ആൻഫീൽഡിൽ ഇന്നലെ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവര്പൂളിനെ ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു. മോശം ഫോമിലുള്ള മാഞ്ചെസ്റ്റെർ യൂണൈറ്റഡിനെതിരെ മൂന്നു പോയിന്റ് നേടാം എന്നുറപ്പിച്ചാണ് ലിവർപൂൾ മത്സരത്തിനിറങ്ങിയത്. യുണൈറ്റഡ് പ്രതിരോധ നിരയും ഗോൾ കീപ്പർ ഒനാനയും മികച്ച പ്രകടനം കാഴ്ചവെചത്തോടെ മത്സരത്തിൽ ആധിപത്യമുണ്ടായിരുന്നിട്ടും ലിവർപൂളിന് വിജയം നേടാൻ സാധിച്ചില്ല.
ആൻഫീൽഡിൽ ലിവർപൂളിന്റെ 11 വിജയങ്ങളുടെ പരമ്പര അവസാനിപ്പിക്കാനും യുണൈറ്റഡിന് സാധിച്ചു. സമനിലയോടെ ആഴ്സനലിനെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നേടാനുള്ള അവസരവും ലിവർപൂൾ നഷ്ടപെടുത്തി. മത്സരത്തിൽ 69% ബോൾ പൊസിഷനും 34 ഷോട്ടുകൾ ഉണ്ടായിരുന്നിട്ടും ലിവർപൂളിന് ഗോൾ നേടാൻ സാധിച്ചില്ല. ലിവർപൂൾ ഡിഫൻഡർ വിർജിൽ വാൻ ഡിജ്ക് മത്സരത്തിൽ വിജയിക്കാത്തതിൽ തന്റെ നിരാശ പ്രകടിപ്പിച്ചു.തന്റെ ടീം എല്ലാ മേഖലകളിലും മികച്ചവരായിരുന്നെന്നും യുണൈറ്റഡ് ബസ് പാർക്ക് ചെയ്തതായി കുറ്റപ്പെടുത്തുകയും ചെയ്തു.
Ice cold response from Roy Keane. 🥶 pic.twitter.com/BmpXoX6vOZ
— talkSPORT (@talkSPORT) December 17, 2023
“ഞങ്ങൾ എല്ലാ മേഖലകളിലും മികച്ചവരായിരുന്നതിനാൽ ഇത് നിരാശാജനകമാണ്, മാത്രമല്ല അവർ പ്രത്യാക്രമണം നടത്തുമെന്ന് ഞങ്ങളാ കരുതി .അവസാനം അവർ ഒരു പോയിന്റ് നേടാനാണ് ശ്രമിച്ചത് ,ഒരു പോയിന്റിൽ ഞങ്ങൾ നിരാശരാണ്”വാൻ ഡേയ്ക്ക് പറഞ്ഞു. ലിവർപൂൾ ക്യാപ്റ്റനെതിരെ മുൻ യുണൈറ്റഡ് താരം റോയ് കീൻ ശക്തമായ ആക്രമണം അഴിച്ചുവിട്ടു.”മാഞ്ചസ്റ്റർ യുണൈറ്റഡിനെ അത്തരത്തിൽ വിമർശിച്ചുകൊണ്ട് അയാളിൽ നിന്ന് ധാരാളം അഹങ്കാരം പുറത്തുവരുന്നു. 30 വർഷത്തിൽ ഒരു കിരീടം നേടിയ ക്ലബ്ബിന് വേണ്ടിയാണ് താൻ കളിക്കുന്നതെന്ന് ഓർമ്മിക്കേണ്ടതുണ്ട്. വർഷങ്ങളോളം ലിവർപൂൾ ദുഷ്കരമായ സ്ഥലത്തായിരുന്നതുപോലെ മാഞ്ചസ്റ്റർ യുണൈറ്റഡും ദുഷ്കരമായ സ്ഥലത്താണ്. അതുകൊണ്ട് ആ അഹങ്കാരം ഇന്ന് അവനു തിരിച്ചടിയായേക്കാം. അവൻ എവിടെ നിന്നാണ് വരുന്നതെന്ന് ഓർക്കേണ്ടതുണ്ട്. 33 വർഷത്തിനുള്ളിൽ ഒരു കിരീടം?” കീൻ പറഞ്ഞു.
"He needs a reminder he's playing for a club that's won one title in 30 odd years."
— Sky Sports Premier League (@SkySportsPL) December 18, 2023
Roy Keane felt Virgil van Dijk was 'arrogant' an 'disrespecting Manchester United' in his interview after the game🔊pic.twitter.com/KWDdeXO838
“ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നിരവധി തവണ ആൻഫീൽഡിൽ വന്നിട്ടുണ്ട്, അവിടെ ലിവർപൂൾ ഒരു സമനില നേടിയതിൽ സന്തോഷിച്ചിട്ടുണ്ട് . ഏറ്റവും പ്രധാനപ്പെട്ട സ്ഥിതിവിവരക്കണക്ക് സ്കോർലൈൻ ആണ് എന്നതാണ് ഏറ്റവും പ്രധാന കാര്യം. ലിവർപൂളിന് അവസരങ്ങൾ ലഭിച്ചെങ്കിലും അവർ മുതലാക്കിയില്ല . അത് അവരുടെ സ്വന്തം തെറ്റാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.17 കളികളിൽ നിന്ന് 38 പോയിന്റുമായി പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്താണ് ലിവർപൂൾ .ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിന് ഒരു പോയിന്റ് പിന്നിലാണ്. മറുവശത്ത് 28 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്.
Roy Keane: He needs reminding that he is playing for a club that has won one title in 30-odd years LMAO 😂
— Manchester is RED (@trackmufc) December 17, 2023
Keane destroys Virgil van Dijk's arrogant post match comments #MUFC #LIVMUN #LFC pic.twitter.com/MAygAzZHzJ