ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഭാവിയെക്കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡുമായി സംസാരിക്കാൻ ഇംഗ്ലണ്ടിലേക്ക് മടങ്ങി .പുതിയ മാനേജർ എറിക് ടെൻ ഹാഗിന്റെ കീഴിൽ റൊണാൾഡോ യുണൈറ്റഡിനായി ഒരു മത്സരം പോലും ഇതുവരെ കളിച്ചിട്ടില്ല. വ്യക്തിപരമായ കാരണങ്ങൾകൊണ്ട് ടീമിന്റെ തായ്ലൻഡിലേക്കും ഓസ്ട്രേലിയയിലേക്കുമുള്ള പ്രീസീസൺ യാത്രയിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുനിന്നിരുന്നു.
അനുയോജ്യമായ ഒരു ഓഫർ വന്നാൽ ഈ സമ്മറിൽ ഓൾഡ് ട്രാഫോർഡ് വിടാനുള്ള ആഗ്രഹം റൊണാൾഡോ ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ചർച്ച ചെയ്യാൻ തന്നെയാണ് 37 കാരൻ ഇപ്പോൾ ക്ലബ്ബിലേക്ക് മടങ്ങിയെത്തുന്നത് . എന്നാൽ യുണൈറ്റഡിന്റെ അഭിപ്രായത്തിൽ റൊണാൾഡോ ഇപ്പോഴും വിൽപ്പനയ്ക്കില്ലെന്നും 2022-23 സീസണിൽ അദ്ദേഹം അവർക്കായി കളിക്കണം എന്ന ആഗ്രഹമാണുള്ളത്.ചൊവ്വാഴ്ച യുണൈറ്റഡിനൊപ്പം റൊണാൾഡോ പരിശീലനം നടത്തുമോയെന്ന് നിലവിൽ അജ്ഞാതമാണെങ്കിലും, വരും ദിവസങ്ങളിൽ ടെൻ ഹാഗുമായി മുഖാമുഖം സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോഴും ചില അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, റൊണാൾഡോ യുണൈറ്റഡിൽ തുടരാൻ കൂടുതൽ സാധ്യതയുണ്ടെന്ന് സാഹചര്യത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.ഓസ്ട്രേലിയയിൽ നിന്ന് എത്തിയതിന് ശേഷം യുണൈറ്റഡ് കളിക്കാർക്ക് തിങ്കളാഴ്ച അവധിയുണ്ടായിരുന്നു, എന്നാൽ അവരുടെ അവസാന രണ്ട് പ്രീസീസൺ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിനായി അവർ ചൊവ്വാഴ്ച പരിശീലനത്തിനായി മടങ്ങും.
Cristiano Ronaldo finally back in Manchester today as reported by @David_Ornstein – he will discuss with Man United. Erik ten Hag, waiting to meet with Cristiano as he wants to change his mind. 🚨🛩 #MUFC
— Fabrizio Romano (@FabrizioRomano) July 25, 2022
J. Mendes, pushing to find a solution. Man Utd insist he's not for sale. pic.twitter.com/VsgbBUp1ts
യുണൈറ്റഡിന്റെ പ്രീസീസൺ പര്യടനത്തിനിടെ, റൊണാൾഡോയുടെ ഭാവിയെക്കുറിച്ച് ഒരു അപ്ഡേറ്റ് നൽകാമോ എന്ന് ടെൻ ഹാഗിനോട് പലതവണ ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഒന്നും മാറിയിട്ടില്ലെന്നും താരത്തെ വിൽക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരുന്നു.കഴിഞ്ഞ വർഷം യുവന്റസിൽ നിന്ന് യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയ റൊണാൾഡോക്ക് കരാറിൽ ഒരു വർഷം കൂടി ബാക്കിയുണ്ട്.കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളിലും 24 ഗോളുകൾ നേടിയ റൊണാൾഡോ യുണൈറ്റഡിന്റെ മുൻനിര സ്കോററായിരുന്നു, എന്നാൽ ചാമ്പ്യൻസ് ലീഗിലേക്ക് മുന്നേറാൻ തന്റെ ടീമിനെ സഹായിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
— Cristiano Ronaldo (@Cristiano) July 23, 2022
ഈ വരാനിരിക്കുന്ന സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാൻ കഴിയാത്തതും ട്രോഫികൾക്കായി മത്സരിക്കാനുള്ള 37 കാരന്റെ ആഗ്രഹവുമാണ് ക്ലബ് വിട്ടുപോകാനുള്ള ആഗ്രഹത്തിന് പ്രേരിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.