ലയണൽ മെസ്സി ബാഴ്സ വിടുമോ ഇല്ലയോ എന്നുള്ളതാണ് ഇന്നലെ മുതൽ ഫുട്ബോൾ ലോകം നേരിടുന്ന ഏറ്റവും വലിയ ചോദ്യം. താരം ക്ലബ് വിടാൻ അനുമതി ചോദിച്ചു കൊണ്ട് എഫ്സി ബാഴ്സലോണ ഫാക്സ് അയച്ചിരുന്നു. എന്നാൽ ഈയൊരു കാര്യത്തിൽ ബാഴ്‌സ ഒന്നും തന്നെ ഔദ്യോഗികനിലപാടുകൾ എടുത്തിട്ടില്ല. താരത്തിന് ക്ലബ് വിടാൻ ആഗ്രഹമുണ്ട് എന്ന് പരസ്യമായ സ്ഥിതിക്ക് ഇനി തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് ബാഴ്സയാണ്. ആയതിനാൽ തന്നെ ബാഴ്സയുടെ തീരുമാനങ്ങൾക്ക് വേണ്ടി കാതോർത്തിരിക്കുകയാണ് ആരാധകർ.
പക്ഷെ മെസ്സി ഇന്നലെ തന്നെ ക്ലബ് വിടാൻ അനുമതി ചോദിച്ചതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. താരത്തെ പ്രകോപിപ്പിച്ചത് പുതിയ പരിശീലകനായ റൊണാൾഡ് കൂമാൻ ആണെന്നാണ് റിപ്പോർട്ടുകൾ. മെസ്സിയുമായി ബന്ധപ്പെട്ട കൂമാൻ മെസ്സിയുടെ ബാഴ്സയിലെ സ്വാധീനം ഇനി മുതൽ ഉണ്ടാവില്ല എന്ന രൂപത്തിലാണ് മെസ്സിയോട് സംസാരിച്ചത് എന്നാണ് പുതിയ വാർത്തകൾ. ബാഴ്‌സയിൽ മെസ്സിക്ക് ലഭിക്കുന്ന മുൻഗണന ഇനി ലഭിക്കില്ല എന്നാണ് കൂമാൻ മെസ്സിയെ അറിയിച്ചതെന്നാണ് അർജന്റൈൻ ന്യൂസ് ഔട്ട്‌ലെറ്റ് ആയ ഡയാറിയോ ഒലെ പുറത്തുവിട്ടത്.
“ബാഴ്സലോണ സ്‌ക്വാഡിൽ ഉള്ള നിന്റെ മുൻഗണന അവസാനിച്ചിരിക്കുന്നു. നിനക്ക് ടീമിന് കഴിയാവുന്നത് എന്തും ചെയ്യാം. പക്ഷെ ഞാൻ ടീമിനെ മാറ്റാൻ പോവുന്നത് സ്വാധീനിക്കാൻ കഴിയാത്ത രൂപത്തിലാണ്. നീ ടീമിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു ” ഇതാണ് കൂമാൻ പറഞ്ഞതെന്നാണ് ഒലെയുടെ ഭാഷ്യം. മെസ്സി ടീമിന് പ്രധാനപ്പെട്ട താരമാണ് എന്ന് കൂമാൻ അറിയിച്ചിരുന്നുവെങ്കിലും കൂമാന് മെസ്സിയെ വലിയ തോതിൽ ആവിശ്യമോ താല്പര്യമോ ഇല്ലാത്ത രൂപത്തിലാണ് സംസാരിക്കുന്നതെന്ന് ചില മാധ്യമങ്ങൾ ചൂണ്ടികാണിച്ചിരുന്നു.
ഇനി വരുന്ന ദിവസങ്ങളിൽ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകളെ കുറിച്ചാണ് ഫുട്ബോൾ ലോകം നിറഞ്ഞു നിൽക്കാൻ പോവുന്നത്. ഫുട്ബോൾ ലോകത്തെ പലരും മെസ്സി ബാഴ്സ വിടുന്നു എന്ന രൂപത്തിലാണ് ഇന്നലെ സോഷ്യൽ മീഡിയയിൽ സംസാരിച്ചത്. ഏതായാലും തന്റെ കൂടെപ്പിറപ്പായ ക്ലബ്ബിനെ മെസ്സി കയ്യൊഴിയുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.