റൊണാൾഡോയെ സംബന്ധിച്ച് സമ്മർ ട്രാൻസ്‌ഫർ ജാലകം ഒട്ടും സുഖരമായ ഒന്നായിരുന്നില്ല. ചാമ്പ്യൻസ് ലീഗ് കളിക്കുന്നതിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമം നടത്തിയെങ്കിലും താരത്തെ വാങ്ങാൻ യൂറോപ്പിലെ വമ്പൻ ക്ലബുകൾ ഒന്നും തയ്യാറാവാതിരുന്നത് തിരിച്ചടിയായി. ഇതേത്തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുന്ന റൊണാൾഡോ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാത്ത ആദ്യത്തെ സീസണാണ് ഇത്തവണത്തേത്. സീസൺ ആരംഭിച്ചതിനു ശേഷം ടീമിന്റെ ഫസ്റ്റ് ഇലവനിലും താരം സ്ഥിരസാന്നിധ്യമല്ല.
മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ നടത്തിയ ശ്രമങ്ങളും അതിനെ യൂറോപ്പിലെ ക്ലബുകൾ നിരസിച്ചതുമെല്ലാം റൊണാൾഡോക്കു നേരെ നിരവധി ട്രോളുകൾ ഉണ്ടാകാൻ കാരണമായിരുന്നു. കഴിഞ്ഞ ദിവസം ആഴ്‌സണലുമായി നടന്ന മത്സരത്തിനു മുന്നോടിയായി വാം അപ്പ് നടത്തുമ്പോൾ ഉണ്ടായ സംഭവമാണ് ഇപ്പോൾ ഫുട്ബോൾ ആരാധകർ താരത്തെ കളിയാക്കാൻ ഉപയോഗിക്കുന്നത്. വാം അപ്പിനിടെ ഒരു സ്‌കിൽ കാണിക്കാൻ റൊണാൾഡോ പരാജയപ്പെട്ടതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുമുണ്ട്.
My GOAT Cristiano Ronaldo is no more Portuguese he is now Finnish. Even Fred was afraid for him. 💔😭#FootballWithDMEpic.twitter.com/fixCA45Dfx
— DME 🇳🇦 (@dme_363) September 5, 2022
ഫ്രഡിനും കസമീറോക്കുമൊപ്പം വാം അപ്പ് നടത്തിക്കൊണ്ടിരിക്കെ ഫ്രെഡ് നൽകിയ പന്ത് ബാക്ക് ഹീൽ ചെയ്യാൻ റൊണാൾഡോ ശ്രമിച്ചെങ്കിലും അത് ശരിയായില്ല. പന്തു നേരെ റൊണാൾഡോയുടെ ദേഹത്തു തട്ടി തെറിച്ചു പോവുകയായിരുന്നു. ഇതിന്റെ ചമ്മൽ മറക്കാൻ വേണ്ടി പന്തെടുത്തു കൊണ്ടു വന്ന റൊണാൾഡോ സമാനമായ രീതിയിൽ മറ്റൊരു സ്‌കിൽ കാണിക്കാൻ ശ്രമിച്ചെങ്കിലും അതിലും പരാജയപ്പെട്ടു. ഇതു കണ്ട് ഫ്രെഡ് ചിരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
Fred wasn't impressed with Ronaldo 😅
— ESPN FC (@ESPNFC) September 5, 2022
(via mufc.jimmy/IG) pic.twitter.com/SASJhZ4buq
മുപ്പത്തിയെട്ടാം വയസിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന താരമാണ് റൊണാൾഡോ എന്നതിനാൽ തന്നെ താരത്തിന്റെ വേഗതയേയും മെയ്‌വഴക്കത്തെയും അതു ബാധിച്ചിട്ടുണ്ടാകും. എന്തായാലും അതൊന്നും കണക്കാക്കാതെ താരത്തിനു നേരെ ട്രോളുകളുടെ പെരുമഴ തീർക്കുകയാണ് ആരാധകർ. ഒരു നിമിഷം താൻ നെയ്മറാണെന്ന് റൊണാൾഡോ കരുതിയെന്നും റൊണാൾഡോയുടെ കാലം കഴിഞ്ഞെന്നുമെല്ലാം വീഡിയോയുടെ കീഴെ ആരാധകർ കുറിക്കുന്നു.
ഈ സീസൺ ഇതുവരെ റൊണാൾഡോയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ ഇതിനിടയിലും മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച പ്രകടനം നടത്തുന്നത് പ്രതീക്ഷ നൽകുന്നു. കഠിനാധ്വാനിയായ താരമാണ് റൊണാൾഡോ എന്നതിനാൽ തന്നെ ഇപ്പോഴത്തെ തിരിച്ചടികളെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി മികച്ച പ്രകടനം നടത്തി, ഈ സീസണിൽ കിരീടങ്ങൾ ടീമിനു സമ്മാനിച്ച് താരം തിരിച്ചു വരുന്നതിനു വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്.