മെസ്സി ഉള്ളതുകൊണ്ട് അർജന്റീന മാത്രമാണ് മികച്ച ടീമാവുന്നത്, അല്ലെങ്കിൽ ഞങ്ങളെക്കാളും പുറകിലാണ്: ജർമൻ ഫുട്ബോൾ ഡയറക്ടർ |Lionel Messi

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം നേടാൻ സാധിച്ചിട്ടുള്ള ടീമാണ് അർജന്റീന.ഏവരെയും അമ്പരപ്പിക്കുന്ന രൂപത്തിലുള്ള ഒരു തിരിച്ചു വരവായിരുന്ന വേൾഡ് കപ്പിൽ അവർ ആദ്യം മത്സരത്തിനുശേഷം നടത്തിയിരുന്നത്.മെസ്സി തന്നെയായിരുന്നു അർജന്റീനയെ മുന്നോട്ടു നയിച്ചത്. ഏറ്റവും മികച്ച താരമായി കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടത് മെസ്സിയായിരുന്നു.

അതേസമയം മറ്റൊരു യൂറോപ്യൻ ടീമായ ജർമ്മനി കഴിഞ്ഞ വേൾഡ് കപ്പിൽ നാണംകെട്ടാണ് പുറത്തായത്.ഗ്രൂപ്പ് ഘട്ടം പോലും കടക്കാൻ അവർക്ക് സാധിച്ചിരുന്നില്ല.ജപ്പാനോട് അട്ടിമറി തോൽവി ഏറ്റുവാങ്ങുകയും സ്പയിനിനോട് സമനില വഴങ്ങുകയും ചെയ്തതോടുകൂടിയാണ് ജർമ്മനിക്ക് വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകേണ്ടിവന്നത്.

എന്നാൽ ജർമൻ ഫുട്ബോൾ അസോസിയേഷന്റെ പുതിയ ഡയറക്ടറായ റൂഡി വോളളർ മറ്റൊരു പ്രസ്താവന ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്.അതായത് ലയണൽ മെസ്സി ഉള്ളതുകൊണ്ട് മാത്രമാണ് അർജന്റീന മികച്ച ടീം ആവുന്നത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.മെസ്സി ഇല്ലെങ്കിൽ അർജന്റീന തങ്ങളേക്കാളും പിറകിലാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.KSTA യിൽ സംസാരിക്കുകയായിരുന്നു മുൻ ബയേർ ലവർകൂസൻ താരം കൂടിയായ വോളളർ.

‘ലയണൽ മെസ്സി ഒരു അസാധാരണമായ താരമാണ്.മെസ്സിയെ മാറ്റി നിർത്തിയാൽ അർജന്റീന ഞങ്ങളെക്കാൾ മികച്ച ടീമാണ് എന്നുള്ളത് ഒരാൾക്ക് പോലും പറയാൻ സാധിക്കില്ല.മെസ്സി ഇല്ലെങ്കിൽ അർജന്റീന ഞങ്ങളെക്കാളും താഴെയാണ്.പക്ഷേ അവിശ്വസനീയമായ പാഷനോട് കൂടി അവർ കളിക്കുകയും പോരാടുകയും ചെയ്തു.ഏവർക്കും മതിപ്പ് ഉണ്ടാക്കുന്ന രീതിയിലാണ് അവർ ഡിഫൻഡ് ചെയ്തത്.ഇക്കാരണങ്ങൾ കൊണ്ടാണ് അവർ വേൾഡ് കപ്പ് കിരീടം നേടിയത്’ വോളളർ പറഞ്ഞു.

വേൾഡ് കപ്പിന്റെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അർജന്റീന തോറ്റിരുന്നു.അതിനുശേഷം ഉള്ള എല്ലാ മത്സരങ്ങളും വിജയിച്ചു കൊണ്ട് അർജന്റീന കിരീടം നേടുകയായിരുന്നു.അർജന്റീനയുടെ ഓരോ താരങ്ങളും തങ്ങളുടെ പരമാവധി പ്രകടനം പുറത്തെടുത്തു കൊണ്ടാണ് ടീമിനെ കിരീടത്തിലേക്ക് നയിച്ചിട്ടുള്ളത്.

Rate this post
Lionel Messi