പോർച്ചുഗൽ ലോകകപ്പ്‌ നേടുമെന്ന വിശ്വാസമില്ലാതെ റൊണാൾഡോ, വീഡിയോ വൈറലാകുന്നു |Cristiano Ronaldo

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മികച്ചത് താരത്തിനുള്ള ബാലൻഡിയോർ പുരസ്കാരം അഞ്ച് തവണ സ്വന്തമാക്കിയ റൊണാൾഡോ അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ട്രോഫികളും നേടിയിട്ടുണ്ട്. ക്രിസ്ത്യാനോ റൊണാൾഡോ നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിനു വേണ്ടിയാണ് ജേഴ്സിയണിയുന്നത്.

പോർച്ചുഗൽ ഫുട്ബോൾ ടീം നായകനായ ക്രിസ്ത്യാനോ റൊണാൾഡോ ഈയിടെ നടന്ന ബിനാൻസിന്റെ ഇന്റർവ്യൂവിൽ നുണ പരിശോധന നടത്തിയിരുന്നു, പറയുന്നത് സത്യമാണോ നുണയാണോ എന്ന് അറിയാനുള്ള പരിശോധന യന്ത്രം സംഘടിപ്പിച്ചുകൊണ്ടാണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ ഇന്റർവ്യൂ രസകരമായി നടന്നത്. ക്രിസ്ത്യാനോ റൊണാൾഡോയുടെ നിരവധി രസകരമായ ചോദ്യങ്ങളാണ് ഇന്റർവ്യൂവിൽ ചോദിച്ചത്.

ഫിഫ വേൾഡ് കപ്പിന് വേണ്ടി തനിക്ക് ഇതുവരെ ലഭിച്ചിട്ടുള്ള എല്ലാ ചാമ്പ്യൻസ് ലീഗിന്റെ ട്രോഫികളും വിട്ടുനൽകാൻ തയാറാവുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി നൽകിയ ക്രിസ്ത്യാനോ റൊണാൾഡോ സത്യമാണ് പറഞ്ഞത് എന്ന് പരിശോധന യന്ത്രം വ്യക്തമാക്കി. എന്നാൽ ക്രിസ്ത്യാനോ റൊണാൾഡോ പറഞ്ഞ മറ്റൊരു കാര്യം നുണയാണെന്ന് പരിശോധന യന്ത്രം പറഞ്ഞതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

പോർച്ചുഗൽ ദേശീയ ടീം ഫിഫ വേൾഡ് കപ്പ് വിജയിക്കുമെന്ന് തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന് ക്രിസ്ത്യാനോ റൊണാൾഡോ അതേ എന്നാണ് മറുപടി നൽകിയത്. എന്നാൽ ക്രിസ്ത്യാനോ റൊണാൾഡോ പറഞ്ഞത് നുണയാണെന്നാണ് പരിശോധന യന്ത്രം വെളിപ്പെടുത്തിയത്. ഈ കാര്യത്തിൽ തനിക്ക് അശുഭാപ്തിവിശ്വാസം വന്നെന്നാണ് ക്രിസ്ത്യാനോ റൊണാൾഡോ പറഞ്ഞത്. 2026ൽ വെച്ച് നടക്കുന്ന ഫിഫ വേൾഡ് കപ്പ് ക്രിസ്ത്യാനോ റൊണാൾഡോയുടെ കരിയറിലെ അവസാന വേൾഡ് കപ്പ് ആയിരിക്കും എന്നാണ് കണക്കുകൂട്ടലുകൾ.

Rate this post