ചാമ്പ്യൻസ് ലീഗിൽ നടന്ന മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ ഒരു വലിയ തോൽവിയാണ് ബയേണിന് ഏറ്റുവാങ്ങേണ്ടി വന്നത്.ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റി ഈ ജർമൻ ക്ലബ്ബിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ബയേണിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.
ഈ മത്സരത്തിനിടയിൽ തന്നെ ബയേൺ സൂപ്പർ താരങ്ങളായ സാഡിയൊ മാനെയും ലിറോയ് സാനെയും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു.പരസ്പരം കമ്മ്യൂണിക്കേഷൻ ഇല്ലാത്തതിന്റെ പേരിലായിരുന്നു പ്രശ്നങ്ങൾ ഉണ്ടായിരുന്നത്. ഇതിന്റെ ബാക്കി പത്രമെന്നോണം ഡ്രസ്സിംഗ് റൂമിൽ വെച്ചും ഇരുവരും ഏറ്റുമുട്ടി.തുടർന്ന് മാനെ സാനെയുടെ മുഖത്ത് ഇടിക്കുകയായിരുന്നു.
ഇതോടെ സഹതാരങ്ങൾ ഇടപെട്ടുകൊണ്ട് രണ്ടുപേരെയും പിടിച്ചു മാറ്റി.വലിയ വിവാദമാണ് ഇക്കാര്യം ജർമ്മൻ ഫുട്ബോൾ ലോകത്ത് സൃഷ്ടിച്ചിട്ടുള്ളത്.ഇതോടെ സാഡിയൊ മാനെ ട്രെയിനിങ് സെഷനിൽ വെച്ച് മാപ്പ് പറഞ്ഞു എന്നുള്ള വാർത്തകളൊക്കെ ഉണ്ടായിരുന്നു.ഈ വിഷയത്തിൽ ഒരു ഒഫീഷ്യൽ സ്ഥിരീകരണം ഇപ്പോൾ ബയേൺ നടത്തി കഴിഞ്ഞിട്ടുണ്ട്.
അതായത് ബയേൺ അടുത്ത മത്സരം ഹോഫൻഹെയിമിനെതിരെയാണ് കളിക്കുക.ഈ മത്സരത്തിനുള്ള സ്ക്വാഡിൽ താരത്തെ ഉൾപ്പെടുത്തില്ല. അതിൽ നിന്നും താരത്തെ ഒഴിവാക്കിയിട്ടുണ്ട്.മാത്രമല്ല ഈ സെനഗലീസ് സൂപ്പർ താരത്തിന് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.ഇതിന് മുൻപും വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള താരമാണ് സാഡിയൊ മാനെ.തനിക്ക് അവസരങ്ങൾ ലഭിക്കാത്തതിൽ മുൻ പരിശീലകനായ ജൂലിയൻ നഗൽസ്മാനോട് ഡ്രസ്സിംഗ് റൂമിൽ വച്ച് ഇദ്ദേഹം മോശമായി പെരുമാറിയിരുന്നു.
🚨 Bayern have suspended Sadio Mané for the next game — he won’t be in the squad vs Hoffenheim and will also be fined.
— Fabrizio Romano (@FabrizioRomano) April 13, 2023
This happens due to his fight with Leroy Sané after City game when he punched Sané in his face in dressing room after having an argument during the match. pic.twitter.com/HUTkr3rwQV
കൂടാതെ മറ്റൊരു വാർത്ത കൂടി പുറത്തേക്ക് വന്നിട്ടുണ്ട്.വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ഈ താരത്തെ വിറ്റ് ഒഴിവാക്കാൻ ക്ലബ്ബ് ആലോചിക്കുന്നതായും വാർത്തയുണ്ട്.സാഡിയൊ മാനെയുടെ ഇപ്പോഴത്തെ മോശം പെരുമാറ്റം ക്ലബ്ബിന് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്.