ലോക ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ അവാർഡുകളിലൊന്നായി ബാലൺ ഡി ഓർ കണക്കാക്കപ്പെടുന്നത്. 2023 ലെ ബാലൺ ഡി ഓർ അവാർഡ് ചടങ്ങ് ഒക്ടോബർ 30 ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്,നോമിനികളെ സെപ്റ്റംബർ 6 ന് പ്രഖ്യാപിക്കും. മുൻ റയൽ മാഡ്രിഡ് കരിം ബെൻസെമയാണ് നിലവിലെ ബാലൺ ഡി ഓർ ജേതാവ്.
ലയണൽ മെസ്സിയും എർലിംഗ് ഹാലൻഡുമാണ് 2022-23 സീസണിലെ പ്രധാന മത്സരാർത്ഥികൾ.ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച മെസി ഐതിഹാസികമായ പ്രകടനമാണ് നടത്തിയത്. ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും ടൂർണമെന്റിൽ നേടിയ താരം ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കുകയും ചെയ്‌തിരുന്നു.ലോകകപ്പിൽ വിജയം നേടിയതോടെ അടുത്ത ബാലൺ ഡി ഓർ പുരസ്‌കാരം ലയണൽ മെസി എന്തായാലും നേടുമെന്ന രീതിയിലുള്ള ചർച്ചകൾ ഉയർന്നിരുന്നു.
മെസ്സിയുടെ ബാലൺ ഡി ഓർ എതിരാളി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതിനകം ചിത്രത്തിന് പുറത്താണ്. 2022 ഫിഫ ലോകകപ്പിന് ശേഷം അൽ നാസറിനൊപ്പം ചേർന്ന പോർച്ചുഗൽ ക്യാപ്റ്റൻ തന്റെ അരങ്ങേറ്റ സീസണിൽ ട്രോഫികളൊന്നും നേടുന്നതിൽ പരാജയപ്പെട്ടു.റൊണാൾഡോ വരുന്നതിനുമുമ്പ് അൽ നാസർ സൗദി പ്രോ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നുവെങ്കിലും സീസൺ രണ്ടാം സ്ഥാനത്താണ് അവസാനിപ്പിച്ചത്. സീസൺ അവസാനിച്ചതോടെ മാഞ്ചസ്റ്റർ സിറ്റി താരമായ എർലിങ് ഹാലൻഡും ബാലൺ ഡി ഓറിനു സാധ്യതയുള്ള താരമായി പരിഗണിക്കപ്പെടുന്നുണ്ട്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ നേടിയതാണ് താരത്തിന് സാധ്യത വർധിപ്പിക്കുന്നത്.
രണ്ട് തവണ ഗോൾഡൻ ബോൾ ജേതാവും ബ്രസീലിയൻ ഇതിഹാസവുമായ റൊണാൾഡോ നസാരിയോ ബാലൺ ഡി ഓർ ജേതാവിനെ തെരഞ്ഞെടുത്തിരിക്കുകയാണ്. “ബാലൺ ഡി ഓർ ലയണൽ മെസിയാണ് അർഹിക്കുന്നത്. താരം അത് നേടുമെന്ന് പ്രതീക്ഷിക്കുന്നു. മെസി ലോകകപ്പ് നേടുകയുണ്ടായി, അതൊരു വലിയ ടൂർണമെന്റാണ്”ആൽബിസെലെസ്റ്റെ ടോക്കിനോട് സംസാരിക്കവേ, ബ്രസീൽ ഇതിഹാസം പറഞ്ഞു. ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള പവർ റാങ്കിങ്ങിൽ മെസി തന്നെയാണ് ഇപ്പോഴും മുന്നിലുള്ളത്.
Ronaldo Nazario: “Messi deserves to win the Ballon d’Or. I think he will be crowned. He won the World Cup, which is a very big tournament.” @MessiLeoBrasil 🗣️🇧🇷 pic.twitter.com/TVFW1s6jJ1
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 14, 2023
ലീഗ് 1 സീസൺ പൂർത്തിയാക്കിയതിന് ശേഷം PSG വിട്ട മെസ്സി ഒരു ഫ്രീ ട്രാൻസ്ഫറിൽ MLS ടീമായ ഇന്റർ മിയാമിയിൽ ചേർന്നു.ഹാലാൻഡിന്റെ പേര് ബാലൺ ഡി ഓർ സാധ്യതയുള്ളതായി ഉയർന്നു വരുന്നുണ്ട്.നോർവേ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിനാൽ ഹാലാൻഡിന് ലോകകപ്പ് നഷ്ടമായി, പക്ഷേ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പ്രീമിയർ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിവ നേടി. UCL ഫൈനലിൽ ഇന്റർ മിലാനെ പരാജയപ്പെടുത്തി സിറ്റി ചരിത്രപരമായ ട്രിബിൾ തികച്ചു. 35 മത്സരങ്ങളിൽ നിന്ന് 36 ഗോളുകളുമായി പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് അവാർഡ് നേടിയ ഹാലാൻഡ് 11 കളികളിൽ നിന്ന് 12 ഗോളുകൾ നേടിയ UCL ടോപ് സ്‌കോററും ആയിരുന്നു.