ഞായറാഴ്ച യുവേഫ നേഷൻസ് ലീഗിൽ സ്വിറ്റ്സർലൻഡിനെതിരെ മകൻ നേടിയ 117-ാം അന്താരാഷ്ട്ര ഗോളിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അമ്മ ഡോളോറസ് അവീറോ കണ്ണീരിൽ കുതിർന്നു.37 കാരനായ റൊണാൾഡോ തന്റെ പതിവ് മികച്ച ഗോൾ സ്കോറിംഗിൽ ആയിരുന്നപ്പോൾ സ്വിസ് ടീമിനെതിരെ 4 -0 ത്തിന്റെ ജയം നേടുകയും യുണൈറ്റഡ് താരം ഇരട്ട ഗോളുകളും നേടുകയും ചെയ്തു.
യൂറോപ്പിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളായി തന്റെ മകൻ ഒരിക്കൽ കൂടി തന്റെ കഴിവ് തെളിയിച്ചപ്പോൾ റൊണാൾഡോയുടെ അമ്മ സന്തോഷത്തിന്റെ കണ്ണുനീർ പൊഴിക്കുന്നതും ചിരിക്കുന്നതും കാണാമായിരുന്നു.ഈ വർഷം അവസാനം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഫേവറിറ്റുകളിൽ ഒന്നായി മാറാനുള്ള തയ്യാറെടുപ്പിലാണ് പോർച്ചുഗലും റൊണാൾഡോയും.
24 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും റൊണാൾഡോയ്ക്ക് ക്ലബ് തലത്തിൽ ബുദ്ധിമുട്ടുള്ള ഒരു സീസൺ ആയിരുന്നു .റെഡ് ഡെവിൾസ് സീസൺ ട്രോഫി ഇല്ലാതെ അവസാനിപ്പിച്ചു കൂടാതെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനും സാധിച്ചില്ല. ഏതൊരു പ്രതിസന്ധിയെയും നായാസം കൈകാര്യം ചെയ്യുന്ന റൊണാൾഡോ 37 ആം വയസ്സിലും ഉയർന്ന തലത്തിൽ ഫുട്ബോൾ കളിക്കുന്നതിലൂടെ തന്റെ യഥാർത്ഥ സ്വഭാവവും ക്ലാസും പ്രകടിപ്പിച്ചു.
🇵🇹 The touching moment Cristiano Ronaldo's mother couldn’t hold her emotions when her son scored a brace in the Portugal-Switzerland UEFA Nations League game.#NationsLeague pic.twitter.com/LMhh6H7IRQ
— #ChampionsLeague (@alimo_philip) June 5, 2022
ഈ നിർണായക വിജയത്തിന് ശേഷം ഇൻസ്റ്റാഗ്രാമിൽ എത്തിയ റൊണാൾഡോ ടീമിനെ അഭിനന്ദിക്കുകയും ഇത് ഒരു തുടക്കം മാത്രമാണെന്നും പ്രസ്താവിച്ചു. “ഞങ്ങളുടെ യാത്രയിലെ വളരെ പ്രധാനപ്പെട്ട വിജയം, ഈ ഗ്രൂപ്പിൽ ഒരുപാട് അഭിമാനവും ആത്മവിശ്വാസവും ഉണ്ട്.പോർച്ചുഗീസുകാർക്ക് അവർ ആഗ്രഹിക്കുന്നത് നൽകാൻ ഞങ്ങൾക്ക് കഴിയും. വിജയങ്ങളും ബോധ്യപ്പെടുത്തുന്ന പ്രകടനങ്ങളും ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവും.സീസൺ അവസാനിക്കുകയാണെന്ന് തോന്നുന്നു, പക്ഷേ വാസ്തവത്തിൽ… ഇത് തുടങ്ങുന്നതേയുള്ളൂ!” റൊണാൾഡോ പറഞ്ഞു.
Three years ago today in the UEFA Nations League semifinals:
— B/R Football (@brfootball) June 5, 2022
⚽—Ronaldo (25’)
⚽—Ronaldo (88’)
⚽—Ronaldo (90’)
(via @EURO2024) pic.twitter.com/UKaK31OBRy