ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം, അതിന്റെ ചുരുക്കപ്പേരാണ് GOAT. ആരാണ് GOAT എന്നുള്ളത് എപ്പോഴും അവസാനിക്കാത്ത ഒരു തർക്ക വിഷയമാണ്.ഏഴ് ബാലൺ ഡി’ഓർ നേടിയ മെസ്സിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന് പറയുന്നവരുണ്ട്. എന്നാൽ മൂന്ന് വേൾഡ് കപ്പ് നേടിയ പെലെയെ ഈ സ്ഥാനത്ത് ഉയർത്തി കാണിക്കുന്നവരും ഉണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ,മറഡോണ, റൊണാൾഡോ നസാരിയോ എന്നിവരെയും ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി കൊണ്ട് പരിഗണിക്കുന്നവരുണ്ട്.
അതേസമയം ഫുട്ബോൾ ലോകത്തെ മാന്ത്രികൻ,അത് ബാഴ്സയുടെയും ബ്രസീലിന്റെയും ഇതിഹാസമായ റൊണാൾഡീഞ്ഞോയായിരുന്നു എന്നുള്ള കാര്യത്തിൽ അധികം തർക്കങ്ങൾ ഒന്നുമില്ല.കളിക്കളത്തിൽ അത്രയേറെ ആനന്ദിപ്പിച്ചിട്ടുള്ള ഒരു താരമാണ് റൊണാൾഡീഞ്ഞോ.മാത്രമല്ല മെസ്സിയുടെ കരിയറിന്റെ തുടക്കത്തിൽ അദ്ദേഹത്തെ വളരെയധികം സഹായിക്കാനും ഡീഞ്ഞോക്ക് സാധിച്ചിട്ടുണ്ട്.
ഈ ഡീഞ്ഞോയോട് ലോക ഫുട്ബോളിലെ GOAT നെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടിരുന്നു.മെസ്സിയാണോ GOAT എന്ന് കൂടെ അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു.എന്നാൽ ഒരാളെ മാത്രം തിരഞ്ഞെടുക്കുക എന്നുള്ളത് ബുദ്ധിമുട്ടാണ് എന്നാണ് ഇതിനു മറുപടിയായി കൊണ്ട് റൊണാൾഡീഞ്ഞോ.ഇലവൻ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു ഡീഞ്ഞോ.
‘ ലയണൽ മെസ്സിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം എന്ന് പറയുക ബുദ്ധിമുട്ടാണ്. എന്തെന്നാൽ ലോക ഫുട്ബോളിൽ വേറെയും ചില താരങ്ങളുണ്ട്. ശരിക്കും എനിക്ക് ഈ താരതമ്യങ്ങൾ ഒന്നും ഇഷ്ടമല്ല. മറഡോണയും പെലെയുമൊക്കെ ഇവിടെ കളിച്ചവരാണ്. വേറെയും മികച്ച താരങ്ങളുണ്ട്. അവരവരുടെ സമയങ്ങളിൽ അവർ എല്ലാവരും ഏറ്റവും മികച്ച താരങ്ങളായിരുന്നു ‘ റൊണാൾഡീഞ്ഞോ പറഞ്ഞു.
Video: Ronaldinho Delivers an Honest Take on the Lionel Messi GOAT Debate https://t.co/v7c5F4IIey
— PSG Talk (@PSGTalk) September 21, 2022
ചുരുക്കത്തിൽ ഈ GOAT തർക്കം എന്നെന്നും നിലനിൽക്കും. അതുകൊണ്ടുതന്നെ ലയണൽ മെസ്സിയും റൊണാൾഡോയുമൊക്കെ തങ്ങളുടെ കരിയറിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്.അത് പരമാവധി ആസ്വദിക്കാനാണ് ശ്രമങ്ങൾ നടത്തേണ്ടത്.