ഇത് ക്രിസ്റ്റ്യാനോയാണ് : ” വിമർശകരുടെ വായടപ്പിക്കുന്ന ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ “
വിമർശകർ ഇപ്പോഴും ഓർക്കണം ഇത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. പ്രതിസന്ധികളിൽ തളരാതെ കഴിഞ്ഞ ഒന്നര ദശകമായ ലോക ഫുട്ബോളിൽ നേടാവുന്ന നേട്ടങ്ങളെല്ലാം വെട്ടിപ്പിടിച്ച പോർച്ചുഗീസ് സൂപ്പർ താരമാണ്. തനിക്ക് നേരെ ഉയരുന്ന വിമര്ശങ്ങള്ക്കെതിരെ ഗോളുകളിലൂടെ മറുപടി പറയുന്ന 37 കാരൻ .ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈട്ടനെതിരെ ആറ് മത്സരങ്ങൾ നീണ്ടുനിന്ന ഗോൾ വരൾച്ചയ്ക്കും മോശം ഫോമിനും ഫുൾ സ്റ്റോപ്പിട്ടിരിക്കുകയാണ് ക്രിസ്റ്റ്യാനോ.
ബ്രൈട്ടനെതിരെ ബോക്സിന് തൊട്ട് പുറത്ത് നിന്ന് സ്‌കോർ ചെയ്താണ് ക്രിസ്റ്റിയാനോ റൊണാൾഡോ 2022ലെ ആദ്യ ഗോൾ സ്വന്തമാക്കിയത്. 51 ആം മിനിറ്റിലായിരുന്നു പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ തകർപ്പൻ ഗോൾ. പ്രീമിയർ ലീഗിലെ നിർണായക പോരാട്ടത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം.
ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ദയനീയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ബ്രൈറ്റൺ അറുപത് ശതമാനത്തോളം പൊസഷനും നിരവധി അവസരങ്ങളും ആണ് സൃഷ്ടിച്ചത്. ഡിഹിയയുടെ അത്ഭുത സേവുകൾ കളി ഗോൾ രഹിതമായി നിർത്തി. രണ്ടാം പകുതിൽ റൊണാൾഡോയുടെ നീണ്ട വരച്ച അവസാനിച്ച ഗോൾ വന്നു.51ആം മിനുട്ടിൽ ബ്രൈറ്റൺ താരങ്ങളെ ഡ്രിബിൾ ചെയ്ത് മാറ്റി ഒരു ബുള്ളെറ്റ് ഷോട്ടിലൂടെ റൊണാൾഡോ വല കുലുക്കി.
What a goal from Cristiano Ronaldo 🔥
— fbstroke (@fbstroke) February 15, 2022
he is back #MUNBHA #CR7 #MUFC pic.twitter.com/ldMl7fN2Rg
ഇഞ്ചുറി ടൈമിൽ ബ്രൂണോ ഫെർണാണ്ടസാണ് റെഡ് ഡെവിൾസിന്റെ രണ്ടാം ഗോൾ നേടിയത്. ലീഗിൽ തുടർച്ചയായ രണ്ട് സമനിലകൾക്ക് ശേഷം വീണ്ടും വിജയവഴിയിൽ എത്തിയ യുണൈറ്റഡ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് കയറി. 43 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് അഞ്ചാം സ്ഥാനക്കാരായ വെസ്റ്റ് ഹാമിനേക്കാൾ രണ്ട് പോയിന്റിന്റെ ലീഡുണ്ട് നിലവിൽ. മൂന്നാം സ്ഥാനത്തുള്ള ചെൽസിയുടെ സമ്പാദ്യം 47 പോയിന്റാണ്.
Drive. Energy. Composure. ⚡️
— Manchester United (@ManUtd) February 16, 2022
🔋 @B_Fernandes8#MUFC | #MUNBHA