അർജന്റീനകാരന്റെ ഇരട്ട ഗോളിന് മറുപടിയായി റൊണാൾഡോയിലൂടെ അൽ നസറിന്റെ മറുപടി

ഇംഗ്ലണ്ടും സ്പെയിനും ഇറ്റലിയും യൂറോപ്പും കീഴടക്കി ഏഷ്യയിൽ പുതിയൊരു വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് സൗദി പ്രോ ലീഗിൽ എത്തിയ പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് രാജ്യത്തെ പ്രധാന കപ്പ്‌ ടൂർണമെന്റുകളിൽ ടീമിനെ മുന്നോട്ട് നയിക്കാനായിട്ടില്ല.

എന്നാൽ ഇടക്ക് വെച്ച് പതറി പോയെങ്കിലും സൗദി പ്രോ ലീഗിലെ ലീഗ് കിരീടത്തിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നസ്ർ ടീമും വിട്ടുകൊടുക്കാതെ പൊരുതുന്നുണ്ട്. സൗദി പ്രോ ലീഗ് അവസാനിക്കാനൊരുങ്ങുവേ രണ്ടാം സ്ഥാനത്തുള്ള അൽ നസ്ർ കിരീടപ്രതീക്ഷ കൈവിടാതെ പോരാടുകയാണ്.

ഒന്നാം സ്ഥാനത്തുള്ള അൽ ഇതിഹാദിനെക്കാൾ മൂന്ന് പോയന്റ് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ഇതിഹാദിന്റെ തോൽവിയാണ് ആഗ്രഹിക്കുന്നതെങ്കിലും ലീഗിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും വിജയിച്ചു.

മത്സരത്തിന്റെ തുടക്കത്തിൽ നേടുന്ന ഏകഗോളിൽ അൽ ബറ്റിനെ അൽ ഇതിഹാദ് തോൽപിച്ചുകൊണ്ട് കിരീടത്തിലേക്ക് ഒരുപടി കൂടി കൂടുതൽ അടുത്തു, ലീഗിൽ രണ്ട് റൗണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ നാല് പോയന്റ് അകലെ മാത്രമാണ് അൽ ഇതിഹാദിനെ ലീഗ് കിരീടം കാത്തിരിക്കുന്നത്.

എന്നാൽ ലീഗിലെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടുന്ന വിജയഗോളിൽ അൽ ശബാബിനെ തകർത്ത അൽ നസ്ർ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ആദ്യ പകുതിയിൽ ഗുയാൻസയിലൂടെ രണ്ട് ഗോളുകൾ നേടി അൽ ശബാബ് ലീഡ് നേടി തുടങ്ങിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്രിസ്റ്റ്യാനോയും സംഘവും തിരിച്ചടിച്ചു.

ടാലിസ്ക (44), ഗരീബ് (51), എന്നിവരിലൂടെ സമനില ഗോളുകൾ തിരിച്ചടിച്ച അൽ നസ്ർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിജയഗോളിൽ 3-2 സ്കോറിനു വിജയം നേടി. ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ അൽ ഇതിഹാദ് ഒരു മത്സരം പരാജയപ്പെട്ടാൽ മാത്രമേ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അൽ നസ്റിന്റെ കിരീടമോഹങ്ങൾ യാഥാർഥ്യമാകുകയുളൂ.

5/5 - (1 vote)
Cristiano Ronaldo