“വീണ്ടും രക്ഷകനായി റൊണാൾഡോ : യുവന്റസിനും എ സി മിലാനും സമനില : ബയേണിന് ജയം , ഡോർട്ട്മുണ്ടിന് സമനില”

പ്രീമിയർ ലീഗിലെ അവസാന സ്ഥാനക്കാരായ നോർവിച്ച് സിറ്റിയോട് കഷ്ടിച്ച് രക്ഷപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. 75 ആം മിനിറ്റിൽ വീണുകിട്ടിയ പെനാൽറ്റി ഗോളാക്കിയ ക്രിസ്റ്റിയാനോ റൊണാൾഡോ വീണ്ടും റെഡ് ഡെവിൾസിന്റെ രക്ഷകനായി. 802 ആം കരിയർ ഗോളാണ് റൊണാൾഡോ നോർവിച്ചിനെതിരെ സ്‌കോർ ചെയ്തത്. പ്രീമിയർ ലീഗിൽ വമ്പൻ ടീമുകൾക്കെല്ലാം പെനാൽറ്റികൾ തുണയായ ദിനമായിരുന്നു ശനിയാഴ്ച. യുണൈറ്റഡിനെ കൂടാതെ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ലിവർപൂളും നിർണായക വിജയങ്ങൾ സ്വന്തമാക്കിയത് പെനാൽറ്റി ഗോളുകൾ വഴിയായിരുന്നു.

ക്രിസ്റ്റൽ പാലസിന് എതിരെ ഇറങ്ങിയ അതേ ഇലവനുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ന്ന് നോർവിചിന് എതിരെ ഇറങ്ങിയത്. ആദ്യ പകുതിയിൽ അലക്സ് ടെല്ലസിന്റെ ഒരു ഫ്രീകിക് നോർവിച് പോസ്റ്റിൽ തട്ടി പുറത്ത് പോയി. ഇത് കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു ഷോട്ടിൽ നിന്നും മഗ്വയറിന്റെ ഒരു ഹെഡറിൽ നിന്നും ടിം ക്രുൽ മികച്ച രണ്ട് സേവുകൾ നടത്തി ആദ്യ പകുതിയിൽ കളി 0-0 എന്ന നിലയിൽ തന്നെ അവസാനിപ്പിച്ചു.രണ്ടാം പകുതിയിലും യുണൈറ്റഡ് നല്ല പാസുകൾ നടത്താൻ പ്രയാസപ്പെട്ടു. മറുവശത്ത് 57ആം മിനുട്ടിൽ പുക്കിയുടെ ഒരു ഇടം കാലൻ ഷോട്ട് ഫുൾ സ്ട്രെച്ചിലൂടെ ഡിഹിയ സേവ് ചെയ്തു. കളിയുടെ 72ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വീഴ്ത്തിയതിന് യുണൈറ്റഡിന് പെനാൾട്ടി ലഭിച്ചു. പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് റൊണാൾഡോ യുണൈറ്റഡിനെ സമനിലപ്പൂട്ടിൽ നിന്ന് രക്ഷിച്ചു. റൊണാൾഡോയുടെ ഈ സീസണിലെ ഏഴാമത്തെ ലീഗ് ഗോളാണിത്.

നോർവിച്ച് അവസാന മിനിറ്റുകളിൽ എതിരാളികളെ അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തി. ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയയുടെ തകർപ്പൻ സേവുകൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ, വിജയം നോർവിച്ച് സിറ്റിയെ തേടിയെത്തുമായിരുന്നു. മൂന്ന് പോയിന്റും തുടർച്ചയായ രണ്ടാം മത്സരത്തിലും ക്ലീൻ ഷീറ്റ് ലഭിച്ചതും യുണൈറ്റഡിനെ സംബന്ധിച്ച് ഏറെ ആശ്വാസം പകരുന്ന കാര്യമാണ്. ജയത്തോടെ 27 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക്‌ കയറി. 27 പോയിന്റ് തന്നെയാണെങ്കിലും ഗോൾ ശരാശരിയിൽ വെസ്റ്റ് ഹാമാണ് മുന്നിൽ.

