വളർന്നു വരുന്ന താരത്തിന്റെയും സ്വപ്നമാണ് ഒരിക്കലെങ്കിലും യൂറോപ്യൻ ഫുട്ബോളിൽ പന്ത് തട്ടുക. ഇന്ത്യക്കാരായ കളിക്കാർക്ക് സ്വപനം കാണാൻ പോലും സാധിക്കാത്ത ഒന്നാണ് യൂറോപ്യൻ ഫുട്ബോൾ. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹൽ അബ്ദുൽ സമദിന് യൂറോപ്യൻ ക്ലബിലേക്ക് പോകാനുള്ള അവസരം വന്നെങ്കിലും അത് നഷ്ടമായി.
ഐസ്ലൻഡിലെ മുൻനിര ക്ലബ്ബായ (ഐബിവി വെസ്റ്റ്മന്നെയർ ) IBV Vestmannaeyjar, ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡർ സഹൽ അബ്ദുൾ സമദിനെ ഒരു ചെറിയ ലോണിൽ സൈൻ ചെയ്യാൻ ആഗ്രഹിച്ചിരുന്നു.എന്നാൽ വിസ, വർക്ക് പെർമിറ്റ് നിയമങ്ങൾ കാരണം ഈ നീക്കം പരാജയപ്പെട്ടു.മുൻ കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകനായിരുന്ന ഹെർമാൻ ആണ് ഇപ്പോൾ ഐബിവി വെസ്റ്റ്മന്നെയ ക്ലബിന്റെ പരിശീലകൻ. ഈ ഓഫർ അല്ലാതെ സ്ലൊവാക്യയിൽ നിന്നും സഹലിന് ഓഫർ വന്നിരുന്നു. അതും നടന്നില്ല.
എല്ലാ കക്ഷികളുമായും ചർച്ചകൾ ആരംഭിച്ചു രണ്ട് ക്ലബ്ബുകളും കളിക്കാരും താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും, ലോൺ നീക്കം ഒടുവിൽ ഫലവത്തായില്ല.“ഓഗസ്റ്റ് അവസാനം വരെ സഹലിനെ ലോണിൽ നൽകാൻ ഞങ്ങൾക്ക് വ്യക്തമായ താൽപ്പര്യമുണ്ടായിരുന്നു, ചുരുങ്ങിയ കാലയളവിൽ അയക്കുന്നതിന്റെ വിസ പ്രശ്നങ്ങൾ നില നിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.സ്ലൊവാക്യയിലേക്കും സഹലിനെ അയക്കാനുള്ള ഓപ്ഷൻ തങ്ങൾക് മുന്നിലുണ്ടായിരുന്നെന്നും ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ സ്കിൻകിസ് വ്യക്തമാക്കി. എന്നാൽ ക്ലബ്ബിൽ സംഭവിച്ച മാറ്റങ്ങൾ മൂലം ഈ നീക്കവും നടക്കാതെ പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
IBV Vestmannaeyjar, a top-tier club in Iceland, were keen on signing Sahal Abdul Samad on loan this season, but the move fizzled out due to visa and work permit rules. 🇮🇸👀
— footb.7 (@7Footb) June 21, 2022
Source : @MarcusMergulhao / @timesofindia pic.twitter.com/ORf7XHzeuo
10 മത്സരങ്ങൾ പിന്നിട്ടപ്പോൾ ആറ് തോൽവിയും നാല് സമനിലയുമായി ഐബിവി വെസ്റ്റ്മന്നയ്ജാർ ഐസ്ലാൻഡ് പ്രീമിയർ ലീഗിൽ അവസാന സ്ഥാനത്താണ്. ജൂൺ 29 ന് അന്താരാഷ്ട്ര ജാലകം തുറക്കുമ്പോൾ ട്രാൻസ്ഫർ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് രണ്ടാഴ്ച മുമ്പ് സഹലിനെ ഐസ്ലൻഡിലെത്തിക്കാനായിരുന്നു പദ്ധതി.കഴിഞ്ഞ സീസണിൽ, കേരള ബ്ലാസ്റ്റേഴ്സിനും ദേശീയ ടീമിനുമായി മികച്ച പ്രകടനമാണ് സഹൽ നടത്തിയത്.സാഫ് ചാമ്പ്യൻഷിപ്പിൽ പ്രധാന ഗോളുകൾ നേടി, അടുത്തിടെ, ഈ മാസം ആദ്യം നടന്ന ഏഷ്യൻ കപ്പ് 2023 ഫൈനൽ റൗണ്ട് യോഗ്യതാ മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനെതിരെ നിർണായക വിജയ ഗോൾ നേടി. സഹലിന്റെ വേഗതയും സർഗ്ഗാത്മകതയും അപകടകരമായ കളിക്കാരനാക്കുന്നു.
“യൂറോപ്പിൽ കളിക്കുകയെന്നത് ഏതൊരു ഇന്ത്യൻ താരത്തിന്റേയും സ്വപ്നമാണ്. സഹലിന്റെ കാര്യവും വ്യത്യസ്തമല്ല. ഈ പ്രോജക്ടിൽ അവൻ ഏറെ ആവേശത്തിലായിരുന്നു, ഏജൻസിയെന്ന നിലയിൽ ഞങ്ങളും. ഭാവിയിൽ ഇതു പോലെ കൂടുതൽ അവസരങ്ങളുണ്ടാകും.” സഹലിന്റെ ഏജൻസിയായ ഇൻവെന്റീവ് സ്പോർട്സിന്റെ സി ഇ ഓ ആയ ബൽജിത് റിഹാൽ പറഞ്ഞു .