‘മെസ്സിയെ നേടുന്നതിലും നല്ലത് എന്താണ്?’ : എം‌എൽ‌എസിനെക്കുറിച്ചുള്ള റൊണാൾഡോയുടെ അഭിപ്രായത്തിനെതിരെ റൂണി |Lionel Messi

അമേരിക്കൻ എം‌എൽ‌എസുമായി താരതമ്യപ്പെടുത്തുമ്പോൾ സൗദി അറേബ്യൻ പ്രോ ലീഗിന്റെ ഗുണനിലവാരത്തെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്തിടെ നടത്തിയ പരാമർശങ്ങൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.

സൗദി അറേബ്യയിലേക്കുള്ള തന്റെ വരവോടെ യൂറോപ്പിൽ നിന്നും കൂടുതൽ താരങ്ങൾ പ്രൊ ലീഗിലെത്തിയെന്നും റൊണാൾഡോ അഭിപ്രായപ്പെട്ടു.മേജർ ലീഗ് സോക്കറിനേക്കാൾ സൗദി പ്രോ ലീഗ് “മികച്ചതാണ്” എന്ന അവകാശവാദം 38 കാരൻ ഉന്നയിക്കുകയും ചെയ്തു.ഇന്റർ മിയാമിയുടെ ആരാധകർക്ക് ലയണൽ മെസ്സി യെ ഔദ്യോഗികമായി അവതരിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് റൊണാൾഡോയുടെ ഈ അഭോപ്രായം എന്നത്കൊണ്ട് തന്നെ ഇത് വലിയ വിവാദമായി മാറുകയും ചെയ്തു.

റൊണാൾഡോയുടെ മുൻ സഹതാരവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആക്രമണ പങ്കാളിയുമായ വെയ്ൻ റൂണി ഇതേക്കുറിച്ച് അഭിപ്രായവുമായി വന്നിരിക്കുകയാണ്. ലീഗിലേക്ക് മെസ്സിയെ ചേർക്കുന്നത് എം‌എൽ‌എസിനെ മുമ്പ് അനുഭവിച്ചിട്ടില്ലാത്ത ഉയരത്തിലേക്ക് കൊണ്ടുപോകുമെന്ന് നിലവിൽ ഡിസി യുണൈറ്റഡിനൊപ്പം മാനേജരായ റൂണി പറഞ്ഞു. സൗദി ലീഗുമായി മത്സരിക്കാൻ കഴിയുന്ന ഇടപാടാണ് മെസ്സിയുടേതെന്നും അദ്ദേഹം പറഞ്ഞു.

“എം‌എൽ‌എസിന് ലയണൽ മെസ്സിയെ ലഭിച്ചത് വളരെ വലിയ കാര്യമാണ്.സൗദിയുടെ സമ്പത്തുമായി മത്സരിക്കാൻ കഴിയുമെന്ന് കാണിക്കാൻ ലയണൽ മെസ്സിയെ ലീഗിൽ എത്തിക്കുക എന്നതിനേക്കാൾ മികച്ച മാർഗം എന്താണ്?. രാജ്യത്തെ എല്ലാവർക്കും ഇത് ആവേശകരമാണ്, അദ്ദേഹത്തിനെതിരായ ഒരു മാനേജർ എന്ന നിലയിൽ പോലും കാണാൻ ഞങ്ങൾ എല്ലാവരും ആവേശഭരിതരാണ്” റൂണി പറഞ്ഞു.

അൽ നാസറിലേക്കുള്ള റൊണാൾഡോയുടെ ട്രാൻസ്ഫർ ഒരു സെൻസേഷണൽ വാർത്തയായിരുന്നെങ്കിലും, മെസ്സിയുടെ മിയാമിയിലേക്കുള്ള നീക്കം അതിലും കൂടുതലായിരിക്കാം. അര്ജന്റീനക്കൊപ്പം ലോകകപ്പ് നേടി പാരീസ് സെന്റ് ജെർമെയ്‌നൊപ്പം മികച്ച പ്രകടനം നടത്തിയാണ് മെസ്സി ഇന്റർ മിയമിലേക്കെത്തുന്നത്. .

4.5/5 - (8 votes)
Cristiano RonaldoLionel Messi