ബയേൺ മ്യൂണിക്കിലെ സഹതാരങ്ങൾ ഫോട്ടോഷൂട്ടിൽ ബിയർ ഗ്ലാസ് ഉയർത്തുമ്പോൾ സാദിയോ മാനെ വെറുംകൈയോടെ പോസ് ചെയ്യുന്നു|Sadio Mane
ഇപ്രാവശ്യത്തെ ട്രാൻസ്ഫർ വിൻഡോയിലാണ് ലിവർപൂളിൽ നിന്നും ബയേണിലേക്ക് സെനഗൽ സൂപ്പർ താരം സാദിയോ മനെ ചേക്കേറിയത്. ലിവർപൂളിലെ തന്റെ അതേ ഫോം ജർമൻ സൂപ്പർ ക്ലബ്ബിലും തുടരുകയാണ് താരം. ഇപ്പോഴിതാ ബയേൺ എടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയാണ് സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി കൊണ്ടിരിക്കുന്നത്.
എല്ലാവർഷവും തങ്ങളുടെ പാർട്ണർഷിപ് ബ്രാൻഡ് ആയ പൗലനറുടെ ബിയറും, ബവാറിയൻ ഡ്രസ്സിലുമായി ബയേൺ ഫുൾ സ്ക്വാഡ് ഗ്രൂപ്പ് ഫോട്ടോ എടുക്കാറുണ്ട്. എന്നാൽ ഇപ്രാവശ്യം എടുത്ത ഫോട്ടോയുടെ പ്രത്യേകത എന്താണെന്ന് വെച്ചുകഴിഞ്ഞാൽ രണ്ടു താരങ്ങൾ ബിയർ കയ്യിൽ പിടിക്കുന്നില്ല. തങ്ങളുടെ മതവിശ്വാസപ്രകാരം സാദിയോ മനെ, മൊറോക്കൻ ഇൻ്റർനാഷണൽ താരം നൗസെയിർ മസ്രോ എന്നിവരാണ് ബിയർ പിടിക്കാതെ ഫോട്ടോക്ക് പോസ് ചെയ്തത്. തങ്ങളുടെ മതവിശ്വാസ പ്രകാരം തെറ്റായ കാര്യത്തിൽ നിന്നും വിട്ടു നിന്ന ഇരു താരങ്ങളെയും സ്പോർട്സ് ലോകം അഭിനന്ദിച്ചു.
ഇതിനുമുമ്പും സാദിയോ മനെ ഇക്കാര്യത്തിൽ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. സെനഗൽ സൂപ്പർ താരം ലിവർപൂളിൽ കളിക്കുമ്പോൾ കാരബോ കിരീടം നേടിയപ്പോൾ ആഘോഷത്തിനിടയിൽ സഹ താരം ടാകുമി മിനാമിനോ ബിയർ എടുത്തപ്പോൾ വളരെ ശാന്തനായി തന്റെ അടുത്തേക്ക് ബിയർ ഒഴിക്കരുതെന്ന് പറഞ് അന്ന് വാർത്തകളിൽ ഇടം നേടിയിരുന്നു. ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് മനെ. കളിയുടെ കാര്യത്തിൽ മാത്രമല്ല സ്വഭാവം കൊണ്ടും ഏതൊരാൾക്കും മാതൃകയാക്കാൻ പറ്റുന്ന താരമാണ് ഈ സെനഗൽ ഇൻറർനാഷണൽ. പാവപ്പെട്ട ജനങ്ങൾക്ക് സഹായം നൽകാൻ യാതൊരുവിധ മടിയുമില്ലാത്ത താരമാണ്.
തൻ്റെ പണം കൊണ്ട് തന്റെ നാടിനുവേണ്ടി ചെയ്ത പല കാര്യങ്ങൾ കൊണ്ടും വാർത്തകളിൽ താരം ഇടം നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് തന്റെ ഫോൺ തുടർന്നുകൊണ്ടിരിക്കുന്ന താരം ഇതുവരെ നാലു മത്സരങ്ങളിൽ നിന്നും 3 ഗോളുകൾ ബയേണിനു വേണ്ടി കഴിഞ്ഞു. ഇത്തവണ ബാഴ്സലോണയിലേക്ക് ചേക്കേറിയ ബയേൺ താരമായിരുന്ന ലേവൻഡോസ്ക്കിയുടെ സ്ഥാനം ഒരു കുറവും വരുത്താതെയാണ് താരം കൈകാര്യം ചെയ്യുന്നത്.