പല യുവ ഫുട്ബോൾ താരങ്ങളും തങ്ങളുടെ കരിയറിന്റെ ഏതെങ്കിലും ഘട്ടത്തിൽ റയൽ മാഡ്രിഡിനായി കളിക്കണമെന്ന് സ്വപ്നം കാണുന്നു. കാരണം ലളിതമാണ്, റയൽ മാഡ്രിഡ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ക്ലബ്ബാണ്, അവർക്ക് വേണ്ടി കളിക്കുന്ന ഓരോ കളിക്കാരനും ഫുട്ബോൾ സൂപ്പർസ്റ്റാറാകാനുള്ള അവസരം ലഭിക്കുന്നു.
എല്ലാവർക്കും അവരുടെ കരിയറിൽ ഈ സുവർണ്ണാവസരം ലഭിക്കുന്നില്ല, അവസരം ലഭിക്കുന്നവർക്ക് പോലും ലോസ് ബ്ലാങ്കോസിൽ വിജയിക്കുന്നത് എളുപ്പമല്ല. 18-ാം വയസ്സിൽ ആ അവസരം ലഭിച്ച കളിക്കാരനാണ് ബ്രസീലയൻ റോഡ്രിഗോ. റോഡ്രിഗോയുടെ മികച്ച പ്രകടനത്തിനായുള്ള കാത്തിരിപ്പും നീണ്ടതാണ് പക്ഷേ കാത്തിരിപ്പ് ഒടുവിൽ അവസാനിക്കുകയും ചെയ്തു . റോഡ്രിഗോ ഒരു റയൽ മാഡ്രിഡ് സൂപ്പർ താരമായി മാറിയിരിക്കുന്നു.റയൽ മാഡ്രിഡിനായി കളിക്കുകയും ചാമ്പ്യൻസ് ലീഗ് നേടുകയും ചെയ്യുക എന്ന തന്റെ ഏറ്റവും വലിയ രണ്ട് സ്വപ്നങ്ങൾ റോഡ്രിഗോ ഗോസ് ഇതിനകം 21 വയസ്സിൽ സാക്ഷാത്കരിച്ചിട്ടുണ്ട്.
റോഡ്രിഗോയുടെ ഹ്രസ്വ കരിയറിലെ ഏറ്റവും മികച്ച സീസണായിരുന്നു ഈ സീസൺ. ശനിയാഴ്ച സെവില്ലയ്ക്കെതിരായ സാഞ്ചസ് പിസ്ജുവാനിൽ, കാർലോ ആൻസലോട്ടിയുടെ ടീം 2-1 ന് ജയിച്ചപ്പോൾ അദ്ദേഹം രണ്ടു ഗോളുകൾ നേടുകയും ചെയ്തു.”തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണ്. അവ രണ്ട് മനോഹരമായ ഗോളുകളായിരുന്നു, ”അദ്ദേഹം മത്സരത്തിന് ശേഷം സമ്മതിച്ചു. കരീം ബെൻസെമയും വിനീഷ്യസും ഇല്ലെങ്കിലും റയലിനെ വിജയത്തിലെത്തിക്കാൻ തനിക്ക് സാധിക്കുമെന്ന് റോഡ്രിഗോ കാണിച്ചു തന്നു.ഈ സീസണിൽ അദ്ദേഹം 19 ഗോളുകൾ നേടിയിട്ടുണ്ട്.കൂടാതെ 11 അസിസ്റ്റുകളോടെ, കാമ്പെയ്നിനായി അദ്ദേഹത്തിന് 30 ഗോൾ പങ്കാളിത്തങ്ങളുണ്ട്.
📈🇧🇷 Rodrygo Goes progression this past year. pic.twitter.com/JSM2KpYMBz
— Madrid Xtra (@MadridXtra) May 27, 2023
ഞായറാഴ്ച അത്ലറ്റിക് ക്ലബ്ബിനെതിരെ, കാമ്പെയ്നിലെ തന്റെ 20-ാം ഗോൾ നേടാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.അദ്ദേഹത്തിന് ഇപ്പോൾ രണ്ട് ഗെയിമുകളിൽ നിന്ന് മൂന്ന് ഗോളുകൾ ഉണ്ട്, അവസാന പതിനൊന്നിൽ എട്ട് ഗോളുകളും നേടി.കൂടാതെ 19 ഗോളുകളിൽ 12 എണ്ണം 2023-ലാണ് പിറന്നത്.ഒസാസുനയ്ക്കെതിരായ കോപ്പ ഡെൽ റേ ഫൈനലിൽ – അദ്ദേഹം ഇരട്ട ഗോളുകൾ നേടികൊണ്ട് വലിയ ഗെയിമുകളിൽ ചെയ്യാനുള്ള തന്റെ കഴിവ് കാണിച്ചു. ബ്രസീലിയൻ ഇല്ലായിരുന്നെങ്കിൽ കോപ്പ ഡെൽ റേ മറ്റൊരു ക്യാബിനറ്റിൽ തന്നെയായിരിക്കും.
Rodrygo !!!! Madrid are so blessed damn pic.twitter.com/dqHQjiYOb1
— RF (@ragnarfootyy) May 27, 2023
ലാലിഗയിലും അദ്ദേഹം ചില മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മത്സരം ചാമ്പ്യൻസ് ലീഗാണ്.ബെൻസെമയ്ക്ക് 30 ഗോളുകളും വിനീഷ്യസ് 23, റോഡ്രിഗോ 19. 2022-23ൽ മൂവരും തമ്മിൽ 72 ഗോളുകൾ നേടിയിട്ടുണ്ട്, ആക്രമണത്തിൽ നിശബ്ദനായ നായകന്റെ റോൾ റോഡ്രിഗോ ഏറ്റെടുത്തു. അദ്ദേഹം സ്കോർ ചെയ്ത 16 കളികളിൽ 15 എണ്ണം ലോസ് ബ്ലാങ്കോസിന്റെ വിജയത്തിൽ അവസാനിച്ചു; ചാമ്പ്യൻസ് ലീഗിൽ ലീപ്സിഗിൽ 3-2 ജയം ഒഴികെ എല്ലാം.താൻ കളിച്ച 56 കളികളിൽ 40 എണ്ണത്തിൽ തുടങ്ങി ആദ്യ പതിനൊന്നിൽ സ്ഥിരം താരമാണ്.
All of Rodrygo Goes' goals and assists so far this season.pic.twitter.com/N9RO3zcpc9
— Druchk (@andruchk) May 28, 2023
3,761 മിനിറ്റ് കളിച്ചകൊണ്ട് ആൻസലോട്ടി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അഞ്ചാമത്തെ കളിക്കാരനായി.“ഞാൻ വളരെ സന്തോഷവാനാണ്. ഞാൻ കൂടുതൽ കളിക്കാൻ പോകുന്നതിനാൽ ഈ സീസണിൽ കൂടുതൽ ഗോളുകൾ നേടുന്നത് സ്വാഭാവികമാണെന്ന് എനിക്കറിയാമായിരുന്നു. ഇനിയും ഒരു കളി ബാക്കിയുണ്ട്, കൂടുതൽ സ്കോർ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.