40 വയസ്സുകാരനായ ഒരു താരം ലോക ഫുട്ബോളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത് ഒരു അത്ഭുതം തന്നെയാണ് . 35 വയസ്സിനു ശേഷം ഭൂരിഭാഗം ഫുട്ബോൾ താരങ്ങളും തങ്ങളുടെ ബൂട്ട് അഴിക്കുന്ന കാഴ്ചയാണ് സാധാരണയായി കാണാറുള്ളത്. എന്നാൽ ഈ പ്രായത്തിലും ഗോളുകൾ നേടുകയും റെക്കോർഡ് സ്കോർ ചെയ്യുകയും ചെയ്യുന്ന സ്ലാട്ടൻ ഫുട്ബോൾ വേറിട്ട് നിൽക്കുനന് താരം തന്നെയാണ്.ലോകഫുട്ബോളിൽ പ്രായം തളർത്താത്ത പോരാളി എന്ന് നിസംശയം പറയാവുന്ന താരമാണ് സ്ലാട്ടൻ . 40 വയസ്സിലും സിരി എ യിൽ എ സി മിലാൻ വേണ്ടി ഗോളുകൾ അടിച്ചു കൂട്ടുന്ന താരം ഫുട്ബോൾ കരിയറിൽ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.
സീരി എയിൽ വെനീസിയയെ 3-0ന് തോൽപ്പിച്ച മത്സരത്തിൽ എ സി മിലാൻ വേണ്ടി ഇബ്ര ഗോൾ നേടിയിരുന്നു. ഈ ഗോളോടെ സ്വീഡിഷ് സ്ട്രൈക്കറെ പോർച്ചുഗീസ് സെൻസേഷൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലുള്ള അതുല്യ റെക്കോർഡിന് ഒപ്പമെത്തിച്ചു.പിയർ ലൂയിജി പെൻസോ സ്റ്റേഡിയത്തിൽ വെറും രണ്ട് മിനിറ്റ് കൊണ്ട് ഇബ്രാഹിമോവിച്ച് സ്കോറിംഗ് തുറന്നപ്പോൾ 80 വ്യത്യസ്ത ക്ലബ്ബുകൾക്കെതിരെ അദ്ദേഹം ഔദ്യോഗികമായി സ്കോർ ചെയ്തു. യൂറോപ്പിലെ പ്രമുഖ ലീഗുകളിലുടനീളമുള്ള 80 വ്യത്യസ്ത ക്ലബ്ബുകൾക്കെതിരെ സ്കോർ ചെയ്ത റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി ഇബ്ര.ഈ സീസണിൽ ഇതുവരെ എട്ട് ഗോളുകളും 17 മത്സരങ്ങളിൽ നിന്ന് രണ്ട് അസിസ്റ്റും നേടാൻ ഇബ്രാഹിമോവിച്ചിന് കഴിഞ്ഞു.
Zlatan Ibrahimović joined Cristiano Ronaldo today as the only two players to score against 80 different teams in the top five leagues since 2000.
— B/R Football (@brfootball) January 9, 2022
76 years between them 🍷🍷 pic.twitter.com/uLINYloaLT
അടുത്തിടെ ഡിസംബർ 30-ന് പ്രീമിയർ ലീഗിൽ ബേൺലിക്കെതിരെ ഗോൾ നേടിയതോടെ റൊണാൾഡോ 80 ക്ലബ്ബുകൾക്കെതിരെ ഗോൾ നേടുന്ന ആദ്യ താരമായി.കോപ്പ ഇറ്റാലിയ മത്സരത്തിൽ ജെനോവക്കെതിരെ ഗോൾ നേടാൻ താരത്തിനായാൽ 81 വ്യത്യസ്ത ടീമുകൾക്കെതിരെ ഗോളെന്ന റെക്കോർഡാണ് സ്ലാട്ടനെ കാത്തിരിക്കുന്നത്. എന്നാൽ സ്ലാട്ടനെക്കാൾ കരിയർ ബാക്കിയുള്ളതിനാൽ റൊണാൾഡോ അതിനെ മറികടക്കുമെന്നുറപ്പാണ്.
കഴിഞ്ഞ മാസം സിരി എ യിൽ ഉഡിനീസിക്കെതിരെ മത്സരത്തിൽ നേടിയ ഗോളോട് കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും ശേഷം ഈ നൂറ്റാണ്ടിൽ യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ 300 ഗോളുകൾ നേടുന്ന മൂന്നാമത്തെ താരമായി സ്ലാട്ടൻ മാര്ആകയും ചെയ്തു . യുവന്റൻസിനൊപ്പം 23, ഇന്ററിനൊപ്പം 58 , മിലാനൊപ്പം 75 , മാഞ്ചസ്റ്റർ യുണൈറ്റഡിന് 17, ബാഴ്സലോണയ്ക്കൊപ്പം 16, പിഎസ്ജിയിൽ 113 ഗോളുകൾ സ്വീഡിഷ് താരം നേടിയിട്ടുണ്ട്.2020 ജനുവരിയിൽ മിലാനിലേക്ക് മടങ്ങിയതിന് ശേഷം, ഇബ്രാഹിമോവിച്ച് 64 മത്സരങ്ങളിൽ നിന്നും 36 ഗോളുകൾ നേടിയിട്ടുണ്ട്.
Outrageous! 🤯
— UEFA EURO 2024 (@EURO2024) January 6, 2022
🇸🇪 This incredible Zlatan goal was scored at which EURO? 🔥@Ibra_official | @svenskfotboll | #TBT pic.twitter.com/1IKxAcLnZ7
1999-ൽ മാൽമോയിൽ തന്റെ കരിയർ ആരംഭിച്ച ഇബ്ര അതിനുശേഷം മറ്റ് ഏഴ് ക്ലബ്ബുകൾക്കായി കളിക്ക്ൿയും ചെയ്തു, യുറിപ്പിനു പുറത്ത് അമേരിക്കൻ മേജർ ലീഗ് സോക്കറിൽ LA ഗാലക്സിയിൽ ബിപൂട്ടികെട്ടിയിട്ടുണ്ട്.അജാക്സ്, യുവന്റസ്, ഇന്റർ, ബാഴ്സലോണ, പാരീസ് സെന്റ് ജെർമെയ്ൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നി ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച സ്ട്രൈക്കർ 802 മത്സരങ്ങളിൽ നിന്ന് 492 ഗോളുകൾ നേടിയിട്ടുണ്ട്.