സെനഗൽ അല്ലാതെ പിന്നെ ആരാണ് ലോകകപ്പ് നേടാൻ ഏറ്റവും കൂടുതൽ ആഗ്രഹം എന്ന് ചോദിച്ചപ്പോൾ സാദിയോ മാനെ പറഞ്ഞ മറുപടി

ഖത്തർ വേൾഡ് കപ്പിലേക്കുള്ള ദൂരം ദിവസം കൂടുന്തോറും കുറഞ്ഞു കൊണ്ടിരിക്കുകയാണ്.ഫുട്ബോൾ ആരാധകർ എല്ലാവരും തന്നെ ആകാംക്ഷ ഭരിതരായി കാത്തിരിക്കുകയാണ് ഇത്തവണത്തെ വേൾഡ് കപ്പിന്. ആരാധകരെ പോലെ തന്നെ ഫുട്ബോൾ താരങ്ങളും ഇത്തവണത്തെ കിരീട ഫേവറേറ്റുകളെ വിലയിരുത്തുന്നുണ്ട്.

പ്രധാനമായും ഇത്തവണ 3 ടീമുകൾക്കാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.അർജന്റീന,ബ്രസീൽ,ഫ്രാൻസ് എന്നിവർക്കാണ് ഏറ്റവും കൂടുതൽ കിരീട സാധ്യത പലരും കൽപ്പിക്കുന്നത്.എന്നാൽ ജർമ്മനി ,ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ എന്നിവരെയൊന്നും ഒരിക്കലും എഴുതിത്തള്ളാൻ കഴിയില്ല.തികച്ചും അപ്രവചനീയമായ ഒരു വേൾഡ് കപ്പ് തന്നെയാണ് നമ്മെ കാത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം ബയേണിന്റെ സെനഗലീസ് സൂപ്പർ താരമായ സാഡിയോ മാനെയോട് വേൾഡ് കപ്പിനെ കുറിച്ച് ചോദിച്ചിരുന്നു.സെനഗലിനെ മാറ്റിനിർത്തിയാൽ ആരാണ് നിങ്ങളുടെ ഏറ്റവും വലിയ ഫേവറേറ്റ്സ് എന്നായിരുന്നു ചോദ്യം. മാനേ സംശയങ്ങൾ ഒന്നും കൂടാതെ അർജന്റീന എന്നാണ് ഉത്തരം നൽകിയത്.

‘ എന്റെ രാജ്യമായ സെനഗലിനെ മാറ്റിനിർത്തിയാൽ എന്റെ ഫേവറേറ്റുകൾ അത് അർജന്റീനയാണ്.ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ് അർജന്റീന.അവർക്ക് ലയണൽ മെസ്സി ഉണ്ട്.അദ്ദേഹത്തിന്റെ ഇന്നലത്തെ പ്രകടനം ഞാൻ കണ്ടിരുന്നു. വിശ്വസിക്കാൻ കഴിയാത്ത രൂപത്തിലുള്ള പ്രകടനമാണ് അദ്ദേഹം നടത്തുന്നത് ‘ സാഡിയോ മാനെ പറഞ്ഞു.

തീർച്ചയായും അർജന്റീനക്ക് സാധ്യത കല്പിക്കുന്നവർ എല്ലാം അതോടൊപ്പം തന്നെ പരാമർശിക്കുന്ന പേരാണ് നായകനായ ലയണൽ മെസ്സിയുടെ പേര്.കാരണം ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം മെസ്സി അർഹിക്കുന്നുണ്ട്. മാത്രമല്ല മികച്ച പ്രകടനമാണ് മെസ്സി ഇപ്പോൾ പുറത്തെടുക്കുന്നതും.

Rate this post