ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും തങ്ങളുടെ രാജവാഴ്ച ഫുട്ബോളിൽ തുടരുകയാണ്. ഒരുകാലത്ത് യൂറോപ്യൻ ഫുട്ബോളിനെ അടക്കി ഭരിച്ച ഇരു താരങ്ങളും നിലവിൽ ലോകത്തിന്റെ രണ്ടു കോണുകളിലാണ് പന്ത് തട്ടുന്നത്. എങ്കിലും പരസ്പരം മത്സരിക്കുന്ന കാര്യത്തിൽ ഇരുതാരങ്ങളും വിട്ടുവീഴ്ച വരുത്തിയിട്ടില്ല.
ലോകപ്രശസ്ത ബിസിനസ് മാഗസിനായ ഫോർബ്സ് കഴിഞ്ഞദിവസം പുറത്തുവിട്ട 2023 വർഷത്തിൽ ലോകത്തിലെ ഏറ്റവും കൂടുതൽ പണം വാങ്ങുന്ന ഫുട്ബോൾ താരങ്ങളുടെ ലിസ്റ്റിലും ആദ്യ സ്ഥാനങ്ങളിലാണ് ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും. റൊണാൾഡോയെയും മെസ്സിയെയും കൂടാതെ സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ, കിലിയൻ എംബാപ്പെ, കരീം ബെൻസേമ എർലിംഗ് ഹാലൻഡ് തുടങ്ങിയ താരങ്ങളും ഉണ്ട്. ക്ലബ്ബിൽ നിന്നും ലഭിക്കുന്ന സാലറിയും പുറത്തുനിന്നുമുള്ള വരുമാനവുമുൾപ്പടെയുള്ള കണക്കുകളാണ് ഫോർബ്സ് പുറത്തുവിട്ടത്.
ലോക ഫുട്ബോളിലെ ഏറ്റവും കൂടുതൽ പണം വാങ്ങുന്ന താരങ്ങളിൽ പത്താം സ്ഥാനത്ത് 33മില്യൺ യൂറോയുള്ള ഹാരി കെയ്നാണ്, ഒമ്പതാം സ്ഥാനത്തെ 35 മില്യൺ യൂറോ വാങ്ങുന്ന ഡിബ്രുയ്നെയാണ്. എട്ടാം സ്ഥാനത്ത് 47 മില്യൻ യൂറോ വാങ്ങുന്ന മാനേയും ഏഴാം സ്ഥാനത്തെ 48 മില്യൺ യൂറോ വാങ്ങുന്ന മുഹമ്മദ് സലാ, ആറാം സ്ഥാനത്ത് 52 മില്യൺ യൂറോ വാങ്ങുന്ന സിറ്റിയുടെ എർലിംഗ് ഹാലൻഡുമുണ്ട്.
Ronaldo is the highest paid footballer in 2023 according to the famous business magazine Forbes, Messi second. pic.twitter.com/vuSHtNBgXV
— EyeSay Soccer (@EyeSaySoccer15) January 3, 2024
ടോപ് ഫൈവിൽ അഞ്ചാം സ്ഥാനത്തെ 96 മില്യൺ യൂറോ വാങ്ങുന്ന കരീം ബെൻസിമയാണുള്ളത്. നാലാം സ്ഥാനത്ത് 99 മില്യൻ യൂറോ വാങ്ങുന്ന കിലിയൻ എംബാപ്പേയുണ്ട്. മൂന്നാം സ്ഥാനത്ത് 101 മില്യൺ യൂറോ സമ്പാദിക്കുന്ന ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറും രണ്ടാം സ്ഥാനത്ത് 122 മില്യൻ യൂറോ സമ്പാദിക്കുന്ന ലിയോ മെസ്സിയും ആണ് ഉള്ളത്. 2023 ൽ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടത് 235 മില്യൺ യൂറോ സമ്പാദിക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോയെയാണ്. രണ്ടാം സ്ഥാനത്തുള്ള ലിയോ മെസ്സി സമ്പാദിക്കുന്നതിനേക്കാൾ ഇരട്ടി പണമാണ് 2023 വർഷത്തിൽ റൊണാൾഡോ നേടിയത്.