ഇന്ത്യൻ ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക് പല പരിശീലകരിൽ നിന്നും വ്യത്യസ്തനാണ്.പബ്ലിക് ഫോറങ്ങളിൽ വ്യക്തിഗത കളിക്കാരെ കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് മടിയില്ല.അവരെ ഹൈപ്പ് ചെയ്യാനും അല്ലെങ്കിൽ ടീമിലെ തന്റെ പ്രിയപ്പെട്ടവർ ആരാണെന്ന് പ്രഖ്യാപിക്കാനും പരിശീലകൻ തയ്യാറാവാറുണ്ട് .അദ്ദേഹത്തിന്റെ ചില സമകാലികരിൽ നിന്നും സ്റ്റിമാക് വ്യത്യസ്തനാവുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൾ സമദിനെ പ്രശംസിച്ച് ഇന്ത്യൻ പരിശീലകൻ രംഗത്തെത്തി.“എനിക്ക് പ്രിയപ്പെട്ട കുറച്ച് കളിക്കാർ ഉണ്ടെന്ന് ഞാൻ പറഞ്ഞാൽ സഹൽ അവരിൽ ഒരാളായിരിക്കും. അദ്ദേഹത്തിന് സർഗ്ഗാത്മകതയും പാഷനുമുണ്ട് ഫുട്ബോൾ നന്നായി മനസ്സിലാക്കുന്ന താരം കൂടിയാണ് .ഞങ്ങൾക്ക് അവന്റെ ഗുണങ്ങൾ അറിയാം, പക്ഷേ കളിക്കാർ പ്രകടനം നടത്തേണ്ടതുണ്ട്, അവൻ അത് ചെയ്യുന്നു.അദ്ദേഹത്തിന് ഒരു മികച്ച സീസണുണ്ട്”അടുത്തയാഴ്ച ബഹ്റൈനും ബെലാറസിനും എതിരായ ഇരട്ട സൗഹൃദ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പ് ദേശീയ ടീം ആരംഭിച്ചപ്പോൾ സ്റ്റിമാക് പറഞ്ഞു.
Man of big occasions 💥@sahal_samad's goal handed @KeralaBlasters the upper hand over #JamshedpurFC in the 1st leg of semi-finals!
— Indian Super League (@IndSuperLeague) March 14, 2022
Can he play an influential role in tomorrow's BIG clash? 💪🏻#KBFCJFC #HeroISL #LetsFootball pic.twitter.com/1OhoIs415h
വളരെയേറെ മികവോടെയും സർഗ്ഗാത്മകതയോടെയും കളിക്കുന്ന സഹലിനെപ്പോലുള്ള കളിക്കാർ ഇന്ത്യൻ ഫുട്ബോളിൽ അപൂർവമായേ കണ്ടിട്ടുള്ളു.കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ സഹലിനെപോലെയുള്ള കഴിവുള്ള താരങ്ങൾ വളരെ കുറച്ചു പേര് മാത്രമാണ് ഇന്ത്യയിൽ ഉണ്ടായിട്ടുള്ളത്.എന്നാൽ യുഎഇയിൽ ജനിച്ചുവളർന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരത്തിന് തന്റെ കഴിവിനെ ന്യായീകരിക്കാൻ കഴിയുമോയെന്ന ആശങ്ക കഴിഞ്ഞ രണ്ട് വർഷങ്ങളായി നിലനിന്നിരുന്നു.
A game filled with plenty of chances but @sahal_samad's goal made the difference as @KeralaBlasters edged past @JamshedpurFC in the first leg of their #HeroISL Semi-Final encounter 🔥
— Indian Super League (@IndSuperLeague) March 11, 2022
Watch the best action from tonight's #JFCKFBFC clash ⚔
#LetsFootball #ISLRecap pic.twitter.com/NKnggEBb3v
എല്ലായ്പോഴും സഹൽ ഒരു പൊട്ടിത്തെറിയോടെ സീസൺ ആരംഭിക്കും. മികച്ച ടച്ചുകൾ ,ഡ്രിബ്ലിങ് ,ഗോളുകൾ നേടുക എന്നിവയെല്ലാം ഉണ്ടാവും.എന്നാൽ സീസൺ പുരോഗമിക്കുമ്പോൾ, അവന്റെ ഫോം കുറയുകയും അവസാനത്തോടെ അവൻ വിസ്മൃതിയിലേക്ക് ചുരുങ്ങുകയും ചെയ്യും.എന്നിരുന്നാലും ഇത്തവണ അങ്ങനെയല്ല. എടികെ മോഹൻ ബഗാനെതിരായ കേരളത്തിന്റെ ആദ്യ മത്സരം മുതൽ കഴിഞ്ഞ വെള്ളിയാഴ്ച ജംഷഡ്പൂരിനെതിരായ സെമിഫൈനലിന്റെ ആദ്യ പാദം വരെ നോക്കുകയാണെങ്കിൽ പുതൊയൊരു ഷാലിനെ കാണാൻ സാധിക്കും. ലീഗിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ താരങ്ങളിൽ സഹൽ തന്നെയാണ് മുന്നിൽ.
"To be honest, I expected that ball (from Alvaro) and I blindly made a run"
— Indian Super League (@IndSuperLeague) March 12, 2022
🗣 @KeralaBlasters' man in-form @sahal_samad speaks about his goal vs Jamshedpur FC! #JFCKBFC #LetsFootball #KeralaBlasters #SahalSamad pic.twitter.com/3biL0g0kPr
സഹലിനെ മെച്ചപ്പെടുത്തിയതിന് സ്റ്റിമാക് നന്ദി പറഞ്ഞത് കേരള മാനേജർ ഇവാൻ വുകോമാനോവിക്കിനാണ് അദ്ദേഹത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതിനുള്ള ക്രെഡിറ്റിന്റെ വലിയൊരു ഭാഗം പരിശീലകനുള്ളതാണ് .സഹലിനെ ഇന്ത്യൻ ഫുട്ബോളിന്റെ ‘ഭാവി’ എന്ന് വിളിച്ച വുകൊമാനോവിച്ചിന് കീഴിൽ മധ്യനിരയ്ക്ക് പകരം വലതുവശത്താണ് കളിച്ചത്.മധ്യനിരയിൽ നിന്ന് സഹലിനെ മാറ്റിയതോടെ പുതിയ ചിറകുകൾ അദ്ദേഹത്തിന് നൽകിയതായി തോന്നുന്നു. ജാംഷെഡ്പൂരിനെതിരെയുള്ള ഗോൾ മാത്രം മതിയാവും സഹൽ എന്ന പ്രതിഭയുടെ വളർച്ച.മുന്നേറ്റനിരയിൽ വേഗതയ്ക്കും സർഗ്ഗാത്മകതയ്ക്കും വേണ്ടി ഇന്ത്യ പാടുപെടുമ്പോൾ, പ്രത്യേകിച്ച് വിങ്ങുകളിൽ, സഹലിന്റെ ഉയിർത്തെഴുന്നേൽപ്പ് സ്റ്റിമാകിന് സന്തോഷവാർത്തയാണ്.
🗣️ "I blindly made that run and I got the ball just in front of me. I am thankful to God that I got the goal and I helped the team." @sahal_samad spoke about his strike which helped @KeralaBlasters win the first leg semi-final. #HeroISL #LetsFootball https://t.co/O3WNcURdrv
— Indian Super League (@IndSuperLeague) March 12, 2022