പ്രശസ്ത മാഗസിനായ ടൈം ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച 100 താരങ്ങളെ തെരഞ്ഞെടുത്തിരുന്നു.ഫുട്ബോളിൽ നിന്ന് ലയണൽ മെസ്സിയും കിലിയൻ എംബപ്പേയുമാണ് ഇടം നേടിയിട്ടുള്ളത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ കിരീടനേട്ടമാണ് മെസ്സിക്ക് ഒരു സ്ഥാനം നേടി കൊടുത്തിട്ടുള്ളത്.100 താരങ്ങളിൽ ഇടം നേടിയ ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ ലയണൽ മെസ്സിയെ പ്രശംസിക്കുകയും ചെയ്തു.
‘ലയണൽ മെസ്സിയുടെ ഗോൾ സ്കോറിങ് റെക്കോർഡുകളോ, കിരീട നേട്ടങ്ങളോ ഒന്നും നാം ഇവിടെ ചർച്ച ചെയ്യേണ്ട കാര്യമില്ല.അതൊക്കെ എല്ലാവർക്കും അറിയുന്നതാണ്. മെസ്സിയിൽ എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം അദ്ദേഹത്തിന്റെ സ്ഥിരതയും മഹത്വവുമാണ്.ഒരുപാട് കാലം ഇങ്ങനെ തുടരുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.മെസ്സി ഡ്രിബിൾ പറയുന്നത് ഒരു മജീഷ്യനെ പോലെയാണ്,മെസ്സിയുടെ പാസുകൾ ഒരു കലയാണ്.അദ്ദേഹത്തിന്റെ അവബോധവും കാത്തിരിപ്പും ഏതാണ്ട് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്,” ഫെഡറർ എഴുതി.
‘എന്റെ കരിയർ ഇവിടെയാണ് അവസാനിച്ചത്. എത്രത്തോളം ഭാരമാണ് ഓരോ കായിക താരവും ചുമക്കുന്നത് എന്നുള്ളത് എനിക്കിപ്പോൾ മനസ്സിലാക്കാൻ സാധിക്കും.ലയണൽ മെസ്സിയെ പോലെയുള്ള ഒരു താരത്തിന് ആ ഭാരം വളരെ കൂടുതലായിരിക്കും. കാരണം വലിയ ഒരു ക്ലബ്ബിന് വേണ്ടിയും വളരെയധികം പാഷനേറ്റ് ആയിട്ടുള്ള ക്ലബ്ബിന് വേണ്ടിയും ആണ് ലയണൽ മെസ്സി കളിച്ചുകൊണ്ടിരിക്കുന്നത്’ അദ്ദേഹം കൂട്ടിച്ചേർത്തു.
“അർജന്റീനയുടെ ലോകകപ്പ് വിജയം ഗംഭീരമായിരുന്നു. ദശലക്ഷക്കണക്കിന് ആരാധകരുടെ ആഘോഷത്തിനായി ബ്യൂണസ് എയേഴ്‌സിന്റെ തെരുവുകളിലേക്ക് പോകുന്നത് ലോകമെമ്പാടും സാക്ഷ്യം വഹിച്ച കായികരംഗത്തെ അത്ഭുതകരമായ നിമിഷമായിരുന്നു. ഫുട്ബോൾ പിന്തുടരാത്തവർ പോലും ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഗെയിമിന്റെ യഥാർത്ഥ സ്വാധീനം മനസ്സിലാക്കിയിരിക്കണം” ഫെഡറർ പറഞ്ഞു.
Roger Federer’s touching tribute to Leo Messi. 🐐x🐐
— Leo Messi 🔟 Fan Club (@WeAreMessi) April 13, 2023
—
Lionel Messi's goal-scoring records and championship wins need no recounting here. What stands out to me about Messi, 35, is his consistent greatness over so many years. This is so difficult to achieve, and then maintain.… pic.twitter.com/QZNwSyMJBt
20 തവണ ഗ്രാൻഡ് സ്ലാം ജേതാവ് താൻ ഒരു കാലത്ത് അർജന്റീനിയൻ താരങ്ങളായ ഡീഗോ മറഡോണയുടെയും ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെയും വലിയ ആരാധകനായിരുന്നു. 2022 സെപ്റ്റംബറിൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഫെഡറർ, 35 കാരനായ മെസ്സിക്ക് കുറച്ചുകാലം കളിക്കാൻ കഴിയട്ടെ എന്ന ആഗ്രഹവും പ്രകടിപ്പിച്ചു.“വളർന്ന് വന്നപ്പോൾ, ഡീഗോ മറഡോണയും ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയും എന്റെ പ്രിയപ്പെട്ട അർജന്റീന താരങ്ങളായിരുന്നു. രണ്ടുപേരെയും പരിചയപ്പെടാൻ ഭാഗ്യമുണ്ടായി. അവർ എന്നെ പ്രചോദിപ്പിച്ചു. ഇനി മെസ്സിക്ക് ഭാവി തലമുറയെ പ്രചോദിപ്പിക്കാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.
Lionel Messi was named to TIME's 100 Most Influential People of 2023 and it was accompanied by this powerful tribute from Roger Federer.
— ESPN FC (@ESPNFC) April 13, 2023
The ultimate respect from one 🐐 to another 👏 pic.twitter.com/4DACdCd89q
“അദ്ദേഹത്തിന്റെ അതുല്യമായ സർഗ്ഗാത്മകതയും കലാപരതയും കുറച്ചുകൂടി കാണുമെന്ന് എനിക്ക് പ്രതീക്ഷിക്കാം. മൈതാനത്ത് മെസ്സി പ്രകടനം നടത്തുമ്പോൾ ഇടയ്ക്കിടെ കണ്ണടക്കരുത് . ഈ നിമിഷത്തിലെ മനുഷ്യനിൽ നിന്ന് നിങ്ങൾക്ക് അവിശ്വസനീയമായ എന്തെങ്കിലും നഷ്ടമായേക്കാം” ഫെഡറർ കൂട്ടിച്ചേർത്തു.