മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും നിലവിലെ എടികെ മോഹൻ ബഗാൻ താരവുമായ സന്ദേശ് ജിംഗാൻറെ ഏറ്റവും വലിയ സ്വപ്നമായിരുന്നു യൂറോപ്യൻ ഫുട്ബോളിൽ പന്ത് തട്ടുക എന്നതായിരുന്നു.ഒരു യുവതാരമായി ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ ശേഷം പിന്നീട് ആരാധകരുടെ ഹൃദയം കവർന്നു കൊണ്ട് വളർച്ചയുടെ പടവുകൾ കയറി മുന്നോട്ട് പോയ ഇന്ത്യൻ താരമാണ് സന്ദേശ് ജിങ്കൻ. ആദ്യം ബ്ലാസ്റ്റേഴ്സിന്റെ നായകനും പിന്നീട് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നായകനും വരെയായി.സെന്റർ ബാക്കായ ജിങ്കൻ തന്റെ യൂറോപ്യൻ സ്വപ്നം പൂർത്തിയാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്.
താരത്തിനായി മൂന്ന് യൂറോപ്യൻ ക്ലബുകൾ രംഗത്തുണ്ട്. ഇതിൽ ഏതെങ്കിലും ഒരു ഓഫർ ജിങ്കൻ സ്വീകരിക്കും. ഗ്രീസ്, ക്രൊയേഷ്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് ജിങ്കന് ഓഫറുകൾ ഉള്ളത്.ജിങ്കന് എ ടി കെ മോഹൻ ബഗാനിൽ ഇനിയും കരാർ ഉണ്ട് എങ്കിലും യൂറോപ്പിൽ നിന്ന് ഓഫർ വന്നാൽ താരത്തെ റിലീസ് ചെയ്തു കൊടുക്കാൻ കരാറിൽ വ്യവ്സ്ഥയുണ്ട്. ജിങ്കൻ ഇതുവരെ എ ടി കെയ്ക്ക് ഒപ്പം പരിശീലനം ആരംഭിച്ചിട്ടില്ല. എ ടി കെയുമായി ചർച്ച ചെയ്ത ശേഷം ജിങ്കൻ ഓഫറുകളോട് പ്രതികരിക്കും. കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ട ജിങ്കൻ നീണ്ട കാലമായി യൂറോപ്പിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്.
നേരത്തെ ജിങ്കൻ ബ്ലാസ്റ്റേഴ്സിൽ കളിക്കുന്ന സമയത്ത് അദ്ദേഹത്തിന് യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ വന്നിട്ടുണ്ട് എന്ന് ഇതുപോലെ ഒരു വാർത്ത പരന്നിരുന്നു. ആ വാർത്തയെ തുടർന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് താരത്തിനെ റിലീസ് ചെയ്തതും. അങ്ങനെ ആയിരുന്നു എടികെ മോഹൻബഗാൻ താരത്തിനെ റാഞ്ചുന്നതുമായിമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ഉണ്ടായത്.2014 -ൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുമ്പോൾ എമർജിംഗ് പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ജിംഗൻ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. പ്രതിരോധത്തിൽ ദേശീയ പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്റെ ഏറ്റവും വിശ്വസ്തനായ വ്യക്തിയാകാൻ അദ്ദേഹം പരിശ്രമിച്ചു.