ബ്രസീൽ ഇൻ്റർനാഷണൽ ഫോർവേഡ് തൻ്റെ തലമുറയിലെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായി കണക്കാക്കപ്പെടുന്നു, എക്കാലത്തെയും മികച്ച താരങ്ങളായ മെസ്സിയുടെയും റൊണാൾഡോയുടെയും സാന്നിധ്യം മാത്രമാണ് ബാലൺ ഡി ഓർ വാങ്ങുന്നതിൽ നിന്ന് അവനെ തടഞ്ഞത്.
സൗദി പ്രോ ലീ സംഘടനയായ അൽ-ഹിലാലിൽ ആഗ്രഹിച്ച സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ട നെയ്‌മർ തൻ്റെ ഭാവിയെക്കുറിച്ച് സുപ്രധാന തീരുമാനം എടുക്കുകായണ്.ഇൻ്റർ മിയാമിയിലേക്കുള്ള ഒരു സാധ്യതയുള്ള നീക്കം ചർച്ച ചെയ്യപ്പെടുന്നു – അത് എംഎൽഎസിൽ മെസ്സിയുമായി വീണ്ടും ഒന്നിക്കുന്നത് കാണും – അതോടൊപ്പം ഒരു തിരിച്ചുവരവ് വാർത്തകളും പുറത്ത് വന്നു.
സാൻ്റോസിലേക്ക് നെയ്മർ തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുകയാണ്.ബ്രസീലിയൻ ലീഗ് വമ്പൻമാരായ പൽമീറസും ബോട്ടാഫോഗോയുമാണ് നെയ്മർ തിരിച്ചെത്താൻ സാധ്യതയുള്ള ടീമുകൾ. എന്നിരുന്നാലും, ‘റെസെൻഹ അൽവിനേഗ്ര’ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ, മുൻ ബാഴ്‌സലോണ താരത്തെ സൈൻ ചെയ്യുന്നത് ബോട്ടാഫോഗോ മേധാവി പൂർണ്ണമായും തള്ളിക്കളഞ്ഞു.
“ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് നെയ്മർ, അവൻ മെസ്സിയുടെ നിലവാരത്തിലാണ്, അവൻ ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ വളരെ മികച്ചവനാണ്, പക്ഷേ അവൻ തൻ്റെ കരിയർ നശിപ്പിച്ചു, ഇ ഒരു വർഷവും പരിക്കുകൾ നിറഞ്ഞതായിരുന്നു,ഇപ്പോൾ അവൻ വീണ്ടും പരിക്കേറ്റു”ബൊട്ടഫോഗോ ചീഫ് പറഞ്ഞു.ടീമിൻ്റെ വലിയ ആരാധകയായ സഹോദരി റാഫേല്ല സാൻ്റോസ് വഴിയാണ് ബൊട്ടഫോഗോയ്ക്ക് നെയ്മറുമായി ബന്ധമുള്ളത്.