ഇത്തിഹാദിൽ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് 3-0 ന് തോറ്റതിന് ശേഷം സാഡിയോ മാനെ തന്റെ സഹതാരമായ സാനെയുടെ മുഖത്ത് ഇടിച്ചത് ഏറെ വിവാദമായിരുന്നു.അതിനു ശേഷം സാനെയും ബയേൺ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.മുൻ ലിവർപൂൾ വിംഗറെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷം വ്യാഴാഴ്ച ക്ലബ് താൽക്കാലികമായി സസ്പെൻഡ് ചെയ്തു.
നാളെ ഹോഫെൻഹാമിനെതിരെ നടക്കുന്ന മത്സരത്തിനു ബയേൺ സ്ക്വാഡിൽ നിന്നും താരത്തെ ഒഴിച്ചു നിർത്തിയിട്ടുണ്ട്.ഒലിവർ കാനും ഹസൻ സാലിഹാമിദ്സിക്കും മാനെയെ ക്ലബ്ബിൽ നിന്നും സസ്പെൻഡ് ചെയ്യാൻ ആലോചിക്കുന്നതായി ആശങ്കയുണ്ടായിരുന്നു, എന്നാൽ ജർമ്മനിയിലെ അദ്ദേഹത്തിന്റെ ഭാവി ടീമംഗം സാനെ രക്ഷിച്ചതായി റിപ്പോർട്ടുകളുണ്ട്.BILD റിപ്പോർട്ടുകൾ പ്രകാരം മാനെയുടെ കരാർ അവസാനിപ്പിക്കരുതെന്ന് സാനെ ക്ലബിനോട് ആവശ്യപ്പെടുകയും വിംഗർക്ക് കഠിനമായ ശിക്ഷ നൽകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ആഫ്രിക്ക താരമായ സാഡിയോ മാനെയെ വംശീയമായി സാനെ അധിക്ഷേപിച്ചത് കാരണമാണ് താരം ഈ രീതിയിൽ പ്രതികരിച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഈ സംഭവത്തിനുശേഷം ബയേൺ പരിശീലകനായ തോമസ് തുഷേൽ നടത്തിയ പ്രതികരണവും വളരെയധികം പോസിറ്റീവ് ആയിരുന്നു, അദ്ദേഹം പറഞ്ഞത് ഇങ്ങനെ “സംഭവങ്ങൾക്കു ശേഷം രണ്ട് കളിക്കാരും അത് കൈകാര്യം ചെയ്ത രീതയും മറ്റ് കളിക്കാർ അത് കൈകാര്യം ചെയ്ത രീതിയും വളരെ മികച്ച രീതിയിൽ ആയിരുന്നു,അത് ഒരു ശുദ്ധീകരണ ഫലമുണ്ടാക്കി. ഇന്നലെയും ഇന്നും ഞങ്ങൾക്ക് നല്ല രീതിയിൽ ഒരുമിച്ച് പരിശീലനം നടത്തുകയും ചെയ്തിട്ടുണ്ട്”.
ആ ചിത്രങ്ങൾ പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷം, ഫോർവേഡ് താരത്തെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം ക്ലബ് പ്രഖ്യാപിക്കുകയും ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ബയേൺ പോസ്റ്റ് ചെയ്യുകയും ചെയ്തു: ’31 കാരനായ സാഡിയോ മാനെ, അടുത്ത ശനിയാഴ്ച ഹോഫെൻഹെയിമിനെതിരായ ഹോം മത്സരത്തിനുള്ള എഫ്സി ബയേൺ ടീമിൽ ഉണ്ടാകില്ല.
Tuchel on Sané-Mané: “That's settled. A game and a fine are the consequences of what happened”. 🚨🔴 #FCBayern
— Fabrizio Romano (@FabrizioRomano) April 14, 2023
“The way both players involved dealt with it, the way the other players dealt with it, it had a cleansing effect. We had a positive atmosphere yesterday and today”. pic.twitter.com/q4mnmkFnzW
അടുത്ത ബുധനാഴ്ച അലയൻസ് അരീനയിൽ നടക്കുന്ന രണ്ടാം പാദത്തിന് മുന്നോടിയായി ഈ സംഭവത്തെ മറികടക്കാനും മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കാൻ ഇരുവർക്കും ടീമിനും കഴിയുമെന്ന് ജർമൻ ക്ലബ്ബിന് പ്രതീക്ഷയുണ്ട്. ഇതോടെ ഈ പ്രശ്നങ്ങൾ അവസാനിക്കുമെന്നും ക്ലബ്ബ് പ്രതീക്ഷിക്കുന്നു.