മെസിയെപ്പോലെ മധ്യനിരയിൽ കളിക്കാൻ ശ്രമിച്ച് റൊണാൾഡോ, ഫലം യുവന്റസ് ഗോൾ വഴങ്ങി

ഒരു മുന്നേറ്റനിര താരമാണെങ്കിലും പലപ്പോഴും മധ്യനിരയിലേക്ക് ഇറങ്ങിച്ചെന്ന് കളിമെനയാൻ കഴിയുന്ന ഒരു പ്ലേ മേക്കർ കൂടിയാണ് മെസി. സാവിയും ഇനിയേസ്റ്റയും പടിയിറങ്ങിയതിനു ശേഷം ബാഴ്സ മധ്യനിരയുടെ പ്രശ്നങ്ങൾ ഒരു പരിധി വരെ പ്രകടമാകാത്തതിനു കാരണം മെസിയുടെ സാന്നിധ്യമാണ്. പല തവണ മികച്ച പ്ലേമേക്കർക്കുള്ള പുരസ്കാരവും ബാഴ്സ നായകൻ സ്വന്തമാക്കിയിട്ടുണ്ട്‌.

യുണൈറ്റഡിൽ സമാനമായ രീതിയിലാണ് റൊണാൾഡോ കളിച്ചിട്ടുള്ളതെങ്കിലും ഇപ്പോൾ ഒരു ഗോൾവേട്ടക്കാരൻ മാത്രമായി താരം മാറിയിട്ടുണ്ട്. എന്നാൽ മെസിയെപ്പോലെ ഇപ്പോൾ റൊണാൾഡോ കളിച്ചാൽ എന്തു സംഭവിക്കുമെന്നാണ് എസി മിലാനെതിരായ മത്സരത്തിലെ ഒരു സംഭവം ചൂണ്ടിക്കാണിച്ച് ആരാധകർ ചർച്ച ചെയ്യുന്നത്.

മത്സരത്തിനിടെ ഡീപിൽ നിന്നും പന്തു സ്വീകരിച്ച റൊണാൾഡോ ആദ്യം അതു കൈമാറാൻ ശ്രമിച്ചെങ്കിലും സഹതാരത്തിന്റെ കാലിൽ തട്ടി അതു തിരിച്ചെത്തി. തുടർന്ന് കളിമെനഞ്ഞു മുന്നേറാൻ താരം നടത്തിയ ശ്രമം മിലാൻ അനായാസം തടഞ്ഞ് അതിൽ നിന്നൊരു പ്രത്യാക്രമണം ആരംഭിക്കുകയും അതു റാഫേൽ ലിയോയുടെ ഗോളിൽ അവസാനിക്കുകയും ചെയ്തു.

മെസിയെപ്പോലെ ഡീപ്പിൽ ഇറങ്ങി കളിമെനയാൻ റൊണാൾഡോ ഇനി മുതൽ ശ്രമിക്കരുതെന്നാണ് മെസി ആരാധകർ ആവശ്യപ്പെടുന്നത്. അങ്ങിനെ ചെയ്താൽ അതു യുവന്റസിനു വലിയ ഭീഷണി ഉണ്ടാക്കുമെന്നും രസികന്മാർ ട്വിറ്ററിൽ കുറിക്കുന്നു.

Rate this post