ഫൈനലിൽ ഇംഗ്ലീഷ് യുവ താരം സാക്കയുടെ പെനാൽറ്റി കിക്ക് തടുത്തിട്ട് ഇറ്റലിക്ക് യൂറോ കിരീടം സമ്മാനിച്ച ഗോൾ കീപ്പർ ജിയാൻലൂയിഗി ഡോണറുമ്മയെ യൂറോ 2020 ലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ഫൈനലിൽ അധിക സമയത്തിനുശേഷം ടീമുകൾ 1-1 ന് സമനിലയിൽ പിരിഞ്ഞതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഡോണറുമ്മ ഇറ്റലിയെ വിജയത്തിലെത്തിച്ചു.22 കാരനായ ഷോട്ട്-സ്റ്റോപ്പർ ഇംഗ്ലീഷ് യുവ താരങ്ങളായ ജാദോൺ സാഞ്ചോ, ബുക്കായോ സാക എന്നിവരുടെ കിക്കുകൾ തടഞ്ഞാണ് വിജയം കൊണ്ട് വന്നത്. സ്പെയിനിനെതിരായ സെമിഫൈനലിൽ, അൽവാരോ മൊറാറ്റയുടെ അവസാന പെനാൽറ്റി തടഞ്ഞിട്ടാണ് ഡോണറുമ്മ ഇറ്റലിയെ ഫൈനലിൽ എത്തിച്ചത്.വെറും നാല് ഗോളുകൾ വഴങ്ങിയ ഡോണറുമ്മ മൂന്ന് ക്ലീൻ ഷീറ്റുകളുമായി ടൂർണമെന്റ് അവസാനിപ്പിച്ചത്. 1992 ൽ ഡെൻമാർക്ക് കീപ്പർ പീറ്റർ ഷ്മൈക്കിൽ ഈ പുരസ്കരം നേടിയതിനു ശേഷം ആദ്യമായാണ് ഒരു ഗോൾ കീപ്പർ ഈ പുരസ്കരം നേടുന്നത്.മത്തിയാസ് സമർ (1996 – ജർമ്മനി), സിനെഡിൻ സിഡാനെ (2000 – ഫ്രാൻസ്), തിയോഡൊറോസ് സാഗോറാക്കിസ് (2004 – ഗ്രീസ്), സേവി (2008 – സ്പെയിൻ), ആൻഡ്രസ് ഇനിയേസ്റ്റ (2012 – സ്പെയിൻ), ആന്റോയിൻ ഗ്രീസ്മാൻ (2016 – ഫ്രാൻസ്) ) എന്നിവരാണ് മുൻ വർഷങ്ങളിൽ ഈ പുരസ്കരം നേടിയത്.
പ്രീക്വാർട്ടറിൽ തന്നെ പോർച്ചുഗൽ പുറത്തായി എങ്കിലും പോർച്ചുഗീസ് സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ കപ്പിലെ ഗോൾഡൻ ബൂട്ട് തന്റേതാക്കി മാറ്റി. ആകെ കളിച്ച നാലു മത്സരങ്ങളിൽ നിന്ന് അംചു ഗോളുകൾ നേടാൻ റൊണാൾഡോക്ക് ആയിരുന്നു. ചെക്ക് റിപബ്ലിക്കിന്റെ പാട്രിക് ഷിക്കും അഞ്ചു ഗോളുകൾ നേടിയിരുന്നു എങ്കിലും ഒരു അസിസ്റ്റ് സ്വന്തമായുള്ള റൊണാൾഡോയ്ക്ക് തുണയായി.അഞ്ചു ഗോളുകളും ഒരു അസിസ്റ്റുമായി റൊണാൾഡോ ഒന്നാമതും അഞ്ചു ഗോളുള്ള പാട്രിക്ക് ഷിക്ക് രണ്ടാമതും ഫിനിഷ് ചെയ്തു. ബെൻസീമ, ലുകാകു, ഹാരി കെയ്ൻ എന്നിവർക്ക് ഒക്കെ നാലു ഗോളുകൾ വീതം ഉണ്ടായിരുന്നു. ഹംഗറിക്ക് എതിരെയും ഫ്രാൻസിന് എതിരെയും ഇരട്ട ഗോളുകൾ നേടിയ റൊണാൾഡോ ജർമ്മനിക്ക് എതിരെയും ഒരു ഗോൾ നേടിയിരുന്നു. നേരത്തെ ഈ സീസണിൽ സീരി എയിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു.
