ഇന്നലെ ഓൾഡ് ട്രാഫൊഡിൽ ലിവര്പൂളിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ തകർപ്പൻ ജയം നേടിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആശ്വാസവും ശാന്തതയുമാണ് നൽകിയത്. എന്നാൽ ക്ലബ്ബിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി എന്ന വിഷയത്തിൽ ശാന്തതയില്ല.
ഇന്നലത്തെ മത്സരത്തിൽ അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിന്റെ സ്ഥാനം ബെഞ്ചിൽ ആയിരുന്നു, അവസാന പത്തു മിനുട്ടിലാണ് താരത്തെ പകരക്കാരനായി ടെൻ ഹാഗ് പരീക്ഷിച്ചത്.ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാനുള്ള ആഗ്രഹം കാരണം മറ്റൊരു ക്ലബ്ബിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് റൊണാൾഡോ .റൊണാൾഡോയുടെ പോർച്ചുഗലിന്റെയും യുണൈറ്റഡിന്റെയും സഹതാരം ബ്രൂണോ ഫെർണാണ്ടസ് ഇലവൻ സ്‌പോർട്‌സുമായുള്ള ഒരു ചാറ്റിൽ തന്റെ നിലപാടിനെക്കുറിച്ച് അഭിപ്രായപ്പെട്ടു.
“ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെക്കുറിച്ച് എനിക്ക് ഒന്ന് രണ്ടു കാര്യങ്ങൾ അറിയാം , ഞാൻ അത് പറയില്ല, കാരണം അത് പറയേണ്ട ആൾ ഞാനല്ല ” ഫെർണാണ്ടസ് പറഞ്ഞു.”ഇപ്പോൾ അദ്ദേഹം ഒരു യുണൈറ്റഡ് കളിക്കാരനാണ്, നിശബ്ദനായി ഇരിക്കുകയാണ് . ക്ലബ് വിടുകയാണെങ്കിലും ഇല്ലെങ്കിലും റൊണാൾഡോ തന്നെ അത് തുറന്നു പറയും” ബ്രൂണോ കൂട്ടിച്ചേർത്തു.
Bruno Fernandes tells Eleven Sports: “Cristiano Ronaldo’s future? I may know one thing or another, I won't be the one who will say it”. 🚨🔴🇵🇹 #MUFC
— Fabrizio Romano (@FabrizioRomano) August 22, 2022
“For now he's a United player, he’s quiet – if he's going to leave or if he won't leave, he will speak soon as he said”. pic.twitter.com/FxuVwInghD
റൊണാൾഡോ ക്ലബ് വിടാനുള്ള സാധ്യത ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞു വരികയാണ്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് , ഈ കുറഞ്ഞ കാലയളവിനുള്ളിൽ 37 കാരനായ പോർച്ചുഗീസ് സൂപ്പർ താരത്തിന് ഒരു കണ്ടെത്തുക എന്നത് ബുദ്ധിമുട്ടായിരിക്കും. നിലവിലെ സാചര്യത്തിൽ ശേഷിക്കുന്ന കരിയർ താൻ തുടങ്ങിയ ഓൾഡ് ട്രാഫൊഡിൽ അവസാനിപ്പിക്കുക എന്ന ബുദ്ധിപൂർവമായ തീരുമാനം എടുക്കുന്നതാവും റൊണാൾഡോക്ക് ഏറ്റവും ഉചിതം.