ഒഡീഷ എഫ്സിക്കെതിരായ തകർപ്പൻ ജയത്തോടെ ഐഎസ്എൽ ഫൈനലിലേക്ക് തുടർച്ചയായ രണ്ടാം തവണയും യോഗ്യത നേടിയിരിക്കുകയാണ് മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്. നാളെ നടക്കുന്ന കലാശ പോരാട്ടത്തിൽ മുംബൈ സിറ്റിയാണ് മോഹന ബഗാന്റെ എതിരാളികൾ. ഐഎസ്എൽ ലീഗ് ഷീൽഡ് നേടിയ ശേഷം ഐഎസ്എൽ കിരീടവും നേടാനുള്ള ഒരുക്കത്തിലാണ് മോഹൻ ബഗാൻ.
മലയാളി താരം സഹൽ അബ്ദുൾ സമദിനേ സംബന്ധിച്ച് ഫൈനൽ വളരെ സ്പെഷ്യൽ ആയിരിക്കും. ഒഡിഷക്കെതിരെയുള്ള സെമി ഫൈനലിൽ 93ആം മിനിറ്റിൽ സഹൽ നേടിയ ഗോളാണ് മോഹൻ ബഗാനെ ഫൈനലിലെത്തിച്ചത്. പരിക്ക് മൂലം മാർച്ച് മുതൽ ടീമിനായി കളിക്കാനിറങ്ങിയിരുന്നില്ല. എന്നാൽ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കാനും മുൻ കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് സാധിച്ചു.പരിക്കിന് ശേഷമുള്ള തിരിച്ചുവരവിൽ ഗോൾ നേടാൻ സാധിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച സമദ്, വരാനിരിക്കുന്ന ഫൈനലിൽ ഈ ഗോൾ നേട്ടം തന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കുന്നു.
“ഗോളുകൾ എല്ലായ്പ്പോഴും ഒരു കളിക്കാരന് വലിയ ആത്മവിശ്വാസം നൽകുന്നു, പ്രത്യേകിച്ച് എന്നെപ്പോലുള്ള കളിക്കാർക്ക്. പരിക്കിന് ശേഷം തിരിച്ചു വന്ന് കളിക്കാൻ ഒരുപാട് കാത്തിരിക്കേണ്ടി വന്നു. തിരിച്ചുവരാനും സാധ്യമായ എല്ലാ വഴികളിലും എന്റെ ടീമിനെ സഹായിക്കാനും കഴിയുന്നത് അതിശയകരമാണ്.” സഹൽ പറഞ്ഞു.കഴിഞ്ഞ കുറച്ച് മാസങ്ങളായി മിഡ്ഫീൽഡർ വെല്ലുവിളി നിറഞ്ഞ സമയങ്ങളെ നേരിട്ടു.ഈ ദുഷ്കരമായ കാലഘട്ടത്തിൽ തൻ്റെ ഭാര്യ വിലമതിക്കാനാകാത്ത പിന്തുണ വാഗ്ദാനം ചെയ്യുകയും ഓരോ ചുവടിലും തനിക്കൊപ്പം നിന്നതായും സമദ് പങ്കുവെച്ചു.
🎥 | WATCH : Sahal Abdul Samad wins it for Mohun Bagan Super Giant, sends them to the ISL finals. 👏🏻🏆 #IndianFootball pic.twitter.com/6yE4UXChOk
— 90ndstoppage (@90ndstoppage) April 28, 2024
“സെമിയിലെ ഗോൾ എൻ്റെ ഭാര്യക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഗ്രൗണ്ടിലേക്ക് തിരിച്ചുവരാൻ ഏറെ കാത്തിരിക്കേണ്ടി വന്നു. ഇതിലെല്ലാം എന്നോടൊപ്പം ഉണ്ടായിരുന്നത് അവളാണ്. ഞാൻ അവളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു, ”സമദ് പറഞ്ഞു.