#Euro2020 Golden Glove winner: Jordan Pickford 👐 🌟
— Football on BT Sport (@btsportfootball) July 11, 2021
7️⃣ Games
5️⃣ Clean sheets
What a tournament he’s had 👏 pic.twitter.com/0H8PMGrfdV
ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡ് 2021 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഗോൾഡൻ ഗ്ലോവ് അവാർഡ് നേടി.എവർട്ടൺ ഷോട്ട്-സ്റ്റോപ്പർ ടൂർണമെന്റിൽ രണ്ടു ഗോളുകൾ മാത്രമാണ് വഴങ്ങിയത്,അഞ്ച് ക്ലീൻ ഷീറ്റുകൾ നേടി. ചാമ്പ്യൻഷിപ്പിന് മുൻപ് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച താരമായാണ് പിക്ഫോർഡ് യൂറോ അവസാനിപ്പിച്ചത്. ബെൽജിയത്തിന്റെ കോർട്ടോയിസ്, ഇറ്റാലിയൻ ഷോട്ട് സ്റ്റോപ്പർ ഗിയാൻലൂയിഗി ഡോണറുമ്മ എന്നിവരുമായി മത്സരിച്ചാണ് പിക്ഫോർഡ് മുന്നിലെത്തിയത്.ക്വാർട്ടർ ഫൈനൽ വരെ ടീം ഇംഗ്ലണ്ട് ഗോൾ പോലും വഴങ്ങാത്തതിന് പിന്നിൽ പിക്ഫോർഡിന്റെ കൗകളായിരുന്നു. ചാമ്പ്യൻഷിപ്പിൽ ആകെ 16 സേവുകൾ ആണ് താരം നടത്തിയത്.
🗣️ Luis Enrique: “What Pedri has done in this tournament, at 18, no one has done. Not even Andrés Iniesta did that; it’s incredible, unique.”
— UEFA EURO 2020 (@EURO2020) July 11, 2021
UEFA’s team of Technical Observers have named Pedri as their Young Player of the Tournament 🇪🇸👏#EURO2020 | #ESP pic.twitter.com/NDwfFoXt2O
യുവേഫ യൂറോ 2020 ലെ മികച്ച താരമായി സ്പാനിഷ് കൗമാര താരം പെഡ്രിയെ തെരെഞ്ഞെടുത്തു. ഇറ്റലിക്ക് എതിരായ സെമി ഫൈനലിൽ ഉൾപ്പെടെ ടൂർണമെന്റിൽ ഉടനീളം പെഡ്രി ഗംഭീര പ്രകടനമാണ് നടത്തിയത്. ഇറ്റലിക്ക് എതിരെ 90 മിനുട്ട് കഴിഞ്ഞപ്പോൾ പെഡ്രിയുടെ പാസിങ് സക്സസ് റേറ്റ് 100% ആയിരുന്നു. യൂറോ കപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ ഫോർവേഡ് പാസ് കൊടുത്ത താരവും പെഡ്രിയാണ്. ഇറ്റലിക്കെതിരെ 66 പാസുകളിൽ 65 എണ്ണം പൂർത്തിയാക്കി 18 കാരൻ.യൂറോ കപ്പിൽ ആറ് മത്സരങ്ങളിലായി 630 മിനുട്ടുകൾ കളിച്ച പെഡ്രി പ്രായത്തെ വെല്ലുന്ന പ്രകടനമാണ് നടത്തിയത്.പെഡ്രി ഈ ടൂർണമെന്റിൽ ചെയ്തതൊക്കെ സ്പെഷ്യൽ ആയ കാര്യമാണ്. ആരും ഇതുവരെ പെഡ്രിയെ പോലൊരു താരത്തെയോ ഇത്തരം ഒരു കളിയോ ആരും കണ്ടിട്ടില്ല. സ്പെയിൻ പരിശീലകൻ എൻറികെ പറഞ്ഞു. സാക്ഷാൽ ഇനിയേസ്റ്റ പോലും പതിനെട്ടാം വയസ്സിൽ ഇത്ര നല്ല കളി ആയിരുന്നില്ല എന്നും ലൂയിസ് എൻറികെ താരത്തെ വിശേഷിപ്പിച്ചത്.