കിർഗിസ് റിപ്പബ്ലിക് മത്സരത്തിന് മുന്നോടിയായി സഹൽ അബ്ദുൾ സമദ് ഇന്ത്യൻ ക്യാമ്പിൽ ചേർന്നു. ത്രിരാഷ്ട്ര ടൂര്ണമെന്റിനുള്ള ഇന്ത്യൻ ടീമിൽ ഒരു മലയാളി പോലും ഉൾപ്പെട്ടിരുന്നില്ല. റിസർവ് ടീമിലായിരുന്നു സഹലിന്റെ സ്ഥാനം.
“സഹൽ ഇന്നലെ (മാർച്ച് 26) ന് ഇന്ത്യൻ ടീമിനൊപ്പം ചേരാൻ ഇംഫാലിലേക്ക് പോയി. വൈകുന്നേരത്തെ ടീം മീറ്റിംഗിലും അദ്ദേഹം പങ്കെടുത്തിരുന്നു. അദ്ദേഹം ഇന്ന് ടീമിനൊപ്പം പരിശീലനം നടത്തും, 28-ന് സെലക്ഷന് ലഭ്യമാവും ” അധികൃതർ അറിയിച്ചു.ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം പ്രകടനത്തെത്തുടർന്ന് സഹൽ അബ്ദുൾ സമദിനെ ഇന്ത്യൻ ടീമിൽ ഇനിന്നും ഒഴിവാക്കിയത് വലിയ വാർത്തയായിരുന്നു. എന്നാൽ 25 കാരനെ പരിശീലകൻ ഇഗോർ സ്റ്റിമാക്ക് ടീമിലേക്ക് തിരിച്ചുവിളിച്ചിരിക്കുകയാണ് .
ബ്ലാസ്റ്റേഴ്സ് താരത്തിന് ഇത് മാന്യമായ ഒരു സീസണായിരുന്നുവെങ്കിലും സഹലിനെ പോലെയുള്ള ഒരു പ്രതിഭയെ സംബന്ധിച്ച് അത്ര മികച്ചത് എന്ന് പറയാൻ സാധിക്കില്ല.ബെംഗളൂരു എഫ്സിക്കെതിരായ എലിമിനേറ്റർ ടൈ ഉൾപ്പെടെ ഐഎസ്എല്ലിൽ 20 മത്സരങ്ങൾ കളിച്ച അദ്ദേഹം രണ്ട് അസിസ്റ്റുകൾ നൽകിയതിനൊപ്പം മൂന്ന് ഗോളുകളും നേടി. 20 കളികളിൽ നിന്ന് 31 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ലീഗ് കാമ്പയിൻ അവസാനിപ്പിച്ചത്.
🚨 | JUST IN : Sahal Abdul Samad has joined the NT camp in Imphal, the player arrived on 26th and is expected to be available for selection against Kyrgyzstan. [@sattyikspeaks, @KhelNow] #IndianFootball pic.twitter.com/rKmVQauwhN
— 90ndstoppage (@90ndstoppage) March 27, 2023
ബെംഗളൂരു എഫ്സിക്കെതിരായ എലിമിനേറ്ററിൽ വൻ വിവാദമാണ് അരങ്ങേറിയത്, തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് കളം വിട്ട് ബെംഗളൂരു എഫ്സിയെ വിജയികളായി പ്രഖ്യാപിച്ചു.സഹൽ അബ്ദുൾ സമദ് 2019 ജൂൺ 5 ന് കുറക്കാവോയ്ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു, ഇന്ത്യ 3-1 ന് പരാജയപ്പെട്ടു.ദേശീയ നിറങ്ങളിൽ അദ്ദേഹത്തിന്റെ ആദ്യ ഗോൾ, 2021 ലെ SAFF ചാമ്പ്യൻഷിപ്പ് ഫൈനലിൽ നേപ്പാളിനെതിരെ ആയിരുന്നു, മത്സരം ഇന്ത്യ 3-0 ന് വിജയിച്ചു. ആദ്യ മത്സരത്തിൽ മ്യാൻമറിനെ പരാജയപ്പെടുത്തിയ ഇന്ത്യ നാളെ കിർഗിസ്ഥാൻ നേരിടും.