ബുണ്ടസ്‌ ലിഗയിൽ ജയം തുടർന്ന് ബയേൺ മ്യൂണിക്ക്. മെയിൻസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബവേറിയൻ വമ്പന്മാർ കീഴടക്കിയത്. ആദ്യ പകുതിയിൽ ലീഡ് വഴങ്ങിയ ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് ബയേൺ ജയം പിടിച്ചു വാങ്ങിയത്. 22 ആം മിനിറ്റിൽ ഒനിസിവോ മെയിൻസിനെ മുന്നിൽ എത്തിച്ചു. എന്നാൽ, സമനിലയ്ക്കായി 53 മിനിറ്റ് വരെ ബയേണിന് കത്തിരിക്കേണ്ടി വന്നു. കോമാന്റെ ബൂട്ടിൽ നിന്നായിരുന്നു ഇക്വലൈസർ. ടീനേജ് താരം ജമാൽ മുസിയാലയാണ് ബയേൺ മ്യൂണിക്കിന്റെ വിജയ ഗോൾ സ്വന്തമാക്കിയത്. 74 ആം മിനിറ്റിലായിരുന്നു രക്ഷകവേഷം അണിഞ്ഞ ജമാലിന്റെ ഗോൾ.


മറ്റൊരു മത്സരത്തിൽ ബൊറൂസിയ ഡോട്ട്മുണ്ടിനെ വിഎഫ്എൽ ബോച്ചും സമനിലയിൽ പിടിച്ചു.എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. 40ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ പോൾടർ ബോചുമിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ കളി അവസാനിക്കാൻ അഞ്ചു മിനുട്ട് മാത്രം ശേഷിക്കെ ബ്രാൻഡിറ്റ് ഡോർട്മുണ്ടിന് സമനില നൽകി.ജയത്തോടെ ജർമ്മൻ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ബയേൺ മ്യൂണിക്ക്‌ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബൊറൂസിയ ഡോട്ട്മുണ്ടുമായുള്ള പോയിന്റ് വ്യത്യാസം ആറാക്കി ഉയർത്തി.

ഇറ്റാലിയൻ സിരി എ യിൽ ഇന്നലെ നടന്ന മത്സരത്തിൽ യുവന്റസിനെ വെനീസിയ സമനിലയിൽ തളച്ചു. ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയ യുവന്റസ് 32 ആം മിനുട്ടിൽ അൽവാരോ മൊറാട്ടയുടെ ഗോളിലൂടെ ലീഡ് നേടി.എന്നാൽ 55 ആം മിനുട്ടിൽ മാറ്റിയ അരാമു വെനിസയെ ഒപ്പമെത്തിച്ചു.അവസരങ്ങൾ വന്നുകൊണ്ടേയിരുന്നുവെങ്കിലും അല്ലെഗ്രിയുടെ യുവന്റസിന് വിജയിക്കാനായില്ല. 17 മത്സരങ്ങളിൽ നിന്നും 28 പോയിന്റോടെ യുവന്റസ് ആറാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ പോയത് ടേബിളിൽ ഒന്നമതുള്ള എ സി മിലൻ ഉഡിനീസിയുമായി സമനിലയിൽ പിരിഞ്ഞു. ഇഞ്ചുറി ടൈമിൽ വെറ്ററൻ സ്‌ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഒരു അക്രോബാറ്റിക് വോളിയിൽ നിന്നുമാണ് ഗോൾ കണ്ടെത്തിയത്.17 ആം മിനുട്ടിൽ ബിറ്റോയാണ് ഉഡിനീസിയെ മുന്നിലെത്തിച്ചത്. എന്നാൽ സമനിലക്കായി നിരവധി അവസരങ്ങൾ മിലാണ് ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. 17 മത്സരങ്ങളിൽ നിന്നും 39 പോയിന്റുമായി മിലാൻ ഒന്നാം സ്ഥാനതാണ്.

Rate this post