ചാമ്പ്യൻസ് ലീഗ് ക്ലബ്ബിൽ ചേരാനുള്ള കരാർ ‘99% പൂർത്തിയായി’ ,റൊണാൾഡോ യുണൈറ്റഡിൽ നിന്നും പുറത്തേക്ക് |Cristiano Ronaldo

ട്രാൻസ്ഫർ വിൻഡോയിൽ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് .ഓൾഡ് ട്രാഫോർഡിൽ നിന്ന് മാറാൻ ഇനിയും കഴിയും എന്ന വിശ്വാസത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.ക്ലബിൽ വീണ്ടും ചേർന്ന് ഒരു വർഷത്തിന് ശേഷം തന്റെ കരിയറിൽ രണ്ടാം തവണയും മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ പോർച്ചുഗീസ് ഇന്റർനാഷണൽ ആഗ്രഹിക്കുന്നതായി പല റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.എന്നാൽ ഇപ്പോൾ വരെ റൊണാൾഡോയുടെ ഓപ്ഷനുകൾ പരിമിതമായിരുന്നു. ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ഒരു ക്ലബ്ബിലേക്ക് മാത്രമാണ് 37 കാരൻ പോവുകയുള്ളു.

പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം തന്റെ ബാല്യകാല ക്ലബായ സ്പോർട്ടിങ് ലിസ്ബണിലെക്കുള്ള വഴിയിലാണ് റൊണാൾഡോ. കൊട്ട് ഓഫ്‌സൈഡിന്റെ Caught Offside, അഭിപ്രായത്തിൽ സെപ്തംബർ 1 സമയപരിധിക്ക് മുമ്പായി റൊണാൾഡോ തന്റെ മുൻ ക്ലബ്ബായ സ്‌പോർട്ടിംഗ് ലിസ്ബണിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്.റൊണാൾഡോയുടെ ഏജന്റ് ജോർജ്ജ് മെൻഡസ് തന്റെ ക്ലയന്റിനായി ചാമ്പ്യൻസ് ലീഗിലേക്കുള്ള വഴി കണ്ടെത്താൻ അഹോരാത്രം പരിശ്രമിച്ചതിന് ശേഷമാണ് ഇടപാടിന്റെ 99 ശതമാനവും പൂർത്തിയായതെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിന്റെ മഹത്തായ തിരിച്ചുവരവിനായി സ്‌പോർടിംഗ് മാനേജർ റൂബൻ അമോറിമും അദ്ദേഹത്തിന്റെ സംഘവും ‘ആഴ്ചകളായി’ തയ്യാറെടുക്കുകയാണ്.മാറ്റത്തിൽ അദ്ദേഹത്തിന്റെ ശമ്പളം ഒരു നിർണായക ഘടകമായിരിക്കും.കാരണം റൊണാൾഡോക്ക് ശമ്പളം വെട്ടിക്കുറയ്ക്കേണ്ടി വരും. എന്നിരുന്നാലും, ഈ സീസണിൽ UCL ഫുട്ബോൾ അദ്ദേഹത്തിന് ഉറപ്പുനൽകും. 12-ാം വയസ്സിൽ സ്‌പോർട്ടിംഗിൽ ചേർന്ന റൊണാൾഡോ വരുടെ യൂത്ത് സിസ്റ്റത്തിലൂടെ മുന്നേറി 2002-ൽ ക്ലബ്ബിനായി തന്റെ ആദ്യ ടീമിൽ അരങ്ങേറ്റം കുറിച്ചു.2003-ൽ മാൻ യുണൈറ്റഡിനെതിരെയുള്ള പ്രകടനം അദ്ദേഹത്തെ ഓൾഡ് ട്രാഫൊഡിലെത്തിച്ചു. ക്രിസ്റ്റ്യാനോയുടെ അമ്മയും താരം സ്പോർട്ടിങ്ങിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

പോർച്ചുഗീസ് ഐക്കണിന്റെ യൂണൈറ്റഡിലേക്കുള്ള തിരിച്ചുവരവിലുടനീളം ടീമിനായി ഗോളുകൾ നേടിയെങ്കിലും കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തെത്തിയ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ നഷ്ടമായി.തന്റെ കരിയറിന്റെ അവസാന വർഷങ്ങളിൽ യൂറോപ്പിലെ ഉയർന്ന തലത്തിൽ കളിക്കാനുള്ള ആഗ്രഹം 37 കാരൻ പല തവണ വെളിപ്പെടുത്തുകയും ചെയ്തു.ഈ സീസണിൽ യുണൈറ്റഡ് വിടാനും ചാമ്പ്യൻസ് ലീഗ് പദവി നിലനിർത്താനുമുള്ള റൊണാൾഡോയുടെ അവസാന അവസരമായി സ്‌പോർട്ടിംഗിനെ കാണാം.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡ്രോയിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്, ടോട്ടൻഹാം ഹോട്സ്പർ, മാഴ്സെയ് എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് സ്പോർട്ടിങ് സ്ഥാനം പിടിച്ചത്. റൊണാൾഡോ കൂടി ടീമിലെത്തിലെത്തിയാൽ നോക്കൗട്ടിലേക്ക് മുന്നേറാം എന്ന ആത്മവിശ്വാസത്തിലാണ് പ്രൈമിറ ലിഗ ക്ലബ്.എന്നാൽ സെപ്തംബർ 1 ന് രാത്രി 11 മണി ആകാൻ ഏഴ് ദിവസം ശേഷിക്കെ യുണൈറ്റഡിന് യോഗ്യനായ ഒരു പകരക്കാരനെ കണ്ടെത്താൻ സാധിക്കാത്തത് റൊണാൾഡോയുടെ ട്രാൻസ്ഫറിനെ ബാധിക്കാൻ സാധ്യത കാണുന്നുണ്ട്.

Rate this post