7 ball recoveries
4 crosses attempted
3 touches in opp. box
3 duels won
1 chance created
Man in the middle of it all. 🙌 pic.twitter.com/c7CZsG909b
“ഞങ്ങൾ എപ്പോഴും നഷ്ടങ്ങളിൽ നിന്ന് പഠിക്കുന്നു. ആദ്യം അസാധാരണമായ ഒരു സ്ഥാനത്ത് ഞങ്ങൾ സ്വയം കണ്ടെത്തി, ഞങ്ങൾക്ക് ധാരാളം സ്വഭാവവും വ്യക്തിത്വവും ഉണ്ടെന്ന് കാണിച്ചു.അർജന്റീന ദേശീയ ടീമിന്റെ ജേഴ്സി ധരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ജനിച്ച രാജ്യത്തെ ഞാൻ സ്നേഹിക്കുന്നു, ഈ ജേഴ്സിക്കായി ഞാൻ എപ്പോഴും കൂടുതൽ നൽകും. ചില സമയങ്ങളിൽ കാര്യങ്ങൾ നല്ലതും ചിലപ്പോൾ മോശവുമാണ്.പക്ഷെ ഞാൻ ഒരിക്കലും ഒളിക്കില്ല ഒരിക്കലും ഓട്ടം നിർത്താൻ പോകുന്നില്ല.അതാണ് എന്നെ ഇവിടെ എത്തിച്ചത്, അത് എല്ലായ്പ്പോഴും ഇങ്ങനെയായിരിക്കും” ഡി പോൾ പറഞ്ഞു.
⚠️ | QUICK STAT
— Sofascore (@SofascoreINT) November 30, 2022
Since 1966, only two players recorded at least 160 touches and 130 accurate passes in a 90-minute #FIFAWorldCup match:
• Juan Sebastián Verón v 🇬🇷 in 2010 — 175 👌, 132 👟
🆕 Rodrigo de Paul v 🇵🇱 at #Qatar2022 — 165 👌, 137 👟
It's an Argentina thing. 🇦🇷 pic.twitter.com/z406GUy1Z0