ഇതൊരു വലിയ ആശ്വാസമാണ് നൽകുന്നത്, റോമയിലേക്കുള്ള ട്രാൻഫർ നടന്നതിനെക്കുറിച്ച് സ്മാളിങ്

പത്തു വർഷത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിന് ശേഷം ക്രിസ് സ്മാളിങ് റോമയിലേക്ക് ചേക്കേറിയിരിക്കുകയാണ്. ട്രാൻസ്ഫർ ജാലകം അടയ്ക്കുന്നതിന് വെറും ഒരു മിനുട്ടുമുൻപാണ് റോമയിലേക്കുള്ള ട്രാൻസ്ഫർ നടന്നതെന്നതാണ് മറ്റൊരു വസ്തുത. പത്തു മില്യൺ യുറോക്കാണ് റോമയിലേക്ക് സ്ഥിരമാക്കുന്നതിനു യൂണൈറ്റഡുമായി കരാറിലെത്തുന്നത്.

എന്നാൽ എന്നാൽ ഈ ട്രാൻസ്ഫർ നടക്കുന്നതിൽ വളരെയധികം പരിശ്രമം നടത്തിയെന്ന് ക്രിസ്‌ സ്മാളിങ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. യുണൈറ്റഡിൽ മോശം പ്രകടനംമായിരുന്നെങ്കിലും റോമക്കായി മികച്ച പ്രകടനം തന്നെ നടത്തി സ്മാളിങ് വൻ തിരിച്ചു വരവ് നടത്തിയിരുന്നു. എന്നാൽ റോമയിലേക്കുള്ള ട്രാൻസ്ഫർ നടന്നതിൽ വലിയ ആശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് സ്മാളിങ്.

“ഇതൊരു വലിയ, വലിയ ആശ്വാസമാണ് നൽകുന്നത്. എനിക്ക് തിരിച്ചു വരാനാണാഗ്രഹമെന്നും അവസാനം അതു നടത്തുമെന്നും അവർക്കറിയാമായിരുന്നുവെന്നാണ് എനിക്കു തോന്നുന്നത്. ട്രാൻസ്ഫർ സമയപരിധിയിലാണ് അത് നടന്നതെങ്കിലും വലിയ ആശ്വാസം തന്നെയാണതു നൽകിയത്. ഇനിയെനിക്ക് നാളെ തന്നെ ടീമിനോടൊപ്പം ചേരാം.”

“ഞാൻ പൊതുവെ മൗനിയും ശാന്തസ്വഭാവമുള്ള ആളാണ്. എന്നാൽ ആ ഒരു പ്രത്യേകസമയത്ത് എനിക്കു വികാരത്തള്ളിചെയുണ്ടായ നിമിഷങ്ങളായിരുന്നു. ശരിക്കും ഞാൻ ആഗ്രഹിച്ചത് ഒന്നും എന്നാൽ അത് നടക്കാൻ വേണ്ടി കാത്തിരിക്കേണ്ടി വരുന്നതുമായ അവസ്ഥ. ഞാൻ ഇവിടെ വളരെ സന്തോഷവാനാണ്. തിരിച്ചു വരാനായി ഞാൻ പോരാടുകയായിരുന്നു. ഒടുവിൽ നമ്മൾ ഒന്നായിരിക്കുകയാണ്. എന്റെ എല്ലാം ഇവിടെ നൽകാൻ ഞാൻ തയ്യാറാണ്. എല്ലാം ഒന്നു തുടങ്ങാൻ മാത്രമാണ് കാത്തിരിക്കുന്നത്.”സ്മാളിങ് റോമ വെബ്സൈറ്റിനോട്‌ പറഞ്ഞു.

Rate this post
AS RomaChris SmallingManchester United