ലയണൽ മെസ്സിയോടുള്ള മനോഭാവത്തിന്റെ പേരിൽ പിഎസ്ജി സൂപ്പർ താരം കൈലിയൻ എംബാപ്പെക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് വെയ്ൻ റൂണി.കഴിഞ്ഞ ആഴ്ച മോണ്ട്പെല്ലിയറിനെതിരെ പിഎസ്ജി 5-2 ന് വിജയിച്ച മത്സരത്തിൽ എംബാപ്പെ അനാവശ്യമായി തോളിൽ തട്ടിയപ്പോൾ ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് അമ്പരന്നതായി കാണപ്പെട്ടു.
നെയ്‌മറും മെസ്സിയും തമ്മിൽ അടുത്ത ബന്ധം സ്ഥാപിച്ചതിൽ ഫ്രഞ്ച് ഇന്റർനാഷണൽ അസന്തുഷ്ടനാണെന്ന് ഗോൾ ഈ ആഴ്ച റിപ്പോർട്ട് ചെയ്തു.ഇത് 23 കാരനെ പിഎസ്‌ജി ഡ്രെസ്സിംഗ് റൂമിൽ കൂടുതൽ അസ്വസസ്തനാക്കി മാറ്റുകയും ചെയ്തു. സമ്മറിൽ പാർക്ക് ഡെസ് പ്രിൻസസിൽ തുടരാനുള്ള മെഗാ പുതിയ കരാറിൽ ഒപ്പുവെച്ച ലോകകപ്പ് ജേതാവിന്റെ അഹംഭാവത്തെ വെയ്ൻ റൂണി കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.
“22-23 വയസ്സുള്ള ഒരു കളിക്കാരൻ മെസ്സിയുടെ തോളിൽ തട്ടുന്നു … ഇതിലും വലിയ ഒരു ഈഗോ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. 22 വയസ്സുള്ളപ്പോൾ മെസ്സിക്ക് നാല് ബാലൺ ഡി ഓറുകൾ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും എംബാപ്പയെ ഓർമ്മിപ്പിക്കണം” മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഇംഗ്ലണ്ടിന്റെയും എക്കാലത്തെയും റെക്കോർഡ് സ്‌കോറർ പറഞ്ഞു. മോണ്ട്പെല്ലിയറിനെതിരെ മത്സരത്തിൽ നേരത്തെ ഏഴാം നമ്പർ താരം തന്റെ സ്പോട്ട് കിക്ക് നഷ്‌ടപ്പെടുത്തിയതിനെത്തുടർന്ന് പിഎസ്‌ജിയുടെ രണ്ടാം പെനാൽറ്റി നെയ്‌മർ എടുത്തപ്പോൾ സൂപ്പർസ്റ്റാർ സ്‌ട്രൈക്കർ അങ്ങേയറ്റം അസന്തുഷ്ടനായി കാണപ്പെട്ടു.
Mbappe’s ego is getting way too annoying. Man pushed Messi then went to argue for the penalty, right after he missed one.
— Ziad is NOT in pain (@Ziad_EJ) August 14, 2022
Needs to get humbled pic.twitter.com/xFh5U9E6o5
🗣 Wayne Rooney on Kylian Mbappe shouldering Lionel Messi: "A 22-23 year old player throwing a shoulder at Messi… I have never seen a bigger ego than this in my life. Someone remind Mbappe that at 22 years old, Messi had four Ballon d'Ors." 🏴🇫🇷🇦🇷 this via @DeparSports. pic.twitter.com/mMwqrkYkwW
— Roy Nemer (@RoyNemer) August 18, 2022
പാരീസിയൻസ് തങ്ങളുടെ രണ്ടു മത്സരങ്ങളും വിജയിക്കാന് ലീഗ് 1 ക്യാമ്പയിൻ ആരംഭിച്ചത്. രണ്ടു മത്സരങ്ങളിൽ നിന്നും 10 ഗോളുകൾ നേടുകയും ചെയ്തു.എന്നാൽ കളി കഴിഞ്ഞപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടിയത് എംബാപ്പയുടെ പെരുമാറ്റമായിരുന്നു.തന്റെ ടീമിന്റെ രണ്ടാമത്തെ പെനാൽറ്റി നഷ്‌ടമായതിലുള്ള അതൃപ്തിയെ തുടർന്ന് എംബപ്പേ പാസ് ലഭിക്കാത്തതിനെത്തുടർന്ന് പ്രത്യാക്രമണം ഉപേക്ഷിച്ചതായി കാണപ്പെട്ടു.
PSG counter attack, Mbappe doesn't get the ball, so he gets angry, turns around and stops running.
— Ezechukwu (@Ezechukwu__) August 14, 2022
🎥r/soccer pic.twitter.com/Vp6zoWE0bU