ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ ആദ്യ പ്ലേ ഓഫ് പോരാട്ടത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത് തകർപ്പൻ ടീമുമായി. അവസാന മത്സരത്തിൽ നിന്ന് ഇന്ന് ഒരുപാട് മാറ്റങ്ങൾ ടീമിൽ ഉണ്ട്. സെമി ഫൈനൽ ആയതു കൊണ്ട് തന്നെ ശക്തമായ ടീമാണ് വുകമാനോവിച് അണിനിരത്തുന്നത്. ജീക്സണും നിശു കുമാറും ബെഞ്ചിൽ ആണ് ഉള്ളത്. ആയുശും പൂട്ടിയയും തന്നെ മധ്യനിരയിൽ തുടരുന്നു.
പ്രഭ്സുഖാൻ ഗില്ലാണ് ഇന്നും ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാക്കുന്നത്. ഖബ്ര, റൂയിവ ഹോർമിപാം, മാർക്കോ ലെസ്കോവിച്ച്, സഞ്ജീവ് സ്റ്റാലിൻ എന്നിവരാണ് പിൻനിരയിലുള്ളത്. സെൻട്രൽ മിഡ്ഫീൽഡിൽ പ്യൂയ്റ്റിയ-ആയുഷ് അധികാരി സഖ്യമാണ് കളിക്കുക. ഇടതുവിങ്ങിൽ അഡ്രിയാൻ ലൂണ തിരിച്ചെത്തുമ്പോൾ സഹൽ അബ്ദുൾ സമദിനാണ് വലതുവിങ്ങിന്റെ ചുമതല.അൽവാരോ വാസ്ക്വസ്-ജോർജ് പേരേയ്ര ഡയസ് സഖ്യത്തിനാണ് ആക്രമണചുമതല.
TEAM NEWS FOR THE SEMI-FINAL IS HERE! 🚨
— K e r a l a B l a s t e r s F C (@KeralaBlasters) March 11, 2022
The Boss makes 5️⃣ changes for the big occasion 🔃#JFCKBFC #OurTimeIsNow #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/KVYdHhoSYc
ഈ സീസണിലാവട്ടെ നേര്‍ക്കുനേര്‍ വന്നപ്പോഴും ജംഷഡ്‌പൂരിന് മേധാവിത്വമുണ്ട്. ആദ്യമത്സരം 1-1ന് സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാമങ്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റു. അൽവാരോ വാസ്ക്വേസ്, അഡ്രിയൻ ലൂണ, ഹോർജെ പെരേര ഡിയാസ്, സഹൽ അബ്ദുൽ സമദ് എന്നിവരിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷ
കേരള ബ്ലാസ്റ്റേഴ്സ്; ഗിൽ, സഞ്ജീവ്, ഹോർമിപാം, ലെസ്‌കോവിച്ച്, ഖബ്ര, ആയുഷ്, പ്യൂട്ടിയ, സഹൽ, ലൂണ, ഡയസ്, വാസ്‌ക്വസ്