സഹൽ അബ്ദുൾ സമദിന്റെ കഴിവിനെ സംശയിക്കുന്നവർ അധികമുണ്ടാവില്ല . നേരെമറിച്ച് താരത്തിന്റെ കഴിവ് തിരിച്ചറിഞ്ഞാൽ പിച്ചിനെ അമ്പരപ്പിക്കാൻ കഴിവുള്ള ഒരു ഡൈനാമോയാണ് സഹൽ എന്ന് മിക്കവരും സമ്മതിക്കുന്നു. ഐഎസ്‌എല്ലിൽ കഴിഞ്ഞ രണ്ട് സീസണുകളിൽ, ഈ മിഡ്‌ഫീൽഡറുടെ മിന്നുന്ന ചില നിമിഷങ്ങൾ മാത്രമാണ് ആരാധകർക്ക് ലഭിച്ചിരുന്നത്.ടീം മാനേജ്‌മെന്റ് തന്നിൽ നിന്ന് പ്രതീക്ഷിച്ചതിൽ നിന്ന് വളരെ അകലെയാണ് അദ്ദേഹം പ്രകടനം നടത്തിയത്. മുൻ സീസണുകളിൽ താരത്തിന് തന്റെ ഇഷ്ട പൊസിഷനിൽ കളിക്കാനും സാധിച്ചിരുന്നില്ല. ഇതും അദ്ദേഹത്തിന്റെ പ്രകടനങ്ങൾ അസ്ഥിരമായതിന്റെ കാരണം കൂടിയായിരുന്നു.
എന്നാൽ ഈ സീസണിൽ ഇവാൻ വുകോമാനോവിച്ചിന്റെ കീഴിൽ സഹൽ വലിയ പുരോഗതി കൈവരിച്ചു.ഇനിയും മെച്ചപ്പെടുത്താനുള്ള സാധ്യതകൾ ഉള്ള താരം കൂടിയാണ് സഹൽ.മിഡ്ഫീൽഡിന്റെ വലതുവശത്താണ് അദ്ദേഹത്തെ പരിശീലകൻ ഉപയോഗിക്കുന്നത്.സെൻട്രൽ മിഡ്ഫീൽഡ് പൊസിഷനിൽ നിന്നുള്ള വ്യതിചലനമാണ് കാണാൻ സാധിച്ചത്.ഓരോ കളി കഴിയുന്തോറും ഈ സ്ലോട്ടിൽ താരം മികവ് പുലർത്തുകയും ചെയ്യുന്നുണ്ട്.അഡ്രിയാൻ ലൂണ, അൽവാരോ വാസ്‌ക്വെസ്, റോബർട്ടോ പെരേര ഡയസ് എന്നിവർക്കൊപ്പം സഹൽ മുന്നേറ്റത്തിൽ അനുയോജ്യനായ താരമായി മാറുകയും ചെയ്തു.
Nominee 1: @KeralaBlasters star @sahal_samad's brilliant solo effort from outside the box against Mumbai City FC! 🔥👌#HeroISL #LetsFootball pic.twitter.com/M1F8XCrXuF
— Indian Super League (@IndSuperLeague) March 4, 2022
മുംബൈ സിറ്റി എഫ്‌സിക്കെതിരായി സഹൽ നേടിയ മനോഹരമായ ഗോൾ താരത്തിന്റെ പ്രതിഭ മനസ്സിലാക്കി തരുന്ന ഒന്നായിരുന്നു. മികച്ച ബോൾ നിയന്ത്രണവും ഡ്രിബ്ലിംഗ് നൈപുണ്യവും പ്രകടപ്പിച്ച താരം പക്വതയിലേക്കുയർന്നതിന്റെ അടയാളം കൂടിയായിരുന്നു ഈ ഗോൾ.ഓവർ ഡ്രിബ്ലിംഗും , സ്കില്ലുമെല്ലാം കുറച്ച് സഹൽ ഗോളടിക്കാൻ തുടങ്ങിയിരിക്കുന്നു. ഡ്രിബ്ലിംഗ് സ്കിൽ ഉള്ള ഒരു സാധാരണ മിഡ്ഫീൽഡറിൽ നിന്ന് എതിർ ഹാഫിൽ അപകടകരമായ നീക്കങ്ങൾ നടത്തി ഗോൾ നേടാനായി കാത്ത് നിൽക്കുന്ന സ്‌ട്രൈക്കറായി സഹൽ മാറിയതും നാം ഈ സീസണിൽ കണ്ടു.
മുംബൈ പ്രതിരോധത്തെ സഹൽ മറികടന്ന രീതി ഡിഫൻഡർമാരെ നേരിടാനുള്ള അദ്ദേഹത്തിന്റെ കഴിവിന്റെയും വൈദഗ്ധ്യത്തിന്റെയും അളവ് വ്യക്തമാക്കുന്നു. കളിക്കളത്തിൽ കൂടുതൽ പക്വത പ്രകടമാക്കുന്ന സഹലിന് എത്ര ഡ്രിബിൾ ചെയ്യണമെന്ന് അറിയാം. ഈ സീസണിൽ 24 ഡ്രിബിളുകൾ അദ്ദേഹം പൂർത്തിയാക്കി, 29 ഡ്രിബിളുമായി മോഹൻ ബഗാന്റെ ലിസ്റ്റൺ കൊളാക്കോ മാത്രമാണ് സഹലിന് മുന്നിലുള്ളത്. മുന്നേറ്റത്തിനൊപ്പം പ്രതിരോധത്തിലും സഹൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. 32 ടാക്കിളുകളിൽ 24 എണ്ണം അദ്ദേഹം വിജയിച്ചു, ഇത് 75% വിജയനിരക്കിലേക്ക് വിവർത്തനം ചെയ്തു, ഇത് ബ്ലാസ്റ്റേഴ്‌സിന്റെ കളിക്കാരിൽ ഏറ്റവും ഉയർന്നതാണ്.ഐഎസ്‌എല്ലിൽ 28 ഫൗളുകൾ സഹൽ ഏറ്റുവാങ്ങേണ്ടി വാങ്ങേണ്ടി വന്നിട്ടുണ്ട്. ഈ സീസണിൽ സഹലിനേക്കൾ കൂടുതൽ ഫൗൾ ഒരു താരവും ഏറ്റുവാങ്ങിയിട്ടില്ല.
ഈ സീസണിൽ അഞ്ചു ഗോളുകൾ നേടിയ സഹൽ മികച്ച പ്രകടനമാണ് നടത്തിയത്. ലൂണ, വാസ്‌ക്വെസ്, പെരേര എന്നിവരോടൊപ്പം കളിച്ച് അദ്ദേഹം കൂടുതൽ ഉയരങ്ങളിൽ എത്തുകയും ചെയ്തു.അഞ്ച് വർഷത്തിന് ശേഷം പ്ലേ ഓഫിലേക്ക് യോഗ്യത നേടുകയാണ് സഹലിന്റെയും ബ്ലാസ്റ്റേഴ്സിന്റെയും അടുത്ത ലക്‌ഷ്യം. സഹലിനെ സംബന്ധിച്ച് കരിയറിൽ വഴിത്തിരിവുണ്ടാക്കുന്ന ഒരു സീസൺ തന്നെയാവും ഇത്.