കഴിഞ്ഞ ദശകത്തിൽ ഫുട്ബോൾ ലോകത്തെ മനോഹരമാക്കിയ ഒന്നായിരുന്നു ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള കടുത്ത മത്സരം.ലാ ലിഗയിൽ ഒരുമിച്ചുള്ള കാലത്ത് പരസ്പരം ശക്തമായി പോരാടിയ ഇരുവരും ലോകശ്രദ്ധ പിടിച്ചുപറ്റി.ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരം മെസ്സിയാണോ റൊണാൾഡോയാണോ എന്ന തർക്കം ആരാധകർക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്ന ഒന്നാണ്. എന്നാൽ മികച്ചത് ആരാണെന്നതിന് കളിക്കാർക്കിടയിലും , പരിശീലകർക്കിടയിലും ,ഫുട്ബോൾ പണ്ഡിറ്റുകൾക്കിടയിലും വ്യത്യസ്ത അഭിപ്രായമാണുളളത്.
മെസ്സി റൊണാൾഡോ എന്നിവരിൽ തന്റെ പ്രിയപ്പെട്ട ഫുട്ബോൾ താരം ആരാണെന്ന് ഇറ്റലിയുടെ മുൻ ക്യാപ്റ്റൻ ജോർജിയോ ചില്ലിനി വെളിപ്പെടുത്തി.ESPN- ഒരു അഭിമുഖത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടയിൽ, 37 കാരനായ ഇറ്റാലിയൻ കളിക്കാരന് അർജന്റീനിയൻ ഇതിഹാസം മെസ്സിയെയും പോർച്ചുഗീസ് സൂപ്പർതാരം റൊണാൾഡോയെയും തിരഞ്ഞെടുക്കാനുള്ള അവസരം ലഭിച്ചു. റൊണാൾഡോയെ തന്റെ പ്രിയപ്പെട്ട കളിക്കാരനായി കെല്ലിനി തെരഞ്ഞെടുത്തു.സീരി എ വമ്പൻമാരായ യുവന്റസിനായി റൊണാൾഡോയ്ക്കൊപ്പം മൂന്ന് വർഷം ചെലവഴിച്ചുവെന്നതാണ് ചില്ലിനിയുടെ ഉത്തരത്തിന് പിന്നിലെ കാരണം.ലാ ലിഗ വമ്പൻമാരായ റയൽ മാഡ്രിഡുമായുള്ള തന്റെ ഒമ്പത് വർഷത്തെ നീണ്ട ബന്ധം അവസാനിപ്പിച്ചതിന് ശേഷം 2018 ജൂലൈയിലാണ് റൊണാൾഡോ യുവന്റസിൽ ചേർന്നത്.
മേജർ ലീഗ് സോക്കർ ടീമായ ലോസ് ഏഞ്ചൽസ് എഫ്സിയിൽ ചേരുന്നതിന് മുമ്പ് 2005 മുതൽ 2022 വരെ മൊത്തം 17 വർഷക്കാലം ചില്ലിനി യുവന്റസിനെ പ്രതിനിധീകരിച്ചു.2018 ൽ യുവന്റസിൽ എത്തിയ റൊണാൾഡോ സീരി എ ടീമിനായി മൊത്തം 134 മത്സരങ്ങൾ കളിക്കുകയും 101 ഗോളുകളും 22 അസിസ്റ്റുകളും നൽകി.യുവന്റസിനായി 2018-19, 2019-20 സീരി എ കിരീടങ്ങൾ റൊണാൾഡോയും ചില്ലിനിയും നേടി. 2020-21 ഇറ്റാലിയൻ കപ്പും 2018-19, 2020-21 സീസണുകളിൽ രണ്ടുതവണ ഇറ്റാലിയൻ സൂപ്പർ കപ്പും അവർ നേടി. 12 വർഷത്തിന് ശേഷം റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയ 2021 ൽ അവർ വേർപിരിഞ്ഞു.
Giorgio Chiellini: 🗣
— Players Sayings (@PlayersSayings) July 2, 2022
"How to defend against Cristiano Ronaldo? Don't give him space. How to defend against Leeo Messi? Just pray."
Cristiano Ronaldo vs Chiellini: 9 goals
Leo Messi vs Chiellini: 0 goals pic.twitter.com/MPRuLarjMw
സെന്റർ ബാക്ക് യുവന്റസിനെ പ്രതിനിധീകരിച്ച് 560 മത്സരങ്ങളിൽ 36 ഗോളുകളും 24 അസിസ്റ്റുകളും നേടി . ഇനി തന്റെ കരിയറിന്റെ ശേഷിക്കുന്ന വർഷങ്ങൾ യുഎസിൽ LAFCക്ക് വേണ്ടി കളിക്കും.ഈ വർഷം ജൂണിൽ ഇറ്റലിക്ക് വേണ്ടിയുള്ള തന്റെ അന്താരാഷ്ട്ര മത്സരം കളിക്കുകയും ചെയ്തു.2022 ഫിഫ ലോകകപ്പ് ഖത്തർ വരെ ടീമിനായി കളിക്കുന്നത് തുടരാൻ അദ്ദേഹം പദ്ധതിയിട്ടിരുന്നെങ്കിലും മെഗാ ഇവന്റിലേക്ക് യോഗ്യത നേടുന്നതിൽ ഇറ്റലി പരാജയപ്പെട്ടു. നവംബറിൽ ആരംഭിക്കുന്ന വരാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ മെസ്സിയും റൊണാൾഡോയും അവരുടെ ദേശീയ ടീമുകളെ പ്രതിനിധീകരിക്കും.
Giorgio Chiellini takes on 'You Have To Answer' 👀 pic.twitter.com/g8MT5JbRsU
— ESPN FC (@ESPNFC) July 12, 2022