ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേര് മുന്നിൽ വരും.37-കാരൻ തന്റെ പ്രൊഫഷണൽ കരിയറിന്റെ അവസാന ഘട്ടത്തിലാണ് എന്നാൽ തന്റെ കരിയറിൽ ഉടനീളം ചെയ്ത കാര്യങ്ങൾ അദ്ദേഹത്തെ ചരിത്രത്തിലും റെക്കോർഡ് ബുക്കുകളിലും സ്ഥാനം നേടിക്കൊടുത്തു.
പോർച്ചുഗീസ് ഫുട്ബോൾ ചരിത്രത്തിലെ ടോപ്പ് സ്‌കോറർ, ദേശീയ ടീമുകളുടെ ടോപ്പ് സ്‌കോറർ, യൂറോപ്പിലെ ടോപ്പ് സ്‌കോറർ, യൂറോയുടെ ടോപ്പ് സ്‌കോറർ, റയൽ മാഡ്രിഡിന്റെ ടോപ്പ് സ്‌കോറർ, യുവേഫ ചാമ്പ്യൻസ് ലീഗിലെ ടോപ്പ് സ്‌കോറർ. കൂടാതെ, ബാലൺ ഡി ഓർ (5), യൂറോപ്പിലെ മികച്ച കളിക്കാരൻ (5), ഗോൾഡൻ ഷൂ (4), മികച്ച അവാർഡ് (2), എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ അവാർഡ് എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.
“റെക്കോർഡുകൾ സ്വാഭാവികമായ രീതിയിലാണ് വരുന്നത്. ഞാൻ റെക്കോർഡുകൾ പിന്തുടരുന്നില്ല, പക്ഷേ റെക്കോർഡുകൾ എന്നെ പിന്തുടരുന്നു. അതിനാൽ, ഇത് നല്ലതാണ്” ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്തിടെ റെക്കോര്ഡുകളെക്കുറിച്ച് പറഞ്ഞു.37 കാരനായ താരത്തിന്റെ നിലവാരം അദ്ദേഹത്തെ മറ്റ് കളിക്കാർക്കിടയിൽ മാത്രമല്ല ക്ലബ്ബുകൾക്കിടയിലും വേറിട്ടു നിർത്തുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ സ്ഥിതിവിവരക്കണക്കുകൾ പല പ്രമുഖ യൂറോപ്യൻ ക്ലബുകളേയും മറികടക്കുന്നതാണ്.
🇵🇹 This Cristiano Ronaldo display #OTD at EURO 2012 🔥🔥🔥@Cristiano | @selecaoportugal pic.twitter.com/YteMdl6eFy
— UEFA EURO 2024 (@EURO2024) June 17, 2022
ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ തന്റെ 20 വർഷത്തെ കരിയറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ 1,120 മത്സരങ്ങളിൽ നിന്ന് 817 ഗോളുകൾ നേടിയിട്ടുണ്ട്. സ്പോർട്ടിംഗ് ലിസ്ബണിന് വേണ്ടി 5 ഗോളുകൾ, മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 143, റയൽ മാഡ്രിഡിന് 451, പോർച്ചുഗീസ് ദേശീയ ടീമിനായി 117 ഗോളുകൾ.കഴിഞ്ഞ 20 വർഷത്തിനിടയിൽ ബയേൺ മ്യൂണിക്ക് 815 ഗോളുകളും റയൽ മാഡ്രിഡ് 807, ലിവർപൂൾ 806, മാഞ്ചസ്റ്റർ സിറ്റി 774, ടോട്ടൻഹാം 647, ചെൽസി 493, ലെസ്റ്റർ 489, എസി മിലാൻ 473, എഫ്‌സി പോർട്ടോ 381 ഗോളുകൾ മാത്രമാണ് നേടാൻ സാധിച്ചത്.
Cristiano Ronaldo – 2007/08 season.
— ً (@erlingtxt) June 17, 2022
One of the best individual performance in Premier League history. pic.twitter.com/SyyRPtUyDv
34 ട്രോഫികൾ നേടിയതിനും നിരവധി റെക്കോർഡുകൾ തകർത്തതിനും പുറമേ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നിരവധി പ്രമുഖ യൂറോപ്യൻ ക്ലബ്ബുകളേക്കാൾ കൂടുതൽ ഗോളുകൾ നേടിയതായി കാണാൻ സാധിക്കും.37-കാരൻ നേടിയ ഗോളുകളുടെ എണ്ണം ഇനിയും കൂടുമെന്നതിൽ സംശയമില്ല കാരണം അദ്ദേഹത്തിന്റെ കളിയുടെ നിലവാരത്തിൽ ഒരു കുറവും സംഭവിച്ചിട്ടില്ല.40 വയസ്സ് വരെ കളിക്കാൻ ഉദ്ദേശിക്കുന്നു എന്ന് അദ്ദേഹം പല തവണ പറഞ്ഞിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിൽ എന്നെന്നേക്കുമായി നിലനിൽക്കാനുള്ള മറ്റൊരു കാരണം.