ഇന്നലെ ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ മത്സരത്തിൽ ആരാധകരുടെ ഹൃദയം കവർന്നത് ബ്ലാസ്റ്റേഴ്‌സിന്റെ യുവ മലയാളി ഗോൾ കീപ്പർ സച്ചിൻ സുരേഷാണ്. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് വൻ തിരിച്ചടി ലഭിക്കാൻ സാധ്യതയുള്ള നിമിഷങ്ങളിൽ രണ്ട് പെനാൽറ്റി കിക്കുകളാണ് സച്ചിൻ തടഞ്ഞിട്ടത്.
അതും ഐഎസ്എല്ലിലെ ഏറ്റവും മികച്ച വിദേശ താരങ്ങളിൽ ഒരാളായ ക്ലിറ്റൻ സിൽവയുടെ കിക്കുകൾ. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് 1-0 എന്ന നിലയിൽ മുന്നിട്ട് നിൽക്കുമ്പോഴാണ് 83 ആം മിനുട്ടിൽ തുടരെ തുടരെ രണ്ട് പെനാൽറ്റി കിക്കുകൾ ഈസ്റ്റ് ബംഗാളിന് ലഭിക്കുന്നത്. എന്നാൽ സിൽവയെടുത്ത രണ്ട് കിക്കുകളും തടഞ്ഞിട്ട് സച്ചിൻ ബ്ലാസ്റ്റേഴ്‌സിന്റെ വിജയം സുനിശ്ചിതമാക്കുകയായിരുന്നു.
മത്സരത്തിൽ മിന്നും പ്രകടനം നടത്തിയ സച്ചിനെ ആരാധകർ വാനോളം പുകഴ്ത്തുമ്പോൾ സച്ചിനെകുറിച്ച് ഒരു വർഷം മുമ്പ് ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു വർഷങ്ങൾക്ക് മുമ്പ് സച്ചിൻ പങ്ക് വെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെയാണ് ഓരോ ദിവസവും ഓരോ പാഠങ്ങൾ പഠിച്ച് മുന്നേറിയാൽ ഇന്ത്യൻ ദേശീയ ടീമിന്റെ ഗോൾ കീപ്പറായി നിനക്ക് മാറാമെന്നാണ് സച്ചിനെ കുറിച്ച് ലൂണ അന്ന് ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്.കഴിഞ്ഞ ദിവസം സച്ചിൻ നടത്തിയ മിന്നും പ്രകടനം ആരാധകർക്കിടയിൽ ചർച്ചയാവുമ്പോൾ ലൂണയുടെ പഴയ കമന്റും ശ്രദ്ധനേടുകയാണ്.
Luna's comment on Sachin 1 year back😅#KBFC #KeralaBlasters #ISL10 #SachinSuresh pic.twitter.com/eYecKV5SRw
— Abdul Rahman Mashood (@abdulrahmanmash) November 4, 2023
അതെ സമയം, മത്സരത്തിൽ 2-1 എന്ന സ്കോർ ലൈനിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. 31 ആം മിനുട്ടിൽ ഡൈസുകി സകായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിലെ താരത്തിന്റെ ആദ്യ ഗോൾ കൂടിയാണ്. 89 ആം മിനുട്ടിൽ ഡയമന്തക്കോസ് ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് ഇരട്ടിച്ചു. ഗോളിന് പിന്നാലെ ജേഴ്‌സി ഊരി നടത്തിയ ആഘോഷപ്രകടനത്തിൽ രണ്ടാം മഞ്ഞക്കാർഡും വാങ്ങി ദിമി പുറത്ത് പോയി. അവസാന മിനുട്ടിൽ സിൽവയുടെ വകയായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ആശ്വാസഗോൾ.
.@Sachinsuresh01 𝐢𝐬 𝐨𝐧 𝐭𝐨𝐩 𝐨𝐟 𝐭𝐡𝐞 𝐰𝐨𝐫𝐥𝐝! 💯#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #SachinSuresh #ISLPOTM pic.twitter.com/tvWFD22uCc
— Indian Super League (@IndSuperLeague) November 4, 2023